in

വിവാഹ ശേഷം എനിക്ക് സിനിമയിൽ അവസരങ്ങൾ ഇല്ലാതായി, എന്നെ വീണ്ടും കൈപിടിച്ച് ഉയർത്തിയത് ആ മലയാള ചിത്രം, അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ്; ദേവയാനി പറയുന്നു

തെന്നിന്ത്യൻ ചിത്രങ്ങളിൽ പ്രധാനമായും തമിഴിൽ ഏറ്റവും കൂടുതൽ വേഷം കൈകാര്യം ചെയ്തിട്ടുള്ള താരമാണ് ദേവയാനി. ബംഗാളി, ഹിന്ദി എന്നി ഭാഷയിൽ ചിത്രങ്ങളിലും താരം വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. കോയൽ എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയജീവിതം ആരംഭിച്ച താരം ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാൾ തന്നെയാണ്.

ആദ്യചിത്രം പുറത്തിറങ്ങിയില്ലെങ്കിലും പിന്നീട് അഭിനയിച്ച ചിത്രങ്ങളൊക്കെ വേണ്ട രീതിയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ അടക്കം നിരവധി ചിത്രങ്ങൾ താരം വേഷം കൈകാര്യം ചെയ്തു. ആദ്യ തമിഴ് ചിത്രം തൊട്ട് ചിണുങ്ങി എന്ന ചിത്രമാണ്. പക്ഷേ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തത് അജിത്ത് നായകനായ അഭിനയിച്ച കാതൽ കോട്ടൈ എന്ന ചിത്രത്തിലാണ്.

1993 ലാണ് താരം അഭിനയരംഗത്തേക്ക് കടന്നുവരുന്നത് ആ വർഷം തന്നെ ചില ബംഗാളി ചിത്രങ്ങളിലും പ്രത്യക്ഷപ്പെടുകയുണ്ടായി. 94 ലാണ് ദക്ഷിണേന്ത്യൻ സിനിമയിലേക്ക് ദേവയാനി പ്രവേശിക്കുന്നത്. അതേ വർഷം തന്നെ താരം മലയാളത്തിലേക്ക് കടന്നു. തമിഴിലെയും മലയാളത്തിലെയും മുൻനിര നായികമാരിൽ ഒരാളായി ദേവയാനി അടയാളപ്പെടുത്തിയത് വളരെ പെട്ടെന്നാണ്.

കാതിൽ ഒരു കിന്നാരം, മിസ്റ്റർ ക്ലീൻ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, സുന്ദരപുരുഷൻ, ബാലേട്ടൻ എന്നിങ്ങനെ നിരവധി സിനിമകളിലാണ് താരം വേഷം കൈകാര്യം ചെയ്തത്. മലയാളത്തിൽ മാത്രം ഏതാണ്ട് 15 ചിത്രങ്ങളിൽ താരം അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ബംഗാളി, മറാത്തി, ഹിന്ദി ഭാഷകളിലായി നൂറോളം ചിത്രങ്ങളിൽ ദേവയാനി വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും താരം അഭിനയിച്ചു വരുന്നു. 2001ൽ ആയിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. തമിഴ് സിനിമ സംവിധായകനായിരുന്നു രാജകുമാരനെയായിരുന്നു ദേവയാനി വിവാഹം കഴിച്ചത്. ഇപ്പോൾ തന്റെ ഭർത്താവിനെ പറ്റിയും കുടുംബജീവിതത്തെ പറ്റിയുമുള്ള താരത്തിന്റെ ചില തുറന്നുപറച്ചിലുകൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

നീ വരുവായ എന്ന ചിത്രം ചെയ്തുകൊണ്ടിരുന്ന സമയത്താണ് താരം വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്. അതൊരു രഹസ്യവിവാഹമായിരുന്നു. വീട്ടുകാർ പല കാരണങ്ങളുടെയും പേരിൽ ആദ്യം എതിർപ്പുകൾ പ്രകടിപ്പിച്ചു. പിന്നീട് അവർ തങ്ങളുടെ വഴിക്ക് വരികയായിരുന്നു എന്ന് ദേവയാനി പറയുന്നു.

വിവാഹം കഴിഞ്ഞാൽ നടിമാർക്ക് സിനിമയിൽ മാർക്കറ്റ് കുറയും എന്ന നിലയായിരുന്നു അന്ന്. അതുകൊണ്ടുതന്നെ എനിക്കും അവസരങ്ങൾ കുറഞ്ഞുവന്നു. ആ സമയത്താണ് സുന്ദരപുരുഷൻ എന്ന ചിത്രത്തിലേക്ക് അഭിനയിക്കുവാൻ അവസരം ലഭിക്കുന്നത് .ചിത്രത്തിലെ ആ കഥാപാത്രം അത്രയേറെ മികവുറ്റതാകാൻ കാരണം സംവിധായകൻ കഥാപാത്രം എങ്ങനെ വേണമെന്ന് പറഞ്ഞു തന്നതിനാണ്.

അതിനുശേഷം തമിഴിലും മലയാളത്തിലും അടക്കം എനിക്ക് നിരവധി അവസരങ്ങൾ കൈവന്നു എന്നാണ് ദേവയാനി പറയുന്നത്. പിന്നീടാണ് താരം ബാലേട്ടൻ, നരൻ എന്നീ ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്തത്. നരനിലെ ദേവകിയുടെ കഥാപാത്രം ഇപ്പോഴും കേരളത്തിൽ എത്തുമ്പോൾ ആളുകൾ പറയാറുണ്ടെന്നും താരം വ്യക്തമാക്കുന്നു.

Written by Editor 1

ആഗ്രഹിച്ചത് എയർഹോസ്റ്റസ് ആവാൻ, എന്നാലായത് സിനിമ നടി, നടി ഗോപികയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

വിവാഹം എന്ന കെട്ടുപാടിൽ എനിക്ക് വിശ്വാസമില്ല… ഞാൻ എന്റെ മകളോട് വിവാഹം കഴിക്കേണ്ട എന്ന് പറയും; ശ്വേതാ തിവാരി പറയുന്നത് ഇങ്ങനെ