മലയാള സിനിമയിലേക്ക് എത്തിയ ഒരു വീരനായികയാണ് കയാദു ലോഹര്‍. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപത്രമാണ് വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊന്‍മ്പതാം നുറ്റാണ്ടിലെന്ന് കയാദു പറയുന്നു. വിനയന്‍ സംവിധാനം ചെയ്ത ചരിത്ര പ്രാധാന്യമുള്ള ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്.
ആറാട്ടുപുഴ വേലായുധ പണിക്കരായി എത്തിയത് സിജു വിത്സനാണ് മലയാള സിനിമയുടെ താര സിംഹാസനത്തിലേക്ക് സിജു വിത്സനെയും കയാദുവിനെയും ക്ഷണിക്കുന്നുവെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞിരുന്നു. ”മാറു മറയ്ക്കല്‍ സമര നായികാ നങ്ങേലിയുടെ വേഷത്തിലാണ് ചിത്രത്തില്‍ എത്തിയത്. സംവിധായകന്‍ വിനയന്‍ സാറാണ് പത്തൊന്‍മ്പതാം നുറ്റാണ്ടിലേക്ക് ക്ഷണിക്കുന്നത്.
എന്റെ മാനേജരുമായി സംസാരിക്കുകയായിരുന്നു. കഥ കേട്ടതും കൂടുതല്‍ താത്പര്യം തോന്നി. ചരിത്രത്തില്‍ അടയാളിപെടുത്തിയ നങ്ങേലിയെ കുറിച്ച് അതിനു മുന്‍പ് കേട്ടിട്ടിലായിരുന്നു. ആ വീരനായികയെ കുറിച്ച് കൂടുതല്‍ അറിയണമെന്ന് തോന്നി. ഓണ്‍ലൈനായി ഒരുപാട് വായിച്ചു. കൂടുതല്‍ അറിഞ്ഞപ്പോള്‍ ആ കഥാപാത്രം ചെയ്യണമെന്ന് ഉറപ്പിക്കുകയായിരുന്നു. പിന്നീട് അതിനായുള്ള തയ്യാറെടുപ്പുകളായിരുന്നു. കൃത്യമായ ഡയറ്റ് പ്ലാന്‍ നോക്കിയിരുന്നു.
ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് ഒരുമാസത്തോളം കളരി അഭ്യസിച്ചു. അത് ജീവിതത്തിലെ വലിയൊരു മാറ്റത്തിന് കാരണമായി. അതുപോലെ മലയാളം വളരെ ബുദ്ധിമുട്ടുള്ള ഭാഷയായി തോന്നി. ചില വാക്കുകള്‍ പറയാനൊക്കെ ശ്രമിച്ചിരുന്നുവെങ്കിലും നാവ് വഴങ്ങുന്നുണ്ടായിരുന്നില്ല. കഴിഞ്ഞ ഡിസംബര്‍ മുതല്‍ മലയാളം ഓണ്‍ലൈന്‍ ട്യൂഷന്‍ തുടങ്ങിയിരുന്നു.
”മലയാളത്തില്‍ അഭിനയിച്ചത്തിന്റെ ത്രില്ലിലാണെന്ന് കയാദു പറയുന്നു. മോഡലിംഗ് രംഗത്ത് തിളങ്ങി നില്‍ക്കുന്ന താരമാണ് കയാദു. പിന്നീട് സിനിമ രംഗത്തേക്ക് ചുവടുവയ്ക്കുകയായിരുന്നു. നിലവില്‍ കന്നഡ , മറാത്തി സിനിമകളില്‍ കയാദു അഭിനയിച്ചു.
മുഗ്ലിപേറ്റേ, ഐ പ്രേം യു എന്നീ പ്രണയചിത്രങ്ങളില്‍ നായികയായി. കൂടാതെ നിരവധി പരസ്യങ്ങളിലും ഫാഷന്‍ ഷോ മത്സരങ്ങളിലും സജീവ സാന്നിദ്ധ്യം. തന്റെ കരിയറിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രം ചെയ്തതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ കയാദു.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഈ ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി കോളേജില്‍ എത്തിയ ചിത്രത്തിലെ താരങ്ങളുടെ ഗംഭീര പ്രകടനമാണ്. ചിത്രത്തിലെ നായിക കയദു ലോഹര്‍, നടന്‍ സിജു വിത്സണ്‍, മണികണ്ഠന്‍ എന്നിവരാണ് തൃശ്ശൂര്‍ ലോ കോളേജില്‍ എത്തിയത്.
കയദു ഒരു വൈറ്റ് ക്രോപ് ട്രോപ്പും മുണ്ടും ധരിച്ച് ഗ്ലാമറസ് ആയാണ് എത്തിയത് . വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മുണ്ടും മടക്കി കുത്തി ചുവടുവയ്ക്കുന്ന കയദുവിനെയാണ് ഈ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. സിജു വിത്സണും മണികണ്ഠനും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കൂടുന്നുണ്ട്. ഗോകുലം മൂവീസിന്റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.