in

ആഗ്രഹിച്ചത് എയർഹോസ്റ്റസ് ആവാൻ, എന്നാലായത് സിനിമ നടി, നടി ഗോപികയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

മലയാളത്തില്‍ ഒരു കാലത്ത് തന്റേതായ അഭിനയം കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് നടി ഗോപിക. ചുരുങ്ങിയ കാലയളവില്‍ തന്നെ നിരവധി സിനിമയുടെ ഭാഗമാവാനും താരത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അഭിനയ ജീവിതത്തില്‍ അത്ര സജീവമല്ല താരം.

എന്നലും ഇതുവരെ താരം അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും എന്നും ആരാധകരുടെ മനസില്‍ മായാതെ നില്‍ക്കുന്നുണ്ട്. ജയസൂര്യയുടെ ചിത്രത്തില്‍ കൂടിയാണ് താരം തന്റെ സിനിമ ജീവിതത്തിലേക്ക് അരങ്ങേറിയയത്. അതിന് ശേഷം നിരവധി സിനിമയില്‍ അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്, അതുകൊണ്ട് തന്നെ കുറഞ്ഞ നിമിഷം കൊണ്ട് തന്നെ നായിക പദവിയിലേയ്ക്കും വളര്‍ന്നു താരം .

മലയാളത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങളുടെ കൂടെയും താരം അഭിനയിച്ചിട്ടുണ്ട് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ ഹിറ്റ് സിനിമയായ കീര്‍ത്തിചക്ര, മമ്മുട്ടി നായകനായ വേഷം, ജയറാമിന്റെ വെറുതെ അല്ല ഭാര്യ തുടങ്ങിയ വമ്പന്‍ താരങ്ങളുടെ കൂടെയും താരം അഭിനയിച്ചിട്ടുണ്ട്. താരം അഭിനയിച്ച എല്ലാ സിനിമയും വിജയിച്ചു എന്നതാണ് താരത്തെ മറ്റുള്ളവരില്‍ നിന്നും മാറ്റിനിര്‍ത്തുന്നത്.

gopika

വിവാഹത്തിന് ശേഷം താരം തന്റെ സിനിമ ജീവിതത്തിനു ഒരു ബ്രേക്ക് കൊടുത്തത്. അയര്‍ലന്‍ഡ്കാരനായ ആളെയാണ് താരം വിവാഹം കഴിച്ചത്. അഭിനയത്തെ പോലെ തന്നെ ഏറ്റവും കൂടുതല്‍ ഇഷ്ടപെടുന്ന ഒരു മേഖലയാണ് നൃത്തവും. നിരവധി പരിപാടികളില്‍ നൃത്തം ചെയ്ത് തന്റെ കഴിവ് തെളിയിച്ച ഒരു കലാകാരികൂടിയാണ് താരം. ഇപ്പോള്‍ താരം തന്റെ ജീവിത കഥ തുറന്ന് പറഞ്ഞിരിക്കുകയാണ് .

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ലക്ഷ്യം ആയിരുന്നു എയര്‍ ഹോസ്റ്റ് എന്ന ജോലി എന്നാല്‍ എനിക്ക് അതിലേക്ക് എത്തിപ്പെടാന്‍ സാധിച്ചില്ലെന്നും എനിക്ക് സിനിമയില്‍ അഭിനയിക്കുന ജോലിയാണ് കിട്ടിയത് എന്നും താരം പറയുകയുണ്ടായി.

ഒരിക്കലും ഒരു സിനിമ നടി ആവുക എന്നെ ലക്ഷ്യം തനിക്ക് ഉണ്ടായിരുന്നില്ലെന്ന് ഗോപിക ഇടയ്ക്ക് പറയുകയുണ്ടായി. തന്റെ ചിത്രങ്ങള്‍ക്ക് താന്‍ തന്നെയാണ് ശബ്ദം കൊടുക്കുന്നതെന്ന പ്രത്യേകതയും ഗോപികയ്ക്ക് ഉണ്ട്. 2008 ജൂലൈ 17-നായിരുന്നു താരത്തിന്റെ വിവാഹം. അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന അജിലേഷുമായി ആയിരുന്നു വിവാഹം.

പതിവ് മലയാള നടിമാരെ പോലെ വിവാഹത്തോടെ അഭിനയം നിര്‍ത്തുകയും അയര്‍ലണ്ടില്‍ അജിലേഷിനോടൊപ്പം താമസിക്കാന്‍ തീരുമാനിക്കുകയും ആയിരുന്നു ഗോപിക. വെറുതെ ഒരു ഭാര്യ എന്ന സിനിമയിലെ നായിക കഥാപാത്രം ഗോപികയുടെ കൈകളില്‍ ഭദ്രമായിരുന്നു. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് എങ്കിലും ഗോപികയുടെ വിശേഷങ്ങള്‍ അറിയാന്‍ മലയാളികള്‍ക്ക് എന്നും വലിയ താല്‍പര്യമുണ്ട്.

18-ാം വയസ്സില്‍ സിനിമയില്‍ എത്തിയ ഗോപിക മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. പ്രണയമണിത്തൂവല്‍, ഫോര്‍ ദ് പീപ്പിള്‍, ചാന്തുപൊട്ട്, പച്ച കുതിര , മായാവി, അണ്ണന്‍ തമ്പി, വെറുതെ ഒരു ഭാര്യ തുടങ്ങിയവയാണ് മലയാളത്തില്‍ ഗോപിക അഭിനയിച്ച പ്രധാന സിനിമകള്‍.

Written by Editor 3

അമ്പോ…. ഹോട്ട് ലുക്കിൽ തോണി തുഴഞ്ഞ് സാനിയ ഇയപ്പൻ: വീഡിയോ ഏറ്റെടുത്ത് ആരാധകർ

വിവാഹ ശേഷം എനിക്ക് സിനിമയിൽ അവസരങ്ങൾ ഇല്ലാതായി, എന്നെ വീണ്ടും കൈപിടിച്ച് ഉയർത്തിയത് ആ മലയാള ചിത്രം, അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ്; ദേവയാനി പറയുന്നു