in

പ്രഭുവുമായുള്ള പ്രണയ പരാജയത്തിനു ശേഷം പ്രശസ്ത നടനും സംവിധായകനുമായ സുന്ദറുമായി പ്രണയ വിവാഹം, ശേഷം മതം മാറ്റം, വിവാദ പ്രസ്താവനകൾ: നടി ഖുശ്ബുവിന്റെ ജീവിതം ഇങ്ങനെ

തെന്നിന്ത്യയുടെ പ്രിയനായികമാരിൽ ഒരാളാണ് ഖുശ്ബു. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങാൻ ഖുശ്ബുവിന് കഴിഞ്ഞു. 2020ൽ ആയിരുന്നു ഖുശ്ബു ബിജെപിയിൽ ചേർന്നത്.

മലയാളത്തിലും തമിഴിലും ഉൾപ്പെടെ നിരവധി ഭാഷകളിൽ ഒട്ടനവധി സിനിമകളിൽ ഖുശ്ബു അഭിനയിച്ചു. താരത്തിനോടുള്ള ആരാധന മൂത്ത് അമ്പലം വരെ തമിഴ്നാട്ടിൽ നിർമ്മിച്ചിരുന്നു.

മുസ്ലിമായാണ് ജനിച്ചത് എന്നും ഇപ്പോഴും മതവിശ്വാസിയാണെന്നും നടിയും ബിജെപി നേതാവുമായ ഖുഷ്ബു. എന്നാല്‍ ഇസ്ലാമിനെ പോലെ ഹിന്ദുമതവും താന്‍ പിന്തുടരുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ‘മുസ്ലിമായാണ് ജനിച്ചത്. നിറയെ ഹിന്ദുക്കള്‍ വസിക്കുന്ന സ്ഥലത്താണ് വളര്‍ന്നത്.

പരമ്പരാഗത മുസ്ലിം കുടുംബത്തില്‍പ്പട്ടവള്‍ ആയിരുന്നു എങ്കിലും വിനായക ചതുര്‍തിയും ദീപാവലിയും ഞങ്ങള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടിയിരുന്നു. ഗണേഷ ഭഗവാനാണ് കൂടുതല്‍ അടുപ്പമുള്ള ഹിന്ദു ദേവന്‍.

‘അമ്മയും ഞാനും കാണുമ്പോള്‍ പരസ്പരം അഭിവാദ്യം ചെയ്യുന്നത് അസ്സലാമു അലൈകും എന്നു പറഞ്ഞാണ്. ഞങ്ങള്‍ മുസ്ലിം ആചാരങ്ങള്‍ കൈയൊഴിഞ്ഞിട്ടില്ല. രണ്ടും സഹവര്‍ത്തിത്വത്തോടെ നിലനില്‍ക്കും. എന്റെ കുട്ടികള്‍ പെരുന്നാളും ദീപാവലും ഒരേ വീര്യത്തോടെ ആഘോഷിക്കാറുണ്ട്.’ – അവര്‍ കൂട്ടിച്ചേര്‍ത്തു.

ഭര്‍ത്താവ് മതം മാറാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. ‘സ്വന്തം മതത്തിന് പുറത്തു നിന്ന് വിവാഹം ചെയ്തവര്‍ ഞങ്ങളുടെ കുടുംബത്തില്‍ വേറെയുമുണ്ട്. പങ്കാളികളെ മതം മാറാന്‍ ആരും നിര്‍ബന്ധിക്കാറില്ല. എന്റെ രണ്ടു സഹോദരങ്ങള്‍ അമുസ്ലിംകളെയാണ് വിവാഹം ചെയ്തത്. ഒരാള്‍ ഇന്തൊനേഷ്യന്‍ ഹിന്ദുവിനെയും മറ്റൊരാള്‍ ക്രിസ്ത്യാനിയെയും.

ഭര്‍ത്താവ് മതം മാറണമെന്ന് ഒരിക്കല്‍പ്പോലും പറഞ്ഞിട്ടില്ല. അദ്ദേഹം റമസാനും പെരുന്നാളും ആഘോഷിക്കാറുണ്ട്.’ – അവര്‍ കൂട്ടിച്ചേര്‍ത്തു. ഹിന്ദുക്കളും മുസ്ലിംകളുമായി ജീവിക്കുന്ന ധാരാളം പേര്‍ രാജ്യത്തുണ്ടെന്നും ചിലര്‍ മാത്രമാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്നും ഖുഷ്ബു കുറ്റപ്പെടുത്തി.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി സിനിമയില്‍ ഒരുകാലത്ത് സജീവമായിരുന്ന നടി 1970 സെപ്തംബര്‍ 29ന് മുംബൈയിലെ വെര്‍സോവയില്‍ മുസ്ലിം കുടുംബത്തിലാണ് ജനിച്ചത്. നഖാത് ഖാന്‍ എന്നായിരുന്നു പേര്. 1980ല്‍ ബിആര്‍ ചോപ്ര സംവിധാനം ചെയ്ത ദ ബേണിങ് ട്രയിനിലാണ് ആദ്യമായി വേഷമിട്ടത്. പിന്നീട് കൈ നിറയെ ചിത്രങ്ങളായിരുന്നു.

1993ല്‍ നടന്‍ പ്രഭുവിനെ വിവാഹം ചെയ്തു. നാലര വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. എന്നാല്‍ നാലു മാസമേ ആ ബന്ധം നീണ്ടുനിന്നുള്ളൂ. രണ്ടായിരത്തില്‍ സംവിധായകനും നിര്‍മാതാവുമായ സി സുന്ദറിനെ വിവാഹം ചെയ്തു. അതിനു ശേഷമാണ് ഖുഷ്ബു സുന്ദര്‍ എന്ന പേരു സ്വീകരിച്ചത്. അവന്തിക, അനന്ദിക എന്നിവര്‍ മക്കളാണ്.

Written by Editor 3

വിവാഹം എന്ന കെട്ടുപാടിൽ എനിക്ക് വിശ്വാസമില്ല… ഞാൻ എന്റെ മകളോട് വിവാഹം കഴിക്കേണ്ട എന്ന് പറയും; ശ്വേതാ തിവാരി പറയുന്നത് ഇങ്ങനെ

നെഞ്ചിലാണ് ലക്ഷ്മി നക്ഷത്ര, ലക്ഷ്മി നക്ഷത്രയുടെ മുഖം നെഞ്ചിൽ ടാറ്റൂ ചെയ്ത് ആരാധകൻ… ഞെട്ടിത്തരിച്ച് താരം