in ,

മീനാക്ഷി എന്റെ ബേബി സിസ്റ്ററാണ് , ഹോസ്റ്റലിൽ നിന്ന് അവളെ ചാടിച്ച് ഞാൻ കറങ്ങാൻ പോകുന്നതറിഞ്ഞ് ദിലീപ് അങ്കിൾ ചെയ്തത് ഇങ്ങനെ: മാളവിക ജയറാം പറയുന്നു

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് ജയറാമിന്റെത്. അച്ഛനും അമ്മയ്ക്കും പിന്നാലെ മകനായ കാളിദാസും സിനിമയിലേക്ക് എത്തിയിരുന്നു. ബാലതാരമായ കാളിദാസ് പിന്നീട് നായകനായി മാറുകയായിരുന്നു. മലയാളം, തമിഴ് എന്നീ ഭാഷകളിലായി സജീവമാണ് കാളിദാസ്.

താരത്തിന്റെ സഹോദരിയായ മാളവിക എന്നാണ് സിനിമയിലേക്കെത്തുന്നത് എന്ന് നിരവധി പേർ ചോദിച്ചിരുന്നു. മികച്ച അവസരം വന്നാൽ അത് സംഭവിച്ചേക്കുന്നതായിരുന്നു അന്ന് തരകുടുംബം ഒന്നിച്ച് പറഞ്ഞത്. കാത്തിരിപ്പിനൊടുവിൽ താനും ഈ മേഖലയിലേക്ക് അരങ്ങേറുന്നതിനെക്കുറിച്ച് മാളവിക തന്നെ വ്യക്തമാക്കുകയും ഉണ്ടായി.

മ്യൂസിക് ആൽബത്തിലൂടെയാണ് മാളവിക അരങ്ങേറിയത്. മായം സെയ്താൽ പൂവേ എന്ന വീഡിയോയിലാണ് താരപുത്രി അഭിനയിച്ചത്. മ്യൂസിക് വീഡിയോയുടെ പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ മാളവിക തന്നെ പോസ്റ്റ് ചെയ്തിരുന്നു. പ്രിയപ്പെട്ടവരെല്ലാം താരത്തിന്റെ പുതിയ തുടക്കത്തിന് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരുന്നു.

ജയറാമും സോഷ്യൽ മീഡിയയിലൂടെയാണ് മകൾക്ക് ആശംസകൾ അറിയിച്ചത് .ഞങ്ങളുടെ ഇളയ മകളും എന്റർടൈൻമെന്റ് മേഖലയിൽ തുടക്കം കുറിക്കുകയാണ്. ചക്കുമ്മയെ കുറിച്ച് അഭിമാനം എന്ന് പറഞ്ഞായിരുന്നു ജയറാം മ്യൂസിക് ആൽബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്തത്.

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ നായിക വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് മാളവികയായിരുന്നു. എങ്കിലും സിനിമയുടെ കഥയൊക്കെ കേട്ട് കഴിഞ്ഞപ്പോൾ താൻ നായികയായി അഭിനയിക്കുന്നില്ല എന്നാണ് മാളവിക പറഞ്ഞത്. അതിനുശേഷമാണ് ചിത്രത്തിലെ കഥാപാത്രം കല്യാണി പ്രിയദർശനിലേക്ക് എത്തിയത്.

ദുർഖർ സൽമാൻ നായകനായ എത്തിയ ചിത്രത്തിൽ ശോഭനയും സുരേഷ് ഗോപിയും ആയിരുന്നു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. തമിഴ് ചിത്രത്തിൽ അഭിനയിക്കുവാൻ ജയൻ രവി വിളിച്ചിരുന്നു. അതും സ്വീകരിച്ചില്ല. ഇപ്പോൾ ഇഷ്ടം പോലെ കഥകൾ കേൾക്കുന്നുണ്ട് വൈകാതെ അത് സംഭവിക്കും എന്നായിരുന്നു ചക്കി പറഞ്ഞത്.

വിജയിയുടെ കട്ട ഫാനായ താരം മലയാളത്തിൽ ഉണ്ണിമുകന് ഒപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും മലയാള സിനിമയുടെ സൂപ്പർമാൻ എന്ന് ഉണ്ണിമുകുന്ദനെ വിശേഷിപ്പിക്കുകയും ചെയ്യുന്നു. തന്റെ ഉയരത്തിന് അനുയോജ്യനായ നായകനാണ് ഉണ്ണി എന്നായിരുന്നു അന്ന് താരപുത്രി പറഞ്ഞത്.

അഭിനയ മേഖലയിൽ തിളങ്ങുന്ന താര രാജാക്കന്മാരുടെ മക്കളുമായി വ്യക്തിപരമായ സൗഹൃദം സൂക്ഷിക്കുന്ന ആൾ കൂടിയാണ് മാളവിക എന്ന ചക്കി. ചെറുപ്പത്തിൽ കണ്ട ആളാണ് പ്രണവ് മോഹൻലാൽ എന്നും വളരെ നാളായി തനിക്ക് വ്യക്തിപരമായ അടുപ്പം ഉള്ള ആൾ ഫഹദ് ഫാസിൽ ആണ് എന്നും താരം പറയുന്നു.

ഇന്റർവ്യൂവിൽ മറ്റും നമ്മൾ കാണുന്ന ആളല്ലെന്നും ശരിക്കും ഫണ്ണ് ആണ് എന്നുമാണ് പറയുന്നത്. കല്യാണി തൻറെ അടുത്ത സുഹൃത്താണെന്നും അപർണ തൻറെ പ്രിയപ്പെട്ട ബൊമ്മിയാണെന്ന് മാളവിക പറയുന്നു. അപർണ ചെന്നൈയിലെത്തുമ്പോഴൊക്കെ തങ്ങൾ ഒന്നിച്ചു കൂടാറുണ്ടെന്നാണ് മാളവിക പറയുന്നത്.

അതുപോലെ തന്നെയാണ് ദിലീപ്, മഞ്ജുവാര്യർ ദമ്പതികളുടെ മകളായ മീനാക്ഷിയും. മീനാക്ഷി എംബിബിഎസ് പഠിക്കാൻ ചെന്നൈയിലെത്തിയപ്പോൾ മുതലാണ് പരിചയമെന്നും ഇടയ്ക്കൊക്കെ ഹോസ്റ്റലിൽ നിന്ന് ചാടിച്ച് മീനാക്ഷിയുമായി കറങ്ങാൻ പോകാറുണ്ടെന്ന് മാളവിക പറയുന്നു. ഇതറിഞ്ഞ ദിലീപ് അങ്കിൾ പലതവണ തന്നെ വഴക്ക് പറഞ്ഞിട്ടുണ്ടെന്നാണ് ചക്കി പറയുന്നത്.

Written by Editor 1

മുണ്ട് മടക്കി കുത്തി കിടിലൻ ഡാൻസുമായി 19ആം നൂറ്റാണ്ട് നായിക: വീഡിയോ കാണാം

എന്റെ ശരീരത്തെ സിനിമക്ക് വേണ്ടി ഞാൻ ഒരുപാട് കഷ്ടപ്പെടുത്തി… ഈ മാർഗം ആരും സ്വീകരിക്കരുത്; ഫറ ഷിബില പറയുന്നു