in

കിടിലൻ ലുക്കിൽ ദുബായിൽ പൊളിച്ചടുക്കി നമ്മുടെ സ്വന്തം ഭാവന, ഗോൾഡൻ വിസ സ്വന്തമാക്കി താരം: വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഒരു സമയത്ത് മലയാള സിനിമയില്‍ സജീവമായ താരമായിരുന്നു ഭാവന.നമ്മള്‍ എന്ന മലയാള സിനിമയില്‍ കൂടിയാണ് താരം തന്റെ കരിയര്‍ ആരംഭിക്കുന്നത്.അരങ്ങേറിയ ആദ്യ സിനിമയില്‍ തന്നെ ഒരുപാട് ആരാധകരെയും താരം നേടിയെടുത്തു.

ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് അങ്ങോട്ട് ഒരുപിടി നല്ല കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചു. 2002 മുതലാണ് താരം അഭിനയ ജീവിതത്തില്‍ സജീവമാക്കുന്നത്.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക്,കന്നട തുടങ്ങിയ സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.എന്നാല്‍ അഭിനയ ജീവിതത്തില്‍ സജീവമായിരിക്കുന്ന സമയത്താണ് താരത്തെ ചുറ്റിപറ്റി ഒരുപാട് സംഭവങ്ങള്‍ നടക്കുന്നത്. അതിന് ശേഷം താരം അഭിനയ ജീവിതത്തില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു.

പിന്നീട് വീണ്ടും സിനിമകളില്‍ സജീവമായി താരം. ഇപ്പോഴിതാ താരത്തിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുകയാണ്. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് വെച്ചായിരുന്നു താരം വിസ സ്വീകരിച്ചത്. ബോള്‍ഡ് ആന്‍ഡ് സ്‌റ്റൈലിഷ് ഡ്രസ്സിലാണ് ഭാവനയെത്തിയത്.

ഇസിഎച്ച് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണി ഭാവനയ്ക്ക് ഗോള്‍ഡന്‍ വിസ കൈമാറി. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍.

ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസ 2019ലാണ് യുഎഇ സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഗോള്‍ഡന്‍ വിസ ലഭിക്കുന്നവര്‍ക്ക് സ്പോണ്‍സറുടെ സഹായമില്ലാതെ രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനും തടസമില്ല. 10 വര്‍ഷത്തിനു ശേഷം ഈ വിസ തനിയെ പുതുക്കപ്പെടും.

ആദ്യഘട്ടത്തില്‍ നിക്ഷേപകര്‍ക്കും വ്യവസായികള്‍ക്കും അനുവദിച്ച യുഎഇ ഗോള്‍ഡന്‍ വിസ കൊവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും അനുവദിച്ചിരുന്നു. കൂടാതെ സന്നദ്ധസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു.

ഇടവേളക്ക് ശേഷം മലയാള സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ് ഭാവന. ഷറഫുദ്ദീന്‍, ഭാവന, അനാര്‍ക്കലി നാസര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയിലൂടെയാണ് ഭാവന തിരിച്ചുവരുന്നത്.

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും ചിത്രസംയോജനവും നിര്‍വഹിക്കുന്നത് അദ്ദേഹം തന്നെയാണ്. അശോകന്‍, ഷെബിന്‍ ബെന്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെനിഷ് അബ്ദുള്‍ഖാദറും ലണ്ടന്‍ ടാക്കീസിന്റെ ബാനറില്‍ രാജേഷ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. അരുണ്‍ റുഷ്ദി ഛായാഗ്രഹണവും, മിഥുന്‍ ചാലിശ്ശേരി കലാസംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും, ശബ്ദലേഖനവും ക്രിയേറ്റീവ് ഡയറക്ഷനും നിര്‍വ്വഹിച്ചത് ശബരിദാസ് തോട്ടിങ്കലും, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്. ശ്യാം മോഹനും, കിരണ്‍ കേശവുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്. അമല്‍ ചന്ദ്രന്‍ മേക്കപ്പും മെല്‍വി ജെ വസ്ത്രാലങ്കാരവും കൈകാര്യം ചെയ്യുന്നു. അലക്‌സ് ഇ കുര്യന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറും ഫിലിപ്പ് ഫ്രാന്‍സിസ് ചീഫ് അസോസിയേറ്റുമാണ്.

Written by admin

അമ്പോ… വർക്ക്‌ഔട്ട് കഴിഞ്ഞിറങ്ങിയ നേഹാ ശർമ്മയുടെ പിറകെ കൂടി ആരാധകർ, കിടിലൻ ഫോട്ടോസ് കാണാം

പ്രണയവും കാമവും ഒന്നും സ്ത്രീകൾക്ക് ബാധകമല്ലേ; തന്നെ ചൊറിയാൻ വന്ന സ്ത്രീയോട് സ്വാസിക മറുപടി നൽകിയത് ഇങ്ങനെ