സർഗ്ഗം എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമാരംഗത്തേക്ക് കടന്നുവന്ന താരമാണ് സംയുക്ത വർമ്മ. കോളേജ് പഠനകാലത്ത് വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ നായികയായി താരത്തിനെ തിരഞ്ഞെടുക്കുകയുണ്ടായി.
1999 തുടക്കമിട്ട വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ തന്നെ സംസ്ഥാന സർക്കാരിൻറെ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കി. തുടർന്ന് രണ്ടായിരത്തിലും മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് താരത്തിന് ലഭിച്ചു. ചുരുങ്ങിയ കാലയളവിൽ മാത്രം മലയാള സിനിമയിൽ നിലനിൽക്കുകയും എന്നാൽ ഏറെ മികച്ച നായിക കഥാപാത്രങ്ങൾ കൊണ്ട് ശ്രദ്ധേയമാകുവാനും കഴിഞ്ഞ താരമാണ് സംയുക്ത.
2002ൽ മലയാള സിനിമയിലെ അറിയപ്പെടുന്ന അഭിനേതാക്കളിൽ ഒരാളായ ബിജു മേനോനെ വിവാഹം കഴിച്ചു. വിവാഹശേഷം അഭിനയരംഗത്ത് നിന്ന് പിന്മാറിയ താരത്തിന്റെ വിശേഷങ്ങൾ ഒക്കെയും സോഷ്യൽ മീഡിയയിൽ എന്നും നിറഞ്ഞ് നിൽക്കാറുണ്ട്. സിനിമയിൽ സജീവം അല്ലെങ്കിലും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ് താരം.
താരത്തിന്റെ യോഗ പരിശീലനം സോഷ്യൽ മീഡിയയിൽ വളരെ വലിയ ചർച്ചയായിരുന്നു. യോഗ ചെയ്യുന്നതിന്റെ വീഡിയോയും താരം തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇത് വളരെ പെട്ടെന്ന് വൈറലായി മാറിയിരുന്നു. സംയുക്ത വീണ്ടും ലുക്ക് ആയല്ലോ എന്നാണ് വീഡിയോയും ചിത്രങ്ങളും കണ്ട എല്ലാവരും പറഞ്ഞത്.
വിവിധ രീതിയിൽ സംയുക്ത യോഗ അഭ്യസിക്കുന്നത് വീഡിയോയിൽ കാണാൻ കഴിയും. അഞ്ചുവർഷങ്ങൾക്ക് മുൻപ് മൈസൂരിലെ അഷ്ടാംഗ യോഗശാലയിൽ വച്ച് യോഗ്യ ചെയ്യുന്ന സമയത്തുള്ള താരത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
മനസ്സിനും ശരീരത്തിനും വേണ്ടി യോഗ ചെയ്യുന്നത് നല്ലതാണെന്നും ആസനങ്ങൾ ചെയ്യുമ്പോഴുള്ള പൂർണ്ണത ഇല്ലായ്മയെന്നും കാര്യമാക്കേണ്ടതില്ലെന്നും എല്ലാ സ്ത്രീകളും യോഗ അഭ്യസിക്കണമെന്നാണ് തൻറെ ആഗ്രഹം എന്നും വനിതാദിനത്തിൽ യോഗാ ചിത്രം പങ്കുവെച്ചുകൊണ്ട് സംയുക്ത പറഞ്ഞിരുന്നു. മലയാളത്തിൽ മാത്രം 18 ചിത്രങ്ങളിലാണ് താരം വേഷം കൈകാര്യം ചെയ്തത്.
താരം അഭിനയിച്ച അധികവും ചിത്രങ്ങളിലെ നായകൻ സുരേഷ് ഗോപിയായിരുന്നു. ബിജുമേനോൻ നായകനായ മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽ എന്നീ ചിത്രങ്ങൾ താരത്തിന്റെ അഭിനയ മികവ് പ്രകടമാക്കുന്നവയാണ്. കുബേരൻ എന്ന ചിത്രത്തിലാണ് താരം ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. സിനിമയോടുള്ള തൻറെ കാഴ്ചപ്പാടിനെ പറ്റി തുറന്നു പറയുന്ന താരത്തിന്റെ ഒരു പഴയകാല അഭിമുഖം ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
സംയുക്തയുടെ സിനിമ ജീവിതം ആരംഭിച്ച കാലഘട്ടത്തിലുള്ള ഒരു അഭിമുഖമാണിത്. സിനിമയിൽ ഗ്ലാമറസാകുന്നതിനെക്കുറിച്ചും താരത്തിന്റെ തമിഴ് സിനിമ രംഗ പ്രവേശത്തെക്കുറിച്ച് ആയിരുന്നു അവതാരകൻ ചോദിച്ചത്. വളരെയധികം പക്വതയോടെയും പ്രസക്തമായതുമായ കാര്യങ്ങളാണ് താരം തുറന്നു പറഞ്ഞത്. ഒരു നടി കഥാപാത്രത്തിന് വേണ്ടി ഗ്ലാമറസാകുന്നതിൽ ഞാൻ തെറ്റ് കാണുന്നില്ല.
പക്ഷേ പ്രദർശനത്തിനായി മാത്രം അങ്ങനെ ചെയ്യുന്നതിനോട് എനിക്ക് താല്പര്യമില്ല. സത്യത്തിൽ കഥാപാത്രത്തിനായി അത്തരം ഒരു തീരുമാനം എടുക്കുന്ന നടി ചെയ്യുന്നത് ഒരുതരത്തിൽ ത്യാഗമാണ്. സിനിമയ്ക്ക് വേണ്ടി അങ്ങനെ ചെയ്യാൻ തയ്യാറാകുന്നത് അഭിനന്ദിക്കേണ്ട കാര്യമാണ്.
മാത്രമല്ല മലയാളം നടിമാർ അന്യഭാഷയിലേക്ക് ചേക്കേറുന്നതിനെപ്പറ്റിയും താരം വ്യക്തമാക്കുകയുണ്ടായി. അവർ ഇന്ന് കേരളത്തിൽ മാത്രമല്ല തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന താരങ്ങൾ ആയില്ലേ. മലയാളത്തിൽ നിന്ന് പോയി മറ്റൊരു ഭാഷയിൽ തിളങ്ങാൻ പറ്റുന്നത് വലിയ കാര്യമാണെന്നാണ് താരം പറഞ്ഞത്.