മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് ശരണ്യ ആനന്ദ്. കുടുംബ വിളക്ക് എന്ന പരമ്പരയിൽ വേദിക എന്ന കഥാപാത്രമായി എത്തിയത് വേദികയാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തനിക്ക് ലഭിച്ച വില്ലത്തി വേഷം മികച്ചതാക്കി ശരണ്യ മാറ്റി. മനേഷ് രാജനാണ് ശരണ്യയുടെ ഭർത്താവ്.
ശരണ്യയുടേയും ഭർത്താവിന്റേയും വാക്കുകൾ സോഷ്യൽ മീഡിയയുടെ വൈറലാവുന്നു. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന പരിപാടിയിൽ കഴിഞ്ഞ ദിവസം അതിഥികളായി എത്തിയത് ശരണ്യയും ഭർത്താവും കെകെ മേനോനുമായിരുന്നു. വീട്ടിലെ പോലെ തന്നെയാണ് ശരണ്യ സീരിയലിലും എന്നാണ് മനീഷ് പറയുന്നത്. സത്യത്തിൽ തനിക്ക് കെകെ മേനോനോട് സഹതാപം ഉണ്ടെന്നും മനീഷ് പറയുന്നു. പതിനഞ്ച് ദിവസം ശരണ്യയെ ഭാര്യ എന്ന നിലയിൽ താൻ സഹിക്കുന്നു. അത് കഴിഞ്ഞുള്ള പതിനഞ്ച് ദിവസം ഭർത്താവായി അഭിനയിക്കുന്ന സിദ്ധാർത്ഥ് ആണ് സഹിക്കുന്നതെന്നായിരുന്നു തമാശയായി ശരണ്യയുടെ ഭർത്താവ് പറഞ്ഞത്.
പിന്നാലെ വീട്ടിലെ ആധാരം എല്ലാം സൂക്ഷിച്ചു വച്ചിട്ടുണ്ടോ എന്ന് പരിപാടിയിലെ വിധി കർത്താവായ മുകേഷ് ചോദിച്ചപ്പോൾ, സീരിയലിൽ ആ എപ്പിസോഡ് വന്നപ്പോൾ തന്നെ അമ്മയോട് വിളിച്ച് കാര്യം പറഞ്ഞിട്ടുണ്ട് എന്നും ആധാരം ലോക്കറിലേക്ക് മാറ്റിയിട്ടുണ്ട് എന്നും മനീഷ് മറുപടി നൽകിയത് പൊട്ടിച്ചിരിയുണർത്തുകയായിരുന്നുു.
നെഗറ്റീവ് കഥാപാത്രങ്ങൾ പരമ്പരകളിൽ അവതരിപ്പിക്കാൻ യാതൊരു മടിയും ശരണ്യ കാണിക്കാറില്ല. നാലുവർഷമായി മലയാള സിനിമയിലുളള പത്തനംതിട്ട അടൂർ സ്വദേശിയായ ശരണ്യ ജനിച്ച് വളർന്നത് ഗുജറാത്തിലാണ്. അടുത്തിടെയാണ് താരം വിവാഹിതയായത്. കുടുംബവിളക്കിലെ വേദിക എന്ന കഥാപാത്രം വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. 2016ൽ ബിയോണ്ട് ദ ബോർഡേഴ്സ് എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.ചെറിയ കഥാപാത്രമായിരുന്നു എങ്കിലും ലാലേട്ടനോടൊപ്പം അരങ്ങേറ്റ ചിത്രത്തിൽ അഭിനയിക്കാൻ പറ്റി എന്നത് ഭാഗ്യമായി കാണുന്നുവെന്നും ശരണ്യ വ്യക്തമാക്കിയിരുന്നു.പിന്നീട് തനഹ,ലാഫിങ് അപ്പാർട്ട്മെന്റ് എന്നി ചിത്രങ്ങളിലെ നായികയായി. 2014-2015 കാലത്ത് കേരളത്തിലെത്തിയ ശരണ്യ അച്ഛനും അമ്മയും അടങ്ങിയ കുടുംബത്തോടൊപ്പമാണ് ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്നത്. ഇപ്പോൾ കുടുംബവിളക്കെന്ന ഹിറ്റ് പരമ്പരയിലാണ് താരം അഭിനയിക്കുന്നത്.വില്ലത്തി കഥാപാത്രമായാണെത്തുന്നത്.