രണ്ട് പതിറ്റാണ്ടുകളായി തെന്നിന്ത്യന്‍ സിനിമാലോകത്ത് സജീവമായുള്ളയാളാണ് ബെംഗളുരുവില്‍ ജനിച്ച് നൃത്തലോകത്ത് നിന്ന് സിനിമാലോകത്തേക്കെത്തിയ നടി ലക്ഷ്മി ഗോപാലസ്വാമി. രണ്ടായിരത്തില്‍ അരയന്നങ്ങളുടെ വീട് എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ നായികയായിരുന്നു തുടക്കം.
താന്‍ വിവാഹിതയാകുന്നു എന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ചിരുന്നു താരം. മലയാളത്തിലും തെലുങ്കിലും തമിഴിലും കന്നഡയിലുമായി അമ്പതോളം സിനിമകളില്‍ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.
കൊവിഡ് കാലത്ത് താന്‍ സ്വാതി തിരുനാളിന്റെ ഉല്‍സവ പ്രബന്ധത്തെക്കുറിച്ചുള്ള ഗവേഷത്തിന് പിറകെയാണെന്ന് അടുത്തിടെ നര്‍ത്തകി കൂടിയായ താരം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ താന്‍ വിവാഹിതയാകുന്നുവെന്ന രീതിയില്‍ വരുന്ന വാര്‍ത്തകളില്‍ ആദ്യമായി പ്രതികരണം അറിയിച്ചിരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി.
‘വിവാഹ വാര്‍ത്ത വ്യാജമെന്നല്ല പറയേണ്ടത്, അത് തീര്‍ത്തും അടിസ്ഥാന രഹിതമായ വാര്‍ത്തയാണ്. ഞാന്‍ സോഷ്യല്‍മീഡിയയില്‍ വാര്‍ത്തകള്‍ കാണുന്നുണ്ട്. ഈ വിഷയത്തില്‍ എനിക്കിതാണ് മലയാളികളോട് പറയാനുള്ളത്.
പത്തിലേറെ സിനിമകളില്‍ മോഹന്‍ലാലിനോടൊപ്പം ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. കൂടാതെ, തനിക്ക് മോഹന്‍ലാലിനെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹമെന്നും താരം വെളിപ്പെടുത്തി. മോഹന്‍ലാലിനെ വിവാഹം ചെയ്യാനായിരുന്നു എനിക്ക് ആഗ്രഹം. പക്ഷെ എന്ത് ചെയ്യാം? അദ്ദേഹം നേരത്തെ വിവാഹം കഴിച്ചില്ലേ എന്നായിരുന്നു ലക്ഷ്മിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി.
എല്ലാവരെയും പോലെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും തനിക്കറിയാത്ത തന്റെ ആഗ്രഹങ്ങള്‍ കാരണമാകാം വിവാഹം നടക്കാതെ പോയതെന്നും താരം വെളിപ്പെടുത്തി. രൂപഭാവങ്ങളിലും കാഴ്ച്ചപാടുകളിലും അഭിരുചിയിലും തന്നോട് യോജിക്കുന്ന ഒരാളെ വിവാഹം കഴിക്കാന്‍ തയാറാണെന്നും ലക്ഷ്മി ഗോപാലസ്വാമി പറയുന്നു.
അതിന് പിന്നാലെയാണിപ്പോള്‍ താരം 52-ാം വയസ്സില്‍ വിവാഹിതയാകുന്നുവെന്നും മുകേഷാണോ ഇടവേളബാബുവാണോ വരനെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരിക്കുന്നത്.
ഇപ്പോഴിതാ വിവാഹം കഴിക്കാത്തതിന് പിന്നിലെ സത്യാവസ്ഥ താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. പതിനേഴാം വയസ്സു മുതല്‍ താന്‍ മോഡലിങ് ചെയ്തും നൃത്ത പരിപാടികളിലൂടേയും വരുമാനമുണ്ടാക്കുന്നയാളാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ലക്ഷ്മി പറഞ്ഞിരുന്നു.
ഇപ്പോഴത്തെ ഈ ജീവിതത്തില്‍ വളരെ ഹാപ്പിയാണെന്നും ‘ഐ ആം എ ഫ്രീ സ്പിരിറ്റഡ് ഗേള്‍ ‘ എന്നും ലക്ഷ്മി പറഞ്ഞിട്ടുമുണ്ട്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, അച്ഛനെയാണെനിക്കിഷ്ടം, പുണ്യം, കീര്‍ത്തിചക്ര, പരദേശി, തനിയെ തുടങ്ങിയ ചിത്രങ്ങള്‍ താരത്തിന്റെ കരിയറില്‍ തന്നെ ഒഴിച്ചു നിര്‍ത്താനാകാത്തവയാണ്.
ഇപ്പോഴിതാ ഈ സൗന്ദര്യം ഇങ്ങനെ കാത്തു സൂക്ഷിക്കുന്നതിന് പിന്നിലെന്ന് പ്രതികരിച്ചിരിക്കുകയാണ് താരം. നന്നായി ഉറങ്ങും, നന്നായി വെള്ളം കുടിക്കും. വെജിറ്റേറിയനാണ്. സൗന്ദര്യത്തെക്കുറിച്ചും ചര്‍മത്തിന്റെ മിനുപ്പിനെക്കുറിച്ചും ടെന്‍ഷന്‍ ആകാറില്ല. 40 കഴിയുമ്പോള്‍ ചര്‍മത്തിന്റെ തിളക്കം കുറയുന്നതും നര വരുന്നതുമൊക്കെ സാധാരണം.
അയ്യോ, എനിക്ക് പ്രായം തോന്നുന്നുണ്ടോ എന്നാലോചിച്ചുള്ള ടെന്‍ഷന്‍ വിട്ടാല്‍ തന്നെ മനസ്സ് ചെറുപ്പമാകും. അല്ലാതെ വേറെ ടിപ്‌സ് ഒന്നുമില്ല. പിന്നെ, വേറൊരു കാര്യം പറയാം. കുറച്ച് തടിച്ചുരുണ്ട് ഇരുന്നാല്‍ സ്‌കിന്‍ ടൈറ്റായിട്ടിരിക്കും. ചുളിവുകള്‍ കാണില്ല. അതേയുള്ളൂ സീക്രട്ടെന്ന് പറയുന്നു താരം.