മലയാളികളുടെ പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നാണ് കുടുംബവിളക്ക്. നടി മീര വാസുദേവാണ് കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നത്. നെഗറ്റീവ് വേഷത്തില്‍ എത്തുന്നത് ശരണ്യ ആനന്ദാണ്,. വേദിക എന്ന കഥാപാത്രത്തെയാണ് ശരണ്യ അവതരിപ്പിക്കുന്നത്. ഭാര്യയായ സുമിത്രയില്‍ നിന്നും ഭര്‍ത്താവിനെ തട്ടിയെടുക്കാന്‍ വേദിക ശ്രമിക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് പരമ്പരയില്‍.
യഥാര്‍ത്ഥ ജീവിതത്തില്‍ ഭര്‍ത്താവുമൊത്തുള്ള ജീവിതം ആഘോഷിക്കുകായണ് ശരണ്യ. സോഷ്യല്‍ മീഡയയില്‍ സജീവമാണ് ശരണ്യ ആനന്ദ്. ഇപ്പോള്‍ നടി പങ്കുവെച്ച ഒരു സര്‍പ്രൈസ് വീഡിയോയാണ് വൈറല്‍ ആകുന്നത്. പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവിന് നല്‍കുന്ന സര്‍പ്രൈസ് ആണ് വീഡിയോയിലുള്ളത്. പ്രിയപ്പെട്ട ഹബ്ബി… സര്‍പ്രൈസിനുള്ള ആ പ്രതികരണം വിലമതിക്കാനാവത്തതാണ്. എന്റെ അധ്വാനത്തിന് ഫലമുണ്ടായി. എനിക്ക് നിങ്ങള്‍ എത്രത്തോളം പ്രത്യേകതയുള്ളതാണെന്ന് അറിയിക്കണമായിരുന്നു. ഇനിയുമെത്ര സര്‍പ്രൈസുകള്‍ വരാനിരിക്കുന്നു…’ എന്നാണ് ശരണ്യ കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ നവംബറിലായിരുന്നു ശരണ്യയും മനേഷ് രാജന്‍ നാരായണനും വിവാഹിതര്‍ ആയത്. വിവാഹ ശേഷവും അഭിനയരംഗത്ത് തുടര്‍ന്ന വേദിക മനേഷിന്റെ പിന്തുണയാണ് എല്ലാത്തിനും കാരണമെന്ന് പറഞ്ഞിരുന്നു. ആകാശഗംഗ2′ എന്ന സിനിമയില്‍ പ്രേതമായി എത്തി ശരണ്യ ആനന്ദ് ശ്രദ്ധ നേടിയിരുന്നു.. ‘കുടുംബവിളക്കി’ലെ സിദ്ധാര്‍ഥ് എന്ന കഥാപാത്രത്തിന് പ്രണയഭാജനമായ ‘വേദിക’യായാണ് ശരണ്യ പരമ്പരയില്‍ എത്തുന്നത്.
View this post on Instagram