കേരളത്തില്‍ ചുരുണ്ട മുടി ഫാഷനായിട്ടു അധിക കാലങ്ങളായിട്ടില്ല. പ്രേമം എന്ന അല്‍ഫോന്‍സ് പുത്രന്‍ ചിത്രത്തിലൂടെയായിരിക്കും ചുരുണ്ട മുടിയ്ക്കും ആരാധകരുണ്ടെന്ന കാര്യം പലരും അറിഞ്ഞത്. മലയാള സിനിമയില്‍ അത്തരത്തില്‍ വിശേഷിപ്പിക്കപ്പെടുന്ന നായികമാരാണ് അന്ന ബെന്‍, ദര്‍ശന, പാര്‍വ്വതി എന്നിവര്‍.
മൂന്നു പേരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ അന്നയും, പാര്‍വ്വതിയും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്. ‘ഹലോ ഫ്രം ചുരുളീസ്’ എന്ന അടിക്കുറിപ്പാണ് ചിത്രത്തിനു അന്ന നല്‍കിയിരിക്കുന്നത്. ദര്‍ശനയും, പാര്‍വ്വതിയും ചിത്രത്തിനു താഴെ കമന്റും ചെയ്തിട്ടുണ്ട്.
‘ പ്രിയപ്പെട്ടവര്‍, ന്യൂടില്‍സ്’ തുടങ്ങി അനവധി രസകരമായ കമന്റുകളുമായി ആരാധകരും പോസ്റ്റിനു താഴെ എത്തിയിട്ടുണ്ട്. മൂവരും ഒന്നിച്ചു സിനിമ കാണാന്‍ പോയതിനു ശേഷം പകര്‍ത്തിയ ചിത്രമാണെന്നാണ് വ്യക്തമാകുന്നത്.’
‘ലെ ഹാപ്പിനസ്’ എന്നാണ് പാര്‍വ്വതി ചിത്രങ്ങള്‍ക്കു നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. താരങ്ങളുടെ മറ്റു സുഹൃത്തുക്കളെയും ചിത്രത്തില്‍ കാണാനാകും. നടി റിമ കല്ലിങ്കല്‍, എഴുത്തുക്കാരി സ്മൃതി കിരണ്‍ എന്നിവര്‍ ചിത്രങ്ങള്‍ക്കു താഴെ കമന്റു ചെയ്തിട്ടുണ്ട്.
‘നൈറ്റ് ഡ്രൈവ്’ ആണ് അന്നയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.’ഹെര്‍’ എന്ന ചിത്രത്തിന്റെ ശക്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് പാർവതി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു. തിരക്കിലാണ് പാര്‍വ്വതി ഇപ്പോള്‍. ഒരു ഹിന്ദി വെബ് സീരീസിലാണ് ദര്‍ശന അവസാനമായി അഭിനയിച്ചത്.
പലപ്പോഴും നിലപാടുകൾ കൊണ്ടും പാർവതി ശ്രദ്ധിക്കപ്പെട്ടു. ഇടയ്ക്ക് ബോൾഡ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകളും താരം നടത്താറുണ്ട്. പലപ്പോഴും തന്റെ നിലപാടുകൾ കൊണ്ടും ഉറച്ച തീരുമാനങ്ങൾ കൊണ്ടും മറ്റു നടിമാരിൽ നിന്ന് വ്യത്യസ്തയാണ് പാർവതി. സിനിമയ്ക്കുള്ളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയൊക്കെ പലപ്പോഴായി പാർവതി തുറന്നു പറഞ്ഞിട്ടുണ്ട്.
നിലപാടുകൾ വ്യക്തമാക്കാൻ പേടിയില്ല. തീരുമാനങ്ങൾ ഉറക്കെ പ്രഖ്യാപിക്കാനും ശരിയുടെ ഭാഗത്തു നിൽക്കാനും മടിയുമില്ല – അതാണ് അന്ന ബെൻ. ആദ്യ ചിത്രമായ കുമ്പളങ്ങി നൈറ്റ്സ് മുതൽ കപ്പേള വരെ അന്ന ബെൻ എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റി.
ദര്‍ശന എന്നു പേര് കേള്‍ക്കുമ്പോള്‍ തന്നെ ഇപ്പോള്‍ പ്രേക്ഷക മനസില്‍ ഓടിയെത്തുന്ന ചിത്രമാണ് പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ഹൃദയം. മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചത്. ചിത്രത്തിലെ ദര്‍ശന എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.