മലയാളത്തിന്റെ പ്രിയപ്പെട്ട നടി മിയ അമ്മയായ വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിരുന്നു, സോഷ്യല്മീഡിയയില്വളരെ സജീവമായ മിയ ഈ സന്തോഷവാര്‍ത്ത മറച്ചു വച്ചിരുന്നു. എന്നാല്‍ അത് വളരെ നല്ലൊരു കാര്യമായാണ് തോന്നുന്നതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. സാധാരണ സെലിബ്രിറ്റികള്‍ ഗര്‍ഭകാലം ആഘോഷിക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും പ്രേക്ഷകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. മിയ അതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് നിന്നത്.
കുഞ്ഞിന്റെ പേര് ലൂക്ക ജോസഫ് ഫിലിപ് എന്നാണ്. അമ്മയും കുഞ്ഞും ഭര്‍ത്താവുമൊത്തുള്ള ചിത്രമാണ് പങ്കുവച്ചത്. പാല മെഡിസിറ്റിയില്‍ വച്ചാണ് പ്രസവം നടന്നത്. അമ്മയുംകുഞ്ഞും സുഖമായിരിക്കുന്നു എന്നും സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരുന്നു. സെലിബ്രിറ്റികളടക്കം താരത്തിന് കമന്റുകളുമായി വന്നിരുന്നു. സോഷ്യല്‍മീഡിയയില്‍ വന്ന ചലി കമന്റുകള്‍ വായിക്കാം :
പ്രസവം ഒരു വീഡിയോ ആക്കി പബ്ലിസിറ്റിക്ക് നില്‍ക്കാതെ തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ കൊട്ടിഘോഷിക്കാതെ അമ്മ എന്ന കടമ്മ കൃത്യമായി നിര്‍വഹിച്ച മിയക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവന്‍, ന്യൂസ് 18, മനോരമ യില്‍ ഒന്നും പ്രഹസനം കാണിക്കാതെ, ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ വെറുപ്പിക്കാതെ അമ്മ ആയതില്‍, ഇങ്ങനെ വേണം. അല്ലാതെ മിയ യുടെ കൊച്ച് അനങ്ങി, ചവുട്ടി ഇതൊന്നും കാണേണ്ടി വന്നില്ല ല്ലോ, ഒരു വെറുപ്പിക്കലും ഇല്ലാണ്ട് കൊച്ചു ഉണ്ടായിട്ട് ഒരു മാസം കഴിഞ്ഞു വീട്ടില്‍ എത്തിയിട്ട്, കുഞ്ഞിന്റെ ആരോഗ്യം ശരിയായിട്ട് അതു എല്ലാവരെയും അറിയിക്കാം എന്ന് തീരുമാനം എടുത്ത നിങ്ങളുടെ നല്ല മനസിന് അഭിനന്ദനങ്ങള്‍- തുടങ്ങി നിരവധി കമന്റുകളാണ് താരത്തിന് സോഷ്യല്‍മീഡിയയിലൂടെ ലഭിച്ചത്.അഭിനയത്തിലേക്ക് തിരികെ വരുമോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. മാത്രമല്ല വിവാഹത്തിന് ശേഷവും താരം പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. തുടര്‍ന്നും താരത്തെ ആരാധകര്‍ സ്ക്രീനില്‍ കാണാന്‍ കാത്തിരിക്കുകയാണ്.