സീത എന്ന ഒരൊറ്റ പരമ്പരയിലൂടെ തന്നെ നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് സ്വാസിക. നർത്തകി, അഭിനയത്രി എന്നീ നിരകളിൽ ഒക്കെ തിളങ്ങിയ സ്വാസിക സോഷ്യൽ മീഡിയയിലും താര നിശകളിലും നിറസാന്നിധ്യം തന്നെയാണ്. തൻറെ വിശേഷങ്ങൾ ഒക്കെയും സ്വാസിക ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
മറ്റുള്ള താരങ്ങളെ പോലെ തന്നെ ഏതുകാര്യത്തിനും വ്യക്തമായ ധാരണയും നിലപാടുമുള്ള താരം തനിക്ക് പറയാനുള്ളത് എന്തും തുറന്നുപറയുന്ന ആൾ കൂടിയാണ്. നിരവധി ഫോട്ടോഷൂട്ട് ദൃശ്യങ്ങളാണ് താരം ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നത്.
വളരെ പെട്ടെന്ന് തന്നെ അവയൊക്കെയും ആരാധകർ ഏറ്റെടുക്കാറുമുണ്ട്. സീത എന്ന പരമ്പരയിലെ ഇന്ദ്രൻ, സീത കോംബോ അത്ര ചെറിയ ഇമ്പാക്ട് ഒന്നുമല്ല മലയാള ടെലിവിഷൻ പ്രേമികൾക്കിടയിൽ ഉണ്ടാക്കിയത്. സിനിമാരംഗത്തും ശക്തമായ കുറെയേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുവാൻ താരത്തിന് അവസരം ലഭിച്ചിരുന്നു.
അതിന് ഒടുവിൽ ഇപ്പോൾ താരം എത്തിനിൽക്കുന്നത് ചതുരം എന്ന ചിത്രത്തിലാണ്. ചിത്രത്തിൻറെ ട്രെയിലറും പോസ്റ്ററും കണ്ട പലരും താരത്തിനെതിരെ വലിയ തോതിലുള്ള വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നു. ചിത്രത്തിലെ ചില ഇൻഡിമേറ്റ് രംഗങ്ങളാണ് താരത്തിനെതിരെ വലിയ തോതിലുള്ള വിമർശനം ഉണ്ടാക്കിയത്.
അതിന് കാരണം സീത എന്ന കഥാപാത്രത്തിലൂടെയാണ് സ്വാസിക എന്ന താരത്തെ മലയാളികൾ ഉൾക്കൊണ്ടതും ഇഷ്ടപ്പെട്ടതും എന്നത് തന്നെയാണ്. എന്നാൽ ഇത്തരത്തിൽ വിമർശനം ഉന്നയിക്കുന്നവരോട് താരത്തിന് പറയാനുള്ളത് നല്ല ഒരു കഥ ാപാത്രം കിട്ടിയിട്ട് അത് ചെയ്തില്ല എങ്കിൽ നഷ്ടം എനിക്കുമാത്രം ആണെന്നതാണ്.
ഒരു ഇന്റിമേറ്റ് രംഗം ചിത്രീകരിക്കുമ്പോൾ അതിൽ അതിൻറെ ഫീൽ, ലൈറ്റ്, പറയേണ്ട ഡയലോഗുകൾ ഇതൊക്കെ ഒരു താരത്തിന്റെ മനസ്സിൽ ഉണ്ടാകും. ക്യാമറയ്ക്ക് മുന്നേ അത് അവതരിപ്പിക്കുമ്പോൾ ആ രംഗത്തിന്റെ അതേ ഫീൽ ഉൾക്കൊണ്ടായിരിക്കണം എന്നില്ല.
എന്നാൽ പലരും കരുതുന്നത് നമ്മൾ ആ ഫീൽ ഉൾക്കൊള്ളുന്നു എന്നത് തന്നെയാണ്. സിനിമയിലേക്ക് വന്ന കാലഘട്ടത്തിൽ ഇന്റിമേറ്റ് രംഗങ്ങൾ അഭിനയിക്കില്ല, ഷോർട്സ് ഇടില്ല, ലിപ് ലോക്ക് ചെയ്യില്ല എന്നൊക്കെ ഞാനും പറഞ്ഞിരുന്നു. പക്ഷേ ഇവിടെ എത്തിക്കഴിഞ്ഞപ്പോഴാണ് സിനിമയെ കുറിച്ച് കൂടുതൽ അറിയുന്നതും മനസ്സിലാക്കുന്നത്.
കഥാപാത്രങ്ങൾ ആവേശപ്പെടുകയാണെങ്കിൽ താരങ്ങൾ ഇത്തരത്തിലുള്ള കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടതായി തന്നെ വരും. നല്ല കഥാപാത്രങ്ങൾ എപ്പോഴും വ്യത്യസ്തത ഉൾക്കൊള്ളുന്നവ തന്നെയായിരിക്കും. ചിലപ്പോൾ ഇത്തരത്തിലുള്ള രംഗങ്ങൾ അഭിനയിക്കേണ്ട സാഹചര്യം വരുമ്പോൾ സ്ത്രീകൾക്കെതിരെ വലിയ തോതിലുള്ള വിമർശനം ഉണ്ടാകാം.
എന്നാൽ സ്ത്രീകൾ മാത്രമല്ല ഇത്തരത്തിൽ രംഗങ്ങളിൽ അഭിനയിക്കുന്നത് എന്നാണ് തനിക്ക് പറയാനുള്ളതെന്ന് താരം സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വന്ന വിമർശനത്തിന് മറുപടിയായി കുറിക്കുന്നു. സ്ത്രീകൾക്ക് കാമവും രതിയും ഒന്നും ഇല്ലെന്നാണ് കരുതുന്നതെങ്കിൽ അത് തെറ്റാണ്.
പുരുഷന്മാരെ പോലെ തന്നെ സ്ത്രീകൾക്കും ഇതൊക്കെ ഉള്ളതാണ്. അതുകൊണ്ടുതന്നെ ഇതൊക്കെ ഒരു എന്റർടൈൻമെന്റിന്റെ ഭാഗമായി കാണാതെ വ്യക്തിപരമായി ചിന്തിക്കുന്നതാണ് പ്രശ്നം. തുണി അല്പം മാറി കിടക്കുന്ന ഇടം ഫോക്കസ് ചെയ്ത് കാണുന്നവർക്ക് ഇത്തരം കാര്യങ്ങൾ മനസ്സിലാകണമെന്നില്ല എന്നും താരം കുറിക്കുന്നു.
സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ ചതുരത്തിലെ രംഗത്തെപറ്റി വലിയ തോതിൽ വിമർശനമുന്നയിച്ച ഒരു സ്ത്രീയോട് തന്നെയാണ് സ്ത്രീകളുടെ വികാരത്തെപ്പറ്റി താരം പറഞ്ഞിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.