ഹിന്ദി ചലച്ചിത്രരംഗത്ത് എന്നും അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് കരീന കപൂർ. കപൂർ കുടുംബത്തിൽ ജനിച്ച കരീനയുടെ ആദ്യചിത്രം രണ്ടായിരത്തിൽ പുറത്തിറങ്ങിയ റഫ്യൂജിയാണ്. ജെപി ദത്തയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലൂടെ കരീനയും അഭിഷേക് ബച്ഛനും ഒരുപോലെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറച്ചെങ്കിലും ചിത്രം വിജയമായിരുന്നില്ല
എന്നാൽ താരത്തിന് മികച്ച പുതുമുഖ നടിക്കുള്ള അവാർഡ് ഈ ചിത്രത്തിലൂടെ നേടിയെടുക്കാൻ കഴിഞ്ഞു. കരീനയുടെ ആദ്യ വിജയ ചിത്രം തുഷാർ കപൂർ നായകനായ അഭിനയിച്ച കഹനാ ഹേ ആണ്. പിന്നീട് അഭിനയിച്ച കഫീ കുഷി കഫീ കം എന്ന ചിത്രത്തിലെ കഥാപാത്രം താരത്തിന് ധാരാളം ജനശ്രദ്ധ നേടിക്കൊടുത്തു.
ഈ ചിത്രവും നല്ല വിജയം കൈവരിച്ചിരുന്നു. എന്നാൽ പിന്നീട് താരം അഭിനയിച്ച ചിത്രങ്ങളൊന്നും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതിനുശേഷം ഒരു ഇടവേള കഴിഞ്ഞ് 2004 ചമേലി എന്ന ചിത്രത്തിൽ അഭിനയിച്ചു എങ്കിലും അതും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നിരുന്നാൽ പോലും ഈ ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടത് ആയിരുന്നു.
ഇതിൽ ഒരു ലൈം ഗിക തൊഴിലാളിയുടെ വേഷമായിരുന്നു താരം കൈകാര്യം ചെയ്തത്. ഈ ചിത്രത്തിലൂടെ മികച്ച അഭിനയത്തിനുള്ള പ്രത്യേക ഫിലിം ഫെയർ പുരസ്കാരം താരത്തിന് ലഭിക്കുകയുണ്ടായി. ഈ ചിത്രം താരത്തിന്റെ കരിയറിലെ തന്നെ വളരെ വലിയൊരു വഴിത്തിരിവായിരുന്നു.
കരീനയുമായി ഏറ്റവും അടുത്ത സുഹൃത്ത് ബന്ധം സൂക്ഷിക്കുന്ന ബോളിവുഡിലെ മികവുറ്റ താരങ്ങളിൽ ഒരാളാണ് ഫർദ്ദിൻ ഖാൻ. ജീവിതത്തിലും കരിയറിലും നേരിട്ട പ്രതിസന്ധികളിൽ നിന്നുള്ള മോചനത്തിന്റെ വഴിയിലൂടെയാണ് ഇപ്പോൾ താരം പൊയ്ക്കൊണ്ടിരിക്കുന്നത്.
അമിതമായ ശരീര ഭാരത്തിന്റെ പേരിൽ തന്നെ കളിയാക്കിയവർക്കുള്ള മറുപടിയായി പുത്തൻ ലുക്കിൽ അടുത്തിടെ താരം പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. വണ്ണം കുറഞ്ഞ് പഴയ ലുക്കിലേക്ക് തിരിച്ചെത്തിയിരുന്ന അദ്ദേഹത്തിന്റെ പുത്തൻ മേക്കോവർ അന്ന് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
രണ്ടായിരത്തിന്റെ തുടക്കത്തിൽ ബോളിവുഡിലെ പ്രിയ നായകന്മാരിൽ ഒരാളായിരുന്നു ഫർദിൻ 201നു ശേഷം അഭിനയ ലോകത്ത് അത്ര സജീവമായിരുന്നില്ല. സിനിമയിൽ നിന്നും മാറി നിന്നപ്പോൾ ശരീരഭാരം കൂടിയതിന്റെ പേരിൽ കടുത്ത ബോഡി ഷേമിങ് നേരിട്ട അദ്ദേഹം ഇപ്പോൾ സിനിമയിൽ വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.
എന്നും ഗോസിപ്പ് വാർത്തകൾക്ക് ഏറെ പ്രാധാന്യമുള്ള ബി ടൗണിൽ ഒരുകാലത്ത് കൂടുതൽ ചർച്ച ചെയ്യപ്പെട്ടിരുന്നത് കരീനയും ഫർദ്ദിനും തമ്മിലുള്ള ബന്ധമായിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നത് ഉൾപ്പെടെയുള്ള പല ചർച്ചകളും അന്ന് സജീവവും ആയിരുന്നു.
ഈ സാഹചര്യത്തിൽ ഇപ്പോൾ ഫർദിൻ കരീനയുടെ നിതംബത്തെ പറ്റി പറഞ്ഞ വാക്കുകളാണ് വീണ്ടും ചർച്ചാവിഷയമായി മാറുന്നത്. കോഫി വിത്ത് കരൺ എന്ന ഷോയിൽ എത്തിയപ്പോൾ കരീനയുമായുള്ള ബന്ധത്തെപ്പറ്റി പറഞ്ഞപ്പോഴായിരുന്നു ഫർദിൻ വിവാദ പ്രസ്താവന നടത്തിയത്.
അവരുടെ നിതംബം വളരെയധികം മനോഹരമാണെന്നും ഒരു ഹാർട്ടിന്റെ ഷേപ്പ് ആണെന്നും ആയിരുന്നു അദ്ദേഹം പറഞ്ഞത്. ഇത് വലിയ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴി വെച്ചിരുന്നു. അതിനുശേഷം മറ്റൊരു ദിവസം കരീന ഷോയിൽ അതിഥിയായി എത്തിയപ്പോൾ ഫർദ്ദിന്റെ പ്രസ്താവനയെ പറ്റി ചോദിച്ചപ്പോൾ കരീന പറഞ്ഞത് ഇങ്ങനെയായിരുന്നു…
നിങ്ങളെ ഞാൻ പിന്നെ പ്രശംസിക്കാം, ഇപ്പോൾ ആദ്യം ചെയ്യാൻ പോകുന്നത് നിങ്ങളുടെ ചന്തിയ്ക്ക് ഒരു ചവിട്ട് തരികയാണ് എന്നായിരുന്നു. പിന്നീട് തങ്ങൾ ഇരുവരും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും കരീന പറഞ്ഞിരുന്നു. ഖുഷി എന്ന ചിത്രത്തിൻറെ സെറ്റിൽവെച്ച് പരിചയപ്പെട്ട തങ്ങൾ വളരെ നല്ല സുഹൃത്തുക്കളാണെന്നും ഇതൊന്നും തങ്ങളുടെ സൗഹൃദത്തെ ബാധിക്കില്ലെന്ന് ആയിരുന്നു കരീന വ്യക്തമാക്കിയത്.