in

കാത്തിരിക്കാന്‍ ആരുമില്ല; ഓര്‍ത്തിരിക്കാന്‍ ഒന്നുമില്ല, ചര്‍ച്ചയായി സായ് കിരണിന്റെ കുറിപ്പ്

sai kiran

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് സായ് കിരണ്‍ റാം. വാനമ്പാടി എന്ന പരമ്പരയിലൂടെയാണ് സായ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പരമ്പയില്‍ മോഹന്‍കുമാര്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇപ്പോള്‍ മലയാള് പരസ്യ മേഖലയിലും നടന്‍ ചുവടുവെച്ച് കഴിഞ്ഞു. വാനമ്പാടിക്ക് ശേഷം സായ് കിരണ്‍ റാം എന്ന അന്യഭാഷാ നടന്‍ മലയാളത്തില്‍ ഉണ്ടാകുമോ എന്നറിയാനുള്ള ആകാംക്ഷയാണ് മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക്. പലപ്പോഴും കമന്റുകളിലൂടെ പലരും സായിയോട് ഇക്കാര്യം ചോദിക്കാറുമുണ്ട്. എന്നാല്‍ സായ് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ മൗനരാഗം പരമ്പരയില്‍ അതിഥിയായി സായി എത്തിയിരുന്നു.

മലയാള ചിത്രമായ നിറത്തിന്റെ തെലുങ്ക് റീമേക്ക് ആയ നുവേ കവ്വാലി ആണ് സായിയുടെ ആദ്യ ചിത്രം. ചിത്രത്തില്‍ ബോബന്‍ ആലമ്മൂടിന്റെ കഥാപാത്രം റീമേക്കില്‍ അവതരിപ്പിച്ചത് സായി ആയിരുന്നു. ചിത്രവും കഥാപാത്രവും ഹിറ്റായി മാറിയതോടെ അഭിനയ ജീവിതത്തില്‍ സായിക്ക് വഴിത്തിരിവാവുകയായിരുന്നു. തെലുങ്ക് പരമ്പരകളിലും സജീവമാണ് സായ്. മലയാളത്തില്‍ നല്ലൊരു അവസരം ലഭിച്ചാല്‍ താന്‍ തീര്‍ച്ചയായും ഉണ്ടാകും എന്നാണ് നടന്‍ നേരത്തെ പറഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസം സായി കിരണ്‍ പങ്കുവെച്ച പോസ്റ്റ് വൈറലായി മാറിയിരുന്നു. കാത്തിരിക്കാന്‍ ആരുമില്ല; ഓര്‍ത്തിരിക്കാന്‍ ഒന്നുമില്ല എന്ന ഒരു കോട്ട് ആണ് സായി പങ്കിട്ടത്. ഇതോടെ നടന്‍ എന്തോ പ്രശ്‌നത്തില്‍ ആണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ആണ് പിന്നീട് നടന്നത്. ഞങ്ങള്‍ ഒപ്പമുണ്ട്, ഒരു കാരണവശാലും സങ്കടപെടരുത് എന്ന ആശ്വാസവാക്കുകള്‍ ആണ് മലയാളികള്‍ അടക്കമുള്ള ആരാധകര്‍ നല്‍കുന്നത്. പോസ്റ്റ് ഏറെ വൈറല്‍ ആയതോടെ ആരാധകരുടെ സ്‌നേഹത്തിനും, കെയറിനും നന്ദി പറഞ്ഞുകൊണ്ടാണ് നടന്‍ എത്തിയത്. ഇത് എന്റെ തോട്ട് അല്ല ആ മൂവി കോള്‍ഡ് കേസിലെ വന്ന ഒരു ചെറിയ പാട്ടാണ്. കൂട്ടുകാര്‍ ടെന്‍ഷന്‍ അടിക്കേണ്ട. സന്തോഷവാന്‍ ആയ വ്യക്തിയാണ് താന്‍ എന്നാണ് താരം പറയുന്നത്.

Written by admin

shalin zoya black saree

കറുപ്പിൽ അതീവ സുന്ദരിയായി ശാലിൻ സോയ… ഗ്ലാമർ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ… !!!

tp madhavan story

അമ്മയുടെ സ്ഥാപക സെക്രട്ടറി ടിപി മാധവൻ ഇപ്പോൾ അഭയകേന്ദ്രത്തിൽ, പരാതിയും പരിഭവവുമില്ല