in ,

സാരിയില്‍ ആരാധകരെ മയക്കി അന്‍സിബ : കിടിലന്‍ ഫോട്ടോഷൂട്ട്

ഒരുപിടി നല്ല ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്ന നായികയാണ് അന്‍സിബ ഹസ്സന്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരം നേടിയത് മികച്ച ശ്രദ്ധ ആണ്. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി എത്തിയ ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ അന്‍സിബയെ അടുത്തറിഞ്ഞത്.
ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത ദൃശ്യം ടുവിലും താരം അഭിനയിച്ച് ശ്രദ്ധ നേടിയിരുന്നു. സിനിമയില്‍ മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിച്ചത് മീനയും രണ്ട് പെണ്‍മക്കളായി എത്തിയത് അന്‍സിബ ഹസ്സനും എസ്തര്‍ അനിലും ആയിരുന്നു. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ അന്‍സിബ പ്രേക്ഷകരുമായി വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഒരു പിടി നല്ല ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ദൃശ്യം എന്ന സിനിമയിലെ അഭിനയം താരത്തിന്റെ കരിയറിലെ തന്നെ മികച്ചതും ഒരുപാട് അവസരങ്ങള്‍ നേടിതന്ന ചിത്രവുമായിരുന്നു.

ടെലിവിഷന്‍ മേഖലകളിലും താരം സജീവമാണ്. അവതാരികയായും അന്‍സിബ ടെലിവിഷന്‍ ഷോകളില്‍ എത്തിയിരുന്നു. 2008 ല്‍ പുറത്തിറങ്ങിയ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായാണ് താരം അഭിനയിച്ചത്. ബാലതാരമായി വന്ന അന്‍സിബ നായികയായും തിളങ്ങാന്‍ ഒരുങ്ങുകയാണ്.

ഇപ്പോള്‍ വീണ്ടും പുത്തന്‍ ഫോട്ടോകളുമായി താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ വന്നിരിക്കുകയാണ്. വഴിയരികില്‍ സാരിയില്‍ അഴകായി നില്‍ക്കുന്ന ചിത്രം ചുരുങ്ങിയ സമയംകൊണ്ടാണ് വൈറല്‍ ആയത്.സാരിയില് അതീവ സുന്ദരിയായാണ് താരം ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്‌റുകളുമായി എത്തിയത്.

Written by admin

rachel maaney marriage

നിങ്ങളുടെ ബന്ധം സ്നേഹത്തിലും വിവേകത്തിലും ഐക്യത്തിലും വളരട്ടെ, സഹോദരിക്ക് ആശംസയുമായി പേളി

അവഞ്ചേഴ്‌സിന്റെയും ബാഹുബലിയുടെയും റെക്കോർഡിനെ പിന്നിലാക്കി തല അജിത്തിന്റെ വലിമൈ… !!!