ബോളിവുഡിലെ തന്നെ ഏറ്റവും സുന്ദരികളായ നടിമാരിലൊരാണ് ദീപിക പദുക്കോൺ. നടിയുടെ അഭിനയത്തിനൊപ്പം തന്നെ ഭംഗിക്കും ആരാധകരേറെയാണ്. സൗന്ദര്യ സംരക്ഷണത്തിനും ഏറെ പ്രാധാന്യം നൽകുന്ന താരങ്ങളിലൊരാൾ കൂടിയാണ് ദീപിക.
കന്നട ചിത്രമായ ഐശ്വര്യയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. അതിനുശേഷം പുനര്‍ജന്മവും ആയി ബന്ധപ്പെട്ട കഥ പറയുന്ന ഓം ശാന്തി ഓം ചിത്രത്തില്‍ അഭിനയിക്കുവാന്‍ താരത്തിന് അവസരം ലഭിച്ചു.
ചിത്രം വന്‍ വിജയമായതോടെ ഇതിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ഉണ്ടായി. ഒപ്പം ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ ബഹുമതിയും ലഭിക്കുകയുണ്ടായി. 2008ല്‍ ബച്ചനാ യേഹസിനോ എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2009 ചാന്ദ്‌നി ചൌക് ടു ചൈന,ബില്ലു, ലവ് ആജ് കല്‍ എന്നി ചിത്രങ്ങളില്‍ അഭിനയിക്കുക ഉണ്ടായി.
പിന്നീട് അഭിനയിച്ച പലചിത്രങ്ങളും ബോക്‌സ് ഓഫീസ് ഹിറ്റുകളായിരുന്നു. 2008 മാര്‍ച്ചില്‍ ബച്‌നാ എ ഹസീനോ എന്ന ചിത്രത്തിന്റെ സെറ്റില്‍വച്ച് രണ്‍ബീര്‍ കപൂറിനെ പരിചയപ്പെട്ടു. അതിനുശേഷം ഇരുവരും ഒന്നിച്ച് നിരവധി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടു.
എന്നാല്‍ ഇരുവരും 2009 വേര്‍പിരിയുകയായിരുന്നു. പിന്നീട് വ്യക്തിഗത ജീവിതം മാധ്യമ ശ്രദ്ധയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ ദീപിക തീരുമാനിച്ചിരുന്നു. 2010ല്‍ വിജയ് മല്യയുടെ മകന്‍ സിദ്ധാര്‍ത്ഥ് മല്യയും ആയി ദീപിക വീണ്ടും അടുത്തെങ്കിലും 2012ല്‍ അതും വേര്‍പിരിയലില്‍ എത്തുകയായിരുന്നു.
സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നും എത്തി ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയായുള്ള ദീപികയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ബോളിവുഡിലെ തിരക്കേറിയ താരം ആണ് ഇന്ന് ദീപിക പദുകോണ്‍.
ഷാരൂഖ് ഖാനൊപ്പം നായികയായി ആയിരുന്നു താരത്തിന്റെ ആദ്യചിത്രം. ഇന്ന് കൈനിറയെ ചിത്രങ്ങളാണ് താരത്തിന്. തെലുങ്കില്‍ പ്രഭാസ് നായകനായ ചിത്രത്തിലും താരം നായികയായി പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ അഭിനയ ലോകത്ത് വന്ന തുടക്കത്തില്‍ തനിക്ക് മോശം അനുഭവങ്ങള്‍ ധാരാളം നേരിട്ടിട്ട് ഉണ്ടെന്നാണ് ഇപ്പോള്‍ താരം വ്യക്തമാക്കുന്നതും. മോഡലിംഗ് രംഗത്തുനിന്നാണ് ദീപിക ബോളിവുഡിലെത്തുന്നത്.
സിനിമ പാരമ്പര്യമില്ലാത്ത ഇന്ത്യയിലെ കായിക കുടുംബത്തില്‍ നിന്നും എത്തിയ പെണ്‍കുട്ടിക്ക് അത്ര മികച്ച സ്വീകരണം ആയിരുന്നില്ല ബോളിവുഡില്‍ ലഭിച്ചതെന്ന് ദീപിക പറയുന്നു. ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് ദീപിക പറയുന്നത് ഇങ്ങനെയാണ്… മോഡലിംഗ് രംഗത്ത് വര്‍ഷങ്ങളോളം പിടിച്ചുനിന്നതിനുശേഷമാണ് ബോളിവുഡില്‍ വലിയ ബ്രേക്ക് തന്ന സിനിമ ലഭിക്കുന്നത്.
പത്തൊന്‍പതാമത്തെ വയസ്സിലാണ് ഓം ശാന്തി ഓമില്‍ അഭിനയിക്കുന്നതും. ചിത്രത്തില്‍ ഷാരൂഖും സംവിധായിക ഫറാ ഖാനും ആണ് തന്നെ കൈപിടിച്ച് കാര്യങ്ങളെല്ലാം മനസ്സിലാക്കി തന്നത്. 2007ല്‍ ചിത്രം പുറത്തിറങ്ങിയപ്പോള്‍ അതിരില്ലാത്ത സ്‌നേഹവും സ്വീകാര്യതയും ലഭിക്കുകയും ചെയ്തു.
എന്നാല്‍ തന്നെ വിമര്‍ശിക്കാനും ഒരു വിഭാഗം ആളുകള്‍ ഉണ്ടായിരുന്നു. ഞാന്‍ വെറുമൊരു മോഡല്‍ മാത്രമാണെന്നും അഭിനയിക്കാന്‍ അറിയില്ല എന്ന് പലരും പറഞ്ഞു.എന്റെ സംസാരശൈലിയും പലര്‍ക്കും തമാശ ആയിരുന്നു. അതുകൊണ്ട് തന്നെ ഉച്ചാരണത്തിനെ പരിഹസിച്ചുകൊണ്ട് കളിയാക്കി എഴുതുകയും പറയുകയും ചെയ്തു.
മറ്റുള്ളവരെ ആകര്‍ഷിക്കണം എങ്കില്‍ ശരീരത്തിന് വടിവും ഭംഗിയും സൗന്ദര്യവും വേണമെന്ന് നിര്‍ദ്ദേശിച്ചവരും ചുരുക്കമല്ല. അതുകൊണ്ടുതന്നെ സ്തനങ്ങളുടെ വലിപ്പം കൂട്ടുവാന്‍ വേണ്ടി പല മാര്‍ഗങ്ങളും നിര്‍ദ്ദേശിച്ച് തന്നവരും ഉണ്ട്. എന്നാല്‍ ഇത്തരം മോശം അനുഭവങ്ങള്‍ ആണ് മുന്നോട്ടുള്ള യാത്രയ്ക്ക് പ്രചോദനമായി തീര്‍ന്നതും എന്നാണ് ഇപ്പോള്‍ ദീപിക വ്യക്തമാക്കിയിരിക്കുന്നത്.