ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ശ്വേതാ തിവാരി. ടെലിവിഷൻ ലോകത്തെ ഫിറ്റ് മമ്മി എന്നാണ് താരം അറിയപ്പെടുന്നത് തന്നെ. സൗന്ദര്യം, ഫിറ്റ്നസ് എന്നീ കാര്യങ്ങളിൽ ശ്വേത മകളെ പോലും പിന്തള്ളി എന്നാണ് ആരാധകർ പറയുന്നത്.
സോഷ്യൽ മീഡിയയിലൂടെ താരം പലപ്പോഴും തന്റെ ഗ്ലാമർ ചിത്രങ്ങൾ അടക്കം പങ്കുവെക്കാറുണ്ട്. അവയൊക്കെയും വളരെ പെട്ടെന്ന് വൈറലായി മാറുകയും ചെയ്യുന്നു. ഏറെ ആരാധകരുള്ള ശ്വേതയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.
നിരവധി ഹിന്ദി സീരിയലുകളിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച താരം ടെലിവിഷൻ പ്രേമികൾക്ക് എന്നും പ്രിയങ്കരി തന്നെയാണ്. മതവികാരം വ്രണപ്പെടുത്തി എന്ന ആരോപണത്തെ തുടർന്ന് താരത്തിനെതിരെ ഭോപ്പാൽ പോലീസ് കേസെടുത്തിരുന്നു.
ഭോപ്പാലിലെ ഷിംലാഹിൽസ് പോലീസാണ് ഐപിസി 295 വകുപ്പ് വകുപ്പ് പ്രകാരം താരത്തിനെതിരെ കേസ് രേഖപ്പെടുത്തിയത്. ഏഴുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായിരുന്നു താരത്തിനെതിരെ ചുമത്തിയിരുന്നത്. എൻറെ ബ്രായുടെ അളവെടുക്കുന്നത് ദൈവമാണ് എന്ന നടിയുടെ പ്രസ്താവനയാണ് വിവാദത്തിനിടയാക്കിയത്.
പുതിയ വെബ് സീരീസ് റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാർത്ത സമ്മേളനത്തിലൂടെ ആയിരുന്നു താരത്തിന്റെ പരാമർശം. താരത്തിന്റെ പരാമർശത്തെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ഭോപ്പാൽ സിറ്റി പോലീസിനോട് ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാൽ താൻ നടത്തിയ വിവാദ പ്രസ്താവനക്കെതിരെ ഖേദം പ്രകടിപ്പിച്ച് താരം രംഗത്തെത്തിയിരുന്നു.
മഹാഭാരതം സീരിയലിൽ കൃഷ്ണനായി അഭിനയിച്ച സൗരഫ് ജയിൻ സീരീസിൽ ബ്രാ സീറ്ററുടെ വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ഇക്കാര്യം തമാശയായി പറഞ്ഞതിന് ആയിരുന്നു താരം. നടിക്കെതിരെ അന്വേഷണം നടത്തണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു.
തന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് അത് വളച്ചൊടിക്കുകയാണ് ഉണ്ടായതെന്ന് ശ്വേത പ്രതികരിച്ചു. വളരെ നിരൂപദ്രവകരമായ പരാമർശം ആയിരുന്നു അത്. സൗരഭോജിയുടെ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചത് ആയിരുന്നു താനെന്നും എന്നാൽ എൻറെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടു.
മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ല എന്നാൽ ആർക്കെങ്കിലും ഞാൻ വേദനയുണ്ടായെങ്കിൽ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്ന എന്നാണ് താരം അന്നു പറഞ്ഞത്. ഇപ്പോൾ മറ്റൊരു പ്രസ്താവനയുമായി ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാനെത്തിയിരിക്കുകയാണ് താരം.
വിവാഹം എന്നത് കെട്ടുപാടുകൾ നിറഞ്ഞതാണെന്നും അതുകൊണ്ട് താൻ തന്റെ മകളോട് ഒരിക്കലും വിവാഹം കഴിക്കരുതെന്ന് പറയുന്നു എന്നുമാണ് ശ്വേത ഇപ്പോൾ പറഞ്ഞിരിക്കുന്നത്. വിവാഹത്തെ ഒരു പവിത്ര ബന്ധമായി കാണുന്ന ഇന്ത്യയിൽ താരത്തിന്റെ വാക്കുകൾ ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്.
വിവാഹം എന്ന കെട്ടുപാടിൽ തനിക്ക് വിശ്വാസമില്ലാത്തതുകൊണ്ടാണ് തന്റെ മകളോട് ഇത്തരത്തിൽ ഒരു കാര്യം പറയുന്നതെന്നാണ് താരം പറഞ്ഞിരിക്കുന്നത്. എന്ത് കാര്യവും തുറന്നു പറയുന്ന ശ്വേതയുടെ വാക്കുകൾ എന്തുതന്നെയായാലും ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്.