ഗോദയിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ നടിയാണ് വാമിഖ ഗബ്ബി. പഞ്ചാബ് സ്വദേശിയായ വാമിഖ പഞ്ചാബി സിനിമയിലും താരമാണ്. മലയാളത്തില്‍ ഗോദയ്ക്ക് ശേഷം പൃഥ്വിരാജ് ചിത്രം 9 ലായിരുന്നു അഭിനയിച്ചത്.
രണ്ട് ചിത്രങ്ങളിലും വാമിഖയുടെ പ്രകടനം ശ്രദ്ധ നേടി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് വാമിഖ. ഇതിനിടെ തന്നെ ആരാധകര്‍ ഹോട്ട് എന്ന് വിളിക്കുന്നതിനെ കുറിച്ചും പഞ്ചാബികളുടെ മദ്യാപനത്തെ കുറിച്ചും മനസ് തുറക്കുകയാണ് വാമിഖ.
ആരാധകര്‍ എന്നെ ഹോട്ട് ആയി കാണുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നുവെന്ന് നടി പറഞ്ഞിരുന്നു. അതില്‍ വിഷമമില്ല. അത് നല്ല കാര്യമാണ്. ഒരാള്‍ ഗ്ലാമറസാവുക എന്നത് അവരുടെ ഇഷ്ടവും സ്വാതന്ത്ര്യവുമാണെന്ന് നടി പറഞ്ഞിരുന്നു.
സൗന്ദര്യം എന്നത് കാണുന്നവരുടെ കാഴ്ചപ്പാടാണെന്നും വാമിഖ പറഞ്ഞു. ഒരാളുടെ മനസിൽ തന്നെപ്പറ്റി മോശമായി തോന്നുണ്ടെങ്കിൽ അത് അയാളുടെ കണ്ണിൽ ഉണ്ടാവുമെന്നും വാമിഖ പറയുന്നു. എന്നാൽ മനസിൽ സ്നേഹമാണെങ്കിൽ അവർ കാണിക്കുന്നതും ആ രീതിയിലായിരിക്കുമെന്നും താരം അഭിപ്രായപ്പെടുന്നു.
താൻ ഒന്നിനെപ്പറ്റിയും ആലോചിക്കാറില്ല. വിഷമിക്കുകയുമില്ലെന്നും വാമിഖ പറയുന്നു. ദിവസവും ഉറങ്ങുന്നതിനു മുൻപ് അച്ഛൻ ഒരു പെഗ് മദ്യം കഴിക്കാറുണ്ട്. എന്നാൽ അച്ഛൻ ഒരു മദ്യപാനിയാണെന്ന് പറയാൻ കഴിയില്ല. ഞാൻ മദ്യപിക്കാറില്ല.
ജന്മദിനദിവസം കൂട്ടുകാർക്കൊപ്പം ആഘോഷിക്കുമ്പോൾ മാത്രം ചിയേഴ്സ് പറയും. ഒരിക്കലും ഇതിനെ മദ്യപാനശീലമായി കാണാൻ കഴിയില്ല വാമിഖ പറയുന്നു. ഞാൻ ഒരു പഞ്ചാബിയാണ്. മദ്യപാനശീലം ഉള്ളവരാണ് പഞ്ചാബികളിൽ അധികവും എന്നു കരുതുന്നവരുണ്ടെന്നും വാമിഖ പറയുന്നു.
എന്നാല്‍ കേരളത്തിലെ പോലെ തന്നെയാണ് ഇവിടെയുമെന്നും വാമിഖ അഭിപ്രായപ്പെടുന്നു. സിനിമയോടാണ് തന്റെ പ്രണയമെന്നും കുട്ടിക്കാലം മുതലേ നടിയാവണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അങ്ങനെയാണ് മുംബെെയിലെത്തിയതെന്നും താരം കൂട്ടിച്ചേര്‍ത്തു.
2013 ൽ റിലീസായ യോ യോ ഹണി സിംഗ് , അമ്രീന്ദർ ഗിൽ എന്നിവർക്കൊപ്പം തു മേര 22 മെയിൻ തേരാ 22 എന്ന ചിത്രത്തിലൂടെയാണ് താരം അറിയപ്പെടാൻ തുടങ്ങിയത്. ഭലേ മാഞ്ചി റോജു എന്ന തെലുങ്ക് ചിത്രത്തിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. മലൈ നേരത്തു മയക്കം എന്ന തമിഴ് ചിത്രത്തിലെ നായികയായും താരം അഭിനയിച്ചു.
പരഹുന, ദിൽ ദിയാൻ ഗല്ലൻ, നിക്ക സെയിൽദാർ 3, ഇഷ്‌ക് ബ്രാണ്ടി, നിക്ക സെയിൽദാർ 2 തുടങ്ങി നിരവധി പഞ്ചാബി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇപ്പോഴിതാ പുതിയ ഒരു വീഡിയോ ആണ് വൈറലാകുന്നത്. നിരവധി പേരാണ് കമന്റുകളുമായെത്തിയത്.