അൽഫോൻസാമ്മ എന്ന മിനിസ്ക്രീൻ പരമ്പരയിലൂടെ മലയാളം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് മിയ. അമ്മയായ വിവരം സോഷ്യൽ മീഡിയയിലൂടെ കുറച്ചു ദിവസം മുന്നേ ആണ് അറിയിച്ചത് .സെലിബ്രിറ്റികളും ആരാധകരും അടക്കം നിരവധി പേരായിരുന്നു ആശംസകളുമായി എത്തിയത്. സ്വകാര്യത ഇഷ്ടപ്പെടുന്ന നടിഅമ്മയാകാൻ പോകുന്നു എന്ന സന്തോഷം ആരെയും അറിയിച്ചിരുന്നില്ല. കുഞ്ഞു ജനിച്ചു ഒരു മാസം കഴിഞ്ഞതിനു ശേഷമാണ് ചിത്രം പങ്കു വെച്ചു കൊണ്ട് സന്തോഷ വാർത്ത അറിയിച്ചത്. കുഞ്ഞിൻറെ പേര് ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ്.
ബിസിനസ്കാരനായ അശ്വിൻ ഫിലിപ്പാണ് മിയയുടെ ഭർത്താവ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മിയ അമ്മയാകുന്ന വിവരം പ്രേക്ഷകരെ അറിയിച്ചിരുന്നില്ല. മിയ അമ്മയായ സന്തോഷം പങ്കു വച്ചതിനു ശേഷം ചേച്ചി യൂട്യൂബിൽ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. വീഡിയോയിൽ നി അൽപ്പം തടിച്ചിട്ടാണ് ഉള്ളത് .കുഞ്ഞു ജനിച്ചു എന്ന വാർത്ത ചാനലിലൂടെയും പുറത്തു വിട്ടിട്ടില്ല. എന്നാൽ വീഡിയോയ്ക്ക് താഴെ നിരവധി പേർ കമൻറുക ളുമായി എത്തിയിട്ടുണ്ട്. എന്തിനാണ് ഈ സന്തോഷവാർത്ത മറച്ചുവെച്ചത് എന്നും ജിനിയോട് ആരാധകർ ചോദിക്കുന്നുണ്ട്. എന്നിരുന്നാലും വളരെ സന്തോഷം ആയ ഒരു ദിവസമാണ് ജിനി യൂട്യൂബിലൂടെ പങ്കുവെച്ചത്. പലപ്പോഴും ജിനി വിശേഷങ്ങൾ യൂട്യൂബിലൂടെ പങ്കുവയ്ക്കാറുണ്ട്.
കോവിഡ് കാലത്തായിരുന്നു മിയ വിവാഹം ചെയ്തത് .വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയ ശ്രദ്ധേയമായിരുന്നു. വിവാഹത്തിൻറെ ഓരോ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്