in

വിവാഹം പോലൊരു അബദ്ധം ഒരിക്കലൂം ഞാൻ ചെയ്യില്ല, ഞാനിപ്പോൾ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ഘട്ടത്തിലാണ്; നടി ചാർമി തുറന്ന് പറയുന്നു

പഞ്ചാബി കുടുംബത്തിൽ ജനിച്ച് തെലുങ്ക് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് തെന്നിന്ത്യയുടെ ഒട്ടാകെ മനം കവർന്ന താരമാണ് ചാർമി കൗർ. 2002ൽ പ്രദർശനത്തിനെത്തിയ നീ തൊടു കാവലി എന്ന തെലുങ്ക് ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്. പിന്നീട് തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്തു.

2002ൽ തന്നെ പ്രദർശനത്തിന് എത്തിയ കാട്ടുചെമ്പകം എന്ന ചിത്രത്തിലാണ് ആദ്യമായി മലയാള ചിത്രത്തിൽ താരം അഭിനയിച്ചത്. ആഗതൻ, താപ്പാന എന്നിവയാണ് മലയാളത്തിൽ താരം വേഷം കൈകാര്യം ചെയ്ത മറ്റു ചിത്രങ്ങൾ. കൂടുതലായും തെലുങ്ക് ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്.

2002ൽ തന്നെ മുജാദി കരോഗി എന്ന ഹിന്ദി ചിത്രത്തിലും കാതൽ അഴിവതില്ലേ എന്ന തമിഴ് ചിത്രത്തിലും താരം വേഷം കൈകാര്യം ചെയ്തു. 60 സിനിമകളിൽ ചാർമി ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. അഞ്ചോളം തമിഴ് ചിത്രങ്ങളിലും കന്നട, ഹിന്ദി ഭാഷകളിലായി ചില ചിത്രങ്ങളിലും വേഷം കൈകാര്യം ചെയ്തു. മലയാളത്തിൽ മൂന്ന് ചിത്രങ്ങളാണ് അഭിനയിച്ചത്.

കാട്ടുചെമ്പകത്തിന് ശേഷം 2010ലാണ് പിന്നീട് ചാർമി മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. ദിലീപിൻറെ നായികയായി ആഗതൻ എന്ന സിനിമയിലാണ് പിന്നീട് അഭിനയിച്ചത്. അതിനുശേഷം 2012ൽ മമ്മൂട്ടിയുടെ നായികയായി താപ്പാന എന്ന സിനിമയിലും വേഷം കൈകാര്യം ചെയ്തു.

സംവിധായകൻ പൂരി ജഗന്നാഥമായി ചേർന്ന് പൂരി കണക്ട് എന്ന സിനിമ നിർമാണ കമ്പനി ആരംഭിച്ച ചാർമി 6 സിനിമകൾ ഇതിനോടകം നിർമ്മിച്ചു കഴിഞ്ഞു. പതിമൂന്നാം വയസ്സിൽ അഭിനയരംഗത്തേക്ക് കടന്നുവന്ന അന്ന് മുതൽ ഇന്ന് വരെ താൻ സ്വന്തം ചെലവിലാണ് ജീവിച്ചതെന്നും അത് എവിടെയും അഭിമാനത്തോടെ പറയും എന്നും ചാർമി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം നായികാവേഷങ്ങൾ കുറഞ്ഞപ്പോൾ ചില ചിത്രങ്ങളിൽ ഐറ്റം ഡാൻസുകളിൽ പോലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. നിരവധി ഗ്ലാമർ ചിത്രങ്ങൾ ചെയ്ത ചാർമിക്ക് ആരാധകരുടെ എണ്ണത്തിലും പഞ്ഞമൊന്നും തന്നെയില്ല.

താരത്തിന്റെ വിവാഹം ഉറപ്പിച്ചുവെന്നും നിർമ്മാതാവാണ് വരനെന്നുമുള്ള വാർത്തകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പരന്നിരുന്നു. ഇതിനെതിരെ പ്രതികരിച്ച് ഇപ്പോൾ താരം രംഗത്ത് എത്തിയിരിക്കുകയാണ്. എൻറെ കരിയറിലെ മികച്ച ഘട്ടത്തിലൂടെയാണ് ഞാൻ കടന്നു പോകുന്നത്.

ഞാൻ ഏറെ സന്തോഷവതിയാണ്. വിവാഹം പോലെയുള്ള അബദ്ധം ഞാൻ ഒരിക്കലും ചെയ്യില്ല എന്നായിരുന്നു താരം പറഞ്ഞത്. സോഷ്യൽ മീഡിയയിൽ ഏറെ ആക്ടീവായ ചാർമി തൻറെ വിശേഷങ്ങൾ ഒക്കെയും ആരാധകരെ അറിയിക്കാറുണ്ട്. പതിവ് താരങ്ങളെ പോലെ ഗ്ലാമർ ചിത്രങ്ങൾ അടക്കം തൻറെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെക്കുന്നതിന് താരത്തിന് യാതൊരു മടിയുമില്ല.

മികച്ച പ്രതികരണമാണ് ചാർമിയുടെ ഓരോ വാർത്തയ്ക്കും ലഭിക്കുന്നത്. കുറച്ചുനാളുകളായി താരത്തിന്റെ വിവാഹവാർത്തകൾ സോഷ്യൽ മീഡിയയിൽ വരുന്നതിനു പിന്നാലെയാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു പ്രതികരണം ചാർമി നടത്തിയിരിക്കുന്നത്.

Written by Editor 1

നന്നായി വെള്ളം കുടിക്കും, ഉറങ്ങും… തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ലക്ഷ്മി ​ഗോപാലസ്വാമി

ഇറുകിയ വസ്ത്രം കാരണം പടിക്കെട്ടുകൾ ചാടിക്കയറി കിം കർദാഷിയാൻ; വീഡിയോ വൈറൽ