കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നായികയായി കടന്നുവന്ന നടിയാണ് രേണുക. ചിത്രത്തിലെ എൻ കരളിൽ താമസിച്ചാൽ എന്ന ഗാനം അക്കാലത്ത് വലിയ ഹിറ്റായി മാറിയിരുന്നു.
ചിത്രത്തിലെ നായികയായെത്തിയ രേണുക വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് തെന്നിന്ത്യൻ സിനിമാ മേഖലകയിൽ തിളങ്ങുന്ന വ്യക്തിത്വമായി മാറിയത്. നമ്മൾ എന്ന ചിത്രത്തിലെ അപർണ എന്ന കഥാപാത്രത്തെയായിരുന്നു രേണുക അവതരിപ്പിച്ചിരുന്നത്.
മലയാളം, തമിഴ്, തെലുഗ്, കന്നഡ എന്നീ ഭാഷകളിൽ തിളങ്ങിയ രേണുക അവസാനമായി അഭിനയിച്ചത് സുരേഷ് ഗോപി നായകനായ പതാകയിലാണ്. കുറച്ചു സിനിമകളിൽ അഭിനയിച്ച നായിക പിന്നീട് ഒരു സമയത്തു സിനിമയിൽ നിന്നും അപ്രത്യക്ഷമാകുകയായിരിന്നു.
അതിനു പിന്നിലെ കാരണവുമായി എത്തുകയാണ് താരം ഇപ്പോൾ. സിനിമകളിൽ അഭിനയിക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. വിവാഹത്തിന് ശേഷം നടി ഭർത്താവിനൊപ്പം അമേരിക്കയിൽ ആയിരുന്നു താമസം. ഇപ്പോൾ താരത്തിന് രണ്ടു കുട്ടികളുമുണ്ട്.
ഏറെ കാലത്തിന് ശേഷം രേണുക നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അഭിമുഖത്തിൽ അവതാരകൻ ചോദിച്ച ഒരു ചോദ്യത്തിന് രേണുക നൽകിയ മറുപടിയും ശ്രദ്ധേയമാണ്. നല്ലൊരു അവസരം കിട്ടിയാൽ വീണ്ടും മലയാളത്തിലേക്കൊരു തിരിച്ചുവരവുണ്ടാകുമോ എന്നായിരുന്നു അവതാരകൻ്റെ ചോദ്യം.
ഈ ചോദ്യത്തിൻ്റെ ഉത്തരം പറയാൻ രേണുകയ്ക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല. ഒരിക്കലുമില്ല എന്നായിരുന്നു രേണുക ഇതിനു നൽകിയ മറുപടി. നായികമാരെ കിട്ടാത്ത അവസ്ഥയൊന്നും ഇപ്പോൾ മലയാള സിനിമയ്ക്കില്ലല്ലോ എന്ന മറുചോദ്യവും രേണുക ചോദിച്ചു.
വളരെ ആകസ്മികമായി സിനിമയിലെത്തിയ ആളാണ് താൻ. ഒരുപാട് പേർ സിനിമയ്ക്ക് പുറത്ത് ഒരവസരത്തിനായി കാത്തിരിക്കുന്നുണ്ടല്ലോ. താത്പര്യമില്ലാതെ വന്ന് അഭിനയിക്കുന്നതിലും നല്ലതല്ലേ അവരിലൊരാൾക്ക് അവസരം കിട്ടുന്നത് എന്നായിരുന്നു രേണുകയുടെ മറുപടി.
വിവാഹ ശേഷം കാലിഫോർണിയിലേക്ക് പോയ താരത്തിന് പിന്നീട് നിരവധി അവസരങ്ങൾ തേടി എത്തിയിരുന്നു എന്നാൽ അതെല്ലാം തന്റെ വെക്തിപരമായ ജീവിതത്തിനു വേണ്ടി മാറ്റിവെക്കുകവായിരുന്നു. കാലിഫോർണിയയിൽ താമസം ആണെങ്കിലും താരം ഇടയ്ക്കു നാട്ടിൽ എത്താറുണ്ട്.
തന്റെ മക്കളെ മലയാള൦ പഠിപ്പിക്കാൻ ആണ് തനിക്കു വലിയ താല്പര്യം അതിനു വേണ്ടി കുട്ടികളുടെ വെക്കേഷനും മറ്റും കേരളത്തിൽ എത്താറുണ്ട് എന്നും താരം പറയുന്നു. സ്വാതിയും, അനികയും ആണ് രേണുകയുടെ മക്കൾ.
താരം സിനിമയിൽ ഇല്ലെങ്കിലും സോഷ്യൽ മീഡിയിൽ എപ്പോളും സജീവമാണ്. മായാമോഹിത ചന്ദ്രൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു ആദ്യം ക്യാമറക്കു മുന്നിൽ എത്തുന്നത്, എന്നാൽ ആ ചിത്രം റിലീസ് ആയില്ല അതിനു ശേഷം ആണ് നമ്മൾ എന്ന ചിത്രത്തിൽ അഭിനയിച്ചത്
തങ്ങളുടെ അമ്മ ഒരു അഭിനേത്രി ആണെന്നു മക്കൾക്ക് ഇതുവരെയും അറിയില്ല താരം പറയുന്നു. തനിക്കു സിനിമകളിൽ ഒന്നും ബന്ധം ഇല്ലാത്തതുകൊണ്ട് സിനിമയുമായി ഒരു ബന്ധവുമില്ല എന്നും താരം പറയുന്നു.