അപ്രതീക്ഷിതമായൊരു ദിവസമാണ് ഹനാന് വാര്‍ത്തകളില്‍ നിറഞ്ഞത്. യൂണിഫോമില്‍ മത്സ്യ വില്‍പ്പനയ്ക്കെത്തിയ ഹനാനെ അത്രപെട്ടെന്നൊന്നും ആരുംതന്നെ മറക്കാനിടയില്ല. പഠനത്തിനിടെ സമയം കണ്ടെത്തി മീന്‍ വില്‍പ്പന നടത്തി വൈറലായ ഹനാന് വാഹനാപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റതും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
ശേഷം ജീവിതത്തിലേക്ക് തിരികെ എത്തിയ ഹനാന് ഇപ്പോള്‍ ബി എ മ്യൂസിക് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. ഒറ്റയ്ക്കുള്ള ജീവിതത്തിനിടെ തന്റെ ഇഷ്ടങ്ങള്‍ യൂട്യൂബിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കുവാനും ഹനാന് സമയം കണ്ടെത്താറുണ്ട്.
തന്റെ പ്രിയപ്പെട്ട ഇടമാണ് വീട് എന്നും ഇഷ്ടമുള്ള സംഗീതോപകരണങ്ങള്‍ കൊണ്ട് വീട് നിറയ്ക്കണമെന്നുമാണ് തന്റെ ആഗ്രഹമെന്നും ഹനാന് പറയുന്നു. കോഴിക്കോട് നിന്ന് തിരികെ വരുമ്പോഴായായിരുന്നു ഹനാന് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
ഇത് കേട്ട് പലരും പറഞ്ഞത് ആരുടെയോ കൂടെ കാറില്‍ കറങ്ങാന്‍ പോയപ്പോഴാണ് അവള്‍ക്ക് അത് സംഭവിച്ചത് എന്നും അങ്ങനെ തന്നെ വേണമെന്നും ആയിരുന്നു. എന്നാല്‍ കറങ്ങാന്‍ പോയതല്ല എന്നും കോഴിക്കോട് രണ്ടു മൂന്ന് ഉദ്ഘാടനങ്ങള്‍ ഉണ്ടായിരുന്നു അതിനു വേണ്ടി പോയി വരുമ്പോഴാണ് അപകടം നടന്നതെന്നും ഹനാന് വ്യക്തമാക്കിയിരുന്നു.
ചെയ്യാത്ത കാര്യം പറഞ്ഞു കേട്ടപ്പോള്‍ വല്ലാതെ സങ്കടം തോന്നിയിരുന്നു എന്ന് അന്ന് താരം പ്രതികരിച്ചിരുന്നു. വലിയൊരു അപകടം ആയിരുന്നു അതെന്നും തുടര്‍ന്ന് ഫ്ലാറ്റില്‍ തനിച്ചുള്ള ജീവിതം വല്ലാതെ ബുദ്ധിമുട്ടിലാക്കി എന്നും ഹനാന് വ്യക്തമാക്കിയിരുന്നു.
പിന്നെ സ്വയം സര്‍വൈവ് ചെയ്തത് ആണ് ഇവിടെ വരെ എത്തിയത് എന്നും അന്ന് ആശുപത്രിയിലെ ചെലവുകള്‍ ഒക്കെ സര്‍ക്കാര്‍തന്നെ വഹിച്ചിരുന്നു എന്നും തിരികെ വീട്ടിലെത്തിയപ്പോള്‍ തനിച്ചായി പോയിരുന്നു എന്ന് ഹനാന് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മദ്യപാനിയായ വാപ്പച്ചി, രോഗിയായ ഉമ്മ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുമ്പോള്‍ തകര്‍ന്നുപോയ ബാല്യവും വാടകവീട്ടിലെ താമസവും.
ഇതിനൊക്കെ ഇടയില്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനുള്ള നേട്ടവും ആയിരുന്നു ഹനാനിന്റെ ജീവിതം. അത്യധികം നാടകീയത നിറഞ്ഞ ജീവിതത്തില്‍ നിന്നും ഒരു തകര്‍പ്പന്‍ ട്വിസ്റ്റിലേക്ക് ആണ് ഹനാന് എന്ന പെണ്‍കുട്ടിയെ കൊണ്ടെത്തിച്ചത്. ഇലക്ട്രീഷ്യനായ ഹമീദിന്റെയും വീട്ടമ്മയായ ഷാഫിയുടെയും രണ്ടു മക്കളില്‍ മൂത്തവളായി ആയിരുന്നു ഹനാന്റെ ജനനം.
തൃശ്ശൂരിലെ സമ്പന്നമായ കൂട്ടുകുടുംബത്തില്‍ ബന്ധുക്കളായ ഒരുപാട് കുട്ടികള്‍ക്കൊപ്പം കളിച്ചുവളര്‍ന്ന ഹനാന് വളരെ പെട്ടെന്ന് ഒരു ദിവസം അവയെല്ലാം നഷ്ടമാവുകയായിരുന്നു. ബന്ധുക്കള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അന്നോളം സ്വന്തമായവര്‍ എല്ലാം പെട്ടെന്ന് ഒരു ദിവസം കൊണ്ട് അന്യരായി.വാപ്പയ്ക്കും ഉമ്മയ്ക്കും അനിയനും ഒപ്പം വാടകവീട്ടിലേക്ക് ഹനാന് ജീവിതവും പറിച്ചു നടുക ആയിരുന്നു.
നഗരത്തിലെ പ്രശസ്തമായ ബാറിലെ ഇലക്ട്രിക്കല്‍ കോണ്ട്രാക്ടര് വാപ്പച്ചി ഒപ്പു വച്ചതോടെ അദ്ദേഹം മദ്യപാനം തുടങ്ങുകയായിരുന്നു. വാപ്പച്ചി ദിവസവും മദ്യപിച്ച് വന്ന് ഉമ്മയെ അടിക്കുമായിരുന്നു. കയ്യില്‍ കിട്ടുന്നത് എന്നാണോ അതെടുത്ത് ആയിരുന്നു അടിയ്ക്കുന്നത്. ഒരു ദിവസം വാപ്പച്ചിയുടെ കയ്യില്‍ തടഞ്ഞത് സീലിംഗ് ഫാന്‍ ഹോള്‍ഡര്‍ ആണ്.
അത് ഉപയോഗിച്ച് ഉമ്മച്ചിയുടെ തലയില്‍ അതിശക്തിയായി അടിച്ചു. പിന്നെ ഉമ്മ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു തുടങ്ങി. പക്ഷേ അതൊന്നും അച്ഛനില്‍ ഒരു മാറ്റവും ഉണ്ടാക്കിയില്ല എന്നും ഒടുവില്‍ മറ്റു വഴികള്‍ ഒന്നുമില്ലാതെ അച്ഛന്റെ ജ്വല്ലറി യൂണിറ്റ് താന്‍ ഏറ്റെടുത്തു എന്നും ഹനാന് തന്റെ ജീവിതത്തെപ്പറ്റി വ്യക്തമാക്കിയിരുന്നു.
ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള ഹോട്ട് വീഡിയോ ആണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് വീഡിയോ വൈറലായി. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്.