അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വത്തിലെ മമ്മൂട്ടിയുടെ കാമുകിയായെത്തിയ അനസൂയ ഭരദ്വാജിന് ആരാധകരേറെയാണ്. തെലുങ്ക് സിനിമയില്‍ അറിയപ്പെടുന്ന താര സുന്ദരിയാണ് അനസൂയ ഭരദ്വാജ്. അവതാരക ആയിട്ടാണ് താരം പ്രേക്ഷകരുടെ മനസില്‍ കയറുന്നത്.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒട്ടുമിക്ക എല്ലാ ടെലിവിഷന്‍ ചാനലുകളിലും താരം ജോലി ചെയ്തിട്ടുണ്ട്. അവതാരകായി തിളങ്ങിയതിന് ശേഷമാണ് താരം അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. 2003 ലാണ് താരം ആദ്യമായി സിനിമയില്‍ അരങ്ങേറുന്നത്.
‘നാഗ’എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്തു കൊണ്ട് താരം ബിഗ്സ്‌ക്രീനിലും അരങ്ങേറി.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് അങ്ങോട്ട് ചെറുതും വലുതുമായി ഒരുപാട് സിനിമയിലും താരം അഭിനയിച്ചു. ഇന്നിപ്പോള്‍ തെലുങ്ക് സിനിമയില്‍ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ്. അല്ലു അര്‍ജുന്‍ നായകനായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം പുഷ്പയിലും താരം അഭിനയിച്ചിട്ടുണ്ട്.
എന്നാല്‍ താരത്തെ മലയാളപ്രേക്ഷകര്‍ അടുത്തറിയാന്‍ തുടങ്ങിയത് ഈ അടുത്തിടെയാണ്. ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം ബീഷ്മ പര്‍വ്വത്തിന് ശേഷമാണ്. സിനിമയില്‍ മമ്മൂട്ടിയുടെ കാമുകിയുടെ വേഷത്തിലാണ് താരമെത്തിയത്.
സിനിമ ഹിറ്റയതോടെ താരവും മലയാളക്കരയില്‍ വൈറലാവുകയായിരുന്നു. അരങ്ങേറിയ ആദ്യ മലയാള സിനിമ തന്നെ സൂപ്പര്‍ ഹിറ്റായി മാറുകയായിരുന്നു. അതേസമയം താരത്തിന്റെ ഫോട്ടോകള്‍ക്ക് നേരെ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഇപ്പോള്‍ ഇത്തരത്തില്‍ തനിക്കെതിരെ വരുന്ന പരിഹസ, അധിക്ഷേപ കമന്റുകളില്‍ സഹികെട്ട് പ്രതികരിച്ചിരുന്നു താരം. പലപ്പോഴും അവര്‍ഡ് നിശകളിലും ഫോട്ടോഷൂട്ടുകളിലുമെല്ലാം ഗ്ലാമറാസായും അനസൂയ പ്രത്യക്ഷപ്പെടാറുണ്ട്. താരം മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ചിലരെ പ്രകോപിപ്പിച്ചത്.
വളരെ മോശമായ കമന്റുകളാണ് അനസൂയയ്ക്ക് ലഭിക്കുന്നത്. ഒടുവില്‍ സഹികെട്ട് അത്തരക്കാര്‍ക്ക് താരം മറുപടിയും നല്‍ക്. രണ്ട് കുട്ടികളുടെ അമ്മയായിട്ടും ഇറക്കം കുറഞ്ഞ വസ്ത്രങ്ങളാണ് അനസൂയ ധരിക്കുന്നതെന്നും തെലുങ്ക് സ്ത്രീ സമൂഹത്തിന് അനസൂയ അപമാനമാണെന്നുമായിരുന്നു ഒരു കമന്റ്.
ഇതിന് അനസൂയ കുറിക്കുകൊള്ളുന്ന മറുപടിയാണ് നല്‍കിയിരിക്കുന്നത്. ‘നിങ്ങളുടെ ചിന്താ പ്രക്രിയ മുഴുവന്‍ പുരുഷ സമൂഹത്തിനും നാണക്കേടാണ്. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കിയാല്‍ മതി. എന്നെ നോക്കാന്‍ എനിക്കറിയാം’ എന്നാണ് പരിഹസിച്ച വ്യക്തിക്ക് മറുപടിയായി അനസൂയ കുറിച്ചത്.
കുറച്ച് പുരുഷന്മാര്‍ക്ക് ഇനിയും വിദ്യാഭ്യാസം നല്‍കേണ്ടത് ആവശ്യമാണെന്നും സ്ത്രീകള്‍ക്ക് അവരുടേതായ താല്‍പ്പര്യങ്ങളും ജീവിതവും ഉണ്ടെന്നും അത് മാനിക്കണമെന്നും പലര്‍ക്കും അറിയില്ലെന്നും അനസൂയ കുറിച്ചു.
ഒരു സ്ത്രീയെ അവളുടെ വസ്ത്രം നോക്കി വിലയിരുത്തുന്നത് ഒരിക്കലും അവസാനിക്കാത്ത വിഷയമാണെന്നും സെലിബ്രിറ്റികളെ ലക്ഷ്യമിടുന്നത് ആളുകള്‍ തുടരുകയാണെന്നും എല്ലാത്തിനും സെലിബ്രിറ്റികള്‍ വിശദീകരണം നല്‍കണമെന്ന അവസ്ഥയാണുള്ളതെന്നും അനസൂയ പറഞ്ഞു.
ഇപ്പോഴിതാ താരത്തിന്റെ ചില കാന്‍ഡിഡ് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്. ഭീഷ്മ പർവ്വത്തിലൂടെ തന്നെ ഒട്ടനവധി ആരാധകരെ ആണ് താരം കേരത്തിൽ നിന്ന് സ്വന്തമാക്കിയത്.