in

പ്രസവം ഷൂട്ട് ചെയ്യാൻ ഇനിയും പേടിയില്ല, രണ്ടാമതും പ്രസവിച്ചാൽ അതും ഷൂട്ട് ചെയ്യും; ശ്വേതാ മേനോൻ പറയുന്നത് ഇങ്ങനെ

തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന അഭിനേത്രിയും മോഡലും ആണ് ശ്വേതാ മേനോൻ. ടിവി അവതാരിക എന്ന നിലയിലും ഇതിനോടകം താരം തിളങ്ങി കഴിഞ്ഞു. 1994ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ താരം ഒരു ബഹുരാഷ്ട്ര കമ്പനിയുടെ വൈസ് പ്രസിഡണ്ട് ആയ ശ്രീവത്സ മേനോനുമായി 2018 ജൂൺ 18ന് വിവാഹിതയായിരുന്നു.

2011ലെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന പുരസ്കാരം നേടാനും താരത്തിന് സാധിച്ചു. 1991ൽ പുറത്തിറങ്ങിയ അനശ്വരം എന്ന മലയാള ചിത്രത്തിലൂടെയാണ് താരം തന്റെ കരിയർ കുറിക്കുന്നത്. ഈ ചിത്രത്തിന് ശേഷം മോഡലിങ്ങിലേക്ക് രംഗത്തേക്ക് കടന്ന് താരം ആദ്യ ഹിന്ദി ചിത്രത്തിൽ അഭിനയിക്കുകയും പിന്നീട് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയെടുക്കുകയും ചെയ്തു.

ജീവാ ജോസഫ് അവതാരകനായി എത്തിയ ക്രേസി സ്റ്റാർസ് വിത്ത് ജീവ എന്ന പരിപാടിയിൽ അടുത്തിടെ ശ്വേതാ അതിഥിയായി എത്തിയിരുന്നു. പേര് പോലെ തന്നെ ക്രേസി ആയുള്ള കുറെയേറെ ചോദ്യങ്ങൾ ജീവ ചോദിച്ചെങ്കിലും തുടക്കം മുതൽ തന്നെ ജീവയുടെ സംസാരവും ആറ്റിറ്റ്യൂഡും ഇഷ്ടപ്പെടാതെ ഇരുന്ന ശ്വേതയെയാണ് പരിപാടിയിൽ കാണാൻ കഴിഞ്ഞത്.

ജീവിതത്തിൽ ഏറ്റവും ക്രേസിയായ ചെയ്തിട്ടുള്ളത് എന്താണെന്ന് ചോദിച്ചപ്പോൾ എല്ലാവർക്കും അറിയുന്നതുപോലെ സ്വന്തം പ്രസവം ചിത്രീകരിച്ചതാണ് എന്ന് ശ്വേത പറഞ്ഞു. അതിനൊപ്പം തന്നെ ഇനി അടുത്ത പ്രസവത്തിന് നോക്കാമെന്ന് നടി കൂട്ടിച്ചേർക്കുകയും ചെയ്തു. വിവാദങ്ങൾ കുറെയേറെ സൃഷ്ടിച്ചത് കൊണ്ട് തന്നെ ഇനിയും പ്രസവം ഷൂട്ട് ചെയ്യാൻ പേടിയുണ്ടോ എന്ന ജീവയുടെ ചോദ്യത്തിന് ആ സമയത്ത് നമുക്ക് ബോധം ഉണ്ടാകില്ലല്ലോ എന്ന മറുപടിയാണ് ശ്വേത നൽകിയത്.

അതുപോലെതന്നെ ഏറ്റവും ക്രേസി ആയിട്ടുള്ള കാര്യം യാതൊരു മുന്നൊരുക്കവുമില്ലാതെ തന്നെ പിടിച്ചിരുത്തി നടത്തുന്ന ഈ ഇൻറർവ്യൂ ആണെന്നും ശ്വേത പറയുന്നുണ്ട്. ഏറ്റവും ഹോട്ടായ താരം ആരാണെന്ന് ചോദിച്ചപ്പോൾ മമ്മൂട്ടിയും മോഹൻലാലും ആണെന്ന ഉത്തരമാണ് താരം പറയുന്നത്.

രതിനിർവേദത്തിന്റെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യുകയാണ് എങ്കിൽ പപ്പുവായി ആര് വരാനാണ് ആഗ്രഹം എന്ന് ജീവ ചോദിച്ചപ്പോൾ രതിനിർവേദത്തിന്റെ ക്ലൈമാക്സ് നിങ്ങൾ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ച് അവതാരകനോട് തട്ടിക്കയറുന്ന താരത്തെയാണ് അഭിമുഖത്തിൽ കാണാൻ കഴിയുന്നത്.

തന്നെപ്പറ്റി ഒരുപാട് ഗോസിപ്പുകൾ ഉയർന്നിട്ടുണ്ടെന്നും ഓരോ രണ്ടുമൂന്ന് മാസം കൂടുമ്പോൾ തന്റെ വിവാഹ മോചനം നടക്കാറുണ്ടെന്നും ചില സമയത്ത് താൻ ആത്‍മഹത്യ ചെയ്യാറുണ്ടെന്ന് താരം പറയുന്നു. ഏറ്റവും ഒടുവിലായി പുറത്തുവന്നത് ഞാൻ വൃദ്ധസദനത്തിൽ ആണെന്ന വാർത്തയാണെന്നും താരം വ്യക്തമാക്കുന്നു.

മലയാളം അറിയാത്ത ശ്വേതയോട് കടുപ്പമുള്ള ചില മലയാളം വാക്കുകൾ ചോദിച്ചതോടെ അഭിമുഖത്തിൽ നിന്നും നടി ഇറങ്ങി പോവുകയായിരുന്നു. ഞാൻ ഒരു മലയാളി അല്ലെന്നും എനിക്ക് മലയാളം അറിയില്ലെന്നും പറഞ്ഞ് ഇറങ്ങിപ്പോയതോടെ ജീവ കരച്ചിലിൻറെ വക്കിൽ എത്തിനിൽക്കുകയായിരുന്നു. തുടർന്ന് ജീവയെ പറ്റിക്കാനായി താൻ നടത്തിയ നാടകമാണ് അതെന്ന് വ്യക്തമാക്കി ശ്വേത തന്നെ എത്തുന്നതോടെയാണ് അഭിമുഖം അവസാനിക്കുന്നത്.

Written by Editor 1

പ്രണയവും കാമവും ഒന്നും സ്ത്രീകൾക്ക് ബാധകമല്ലേ; തന്നെ ചൊറിയാൻ വന്ന സ്ത്രീയോട് സ്വാസിക മറുപടി നൽകിയത് ഇങ്ങനെ

മുണ്ട് മടക്കി കുത്തി കിടിലൻ ഡാൻസുമായി 19ആം നൂറ്റാണ്ട് നായിക: വീഡിയോ കാണാം