in

പൂച്ച പോലും നോക്കി നിന്നു പോയി, വേദികയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറൽ: കിടിലൻ ഫോട്ടോസ് കാണാം

നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയാണ് വേദിക. മലയാളത്തിലും കുറച്ച് സിനിമകളില്‍ അഭിനയിച്ചിട്ടുളളത് കൊണ്ട് തന്നെ മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായിട്ടുള്ള ഒരാളാണ് വേദിക എന്നതില്‍ സംശയമില്ല.

അഭിനയ ജീവിതം തുടങ്ങി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വേദിക മലയാളത്തിലേക്ക് എത്തുന്നത്. അതും ദിലീപിന്റെ നായികയായി അഭിനയിച്ചു കൊണ്ടാണ് വേദികയുടെ മലയാളത്തിലെ എന്‍ട്രി.
ആദ്യ സിനിമ തന്നെ തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തിരുന്നു.

ശൃംഗാരവേലന്‍ ആയിരുന്നു വേദികയുടെ ആദ്യ മലയാള സിനിമ. പിന്നീട് കസിന്‍സ്, ജയിംസ് ആന്‍ഡ് ആലീസ്, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ തുടങ്ങിയ സിനിമകളിലാണ് മലയാളത്തില്‍ വേദിക ചെയ്തിട്ടുള്ളത്. ചെത്തി മന്ദാരം തുളസിയാണ് ഇനി വേദികയുടെ ഇറങ്ങാനുള്ള മലയാള ചിത്രം.

തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം കൈനിറയെ സിനിമകളാണ് വേദികയ്ക്ക് ഉള്ളത്. വളരെ ക്യൂട്ട് മുഖമുള്ള ഒരു നായിക നടിയാണ് വേദിക എന്ന് ആരാധകര്‍ പലപ്പോഴും പറയാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ എന്നും സജീവമാണ് താരം പുതിയ വിശേങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കറുണ്ട്. ആദ്യ ചിത്രത്തില്‍ ഒരു നാടന്‍ പെണ്ണായിട്ടാണ് താരം എത്തിയത്.

തന്റേതായ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും കേരളത്തില്‍ ഒരുപാട് ആരാധകരെ താരം നേടിട്ടുണ്ട് .തന്റെ മികവ് കൊണ്ട് താരത്തിന് ലഭിച്ച എല്ലാ കഥാപാത്രങ്ങളും മികച്ച രീതിയില്‍ ചെയ്യാന്‍ താരം ശ്രെമിക്കാറുണ്ട് എന്നതും മറ്റുള്ളവരില്‍ നിന്നും താരത്തെ വ്യത്യസ്തയാക്കുന്നു.

അഭിനേത്രി എന്നതിലുപരി താരം അറിയപ്പെടുന്ന ഒരു മോഡല്‍ കൂടിയാണ് താരം. ഇന്‍സ്റ്റാഗ്രാമില്‍ തന്നെ താരത്തിന് ലക്ഷ കണക്കിന് ആരാധകര്‍ ഉണ്ട് അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങളെല്ലാം പെട്ടന്ന് തന്നെ സോഷ്യല്‍ മീഡിയകളില്‍ തരംഗം ആവാറുണ്ട്.

ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രമാണ് വൈറലാവുന്നത്. താരത്തിന്റെ ലുക്ക് കണ്ട് പൂച്ച പോലും നോക്കി നില്‍ക്കുന്നത് കാണാം. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായെത്തിയത്. മലയാളത്തില്‍ മാത്രം അല്ല ഹിന്ദി, കന്നട, തെലുഗ് എന്നീ ഭാഷകളിലും നിറ സാന്നിധ്യം ആണ് താരം.

Written by Editor 3

ആ ലിപ് ലോക്ക് ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു, കാരണം ഞാൻ ഇതുവരെയും സ്ത്രീകളെ ചുംബിച്ചിട്ടില്ല, അതൊരു പ്രശ്നമായിരുന്നു; ജാനകി സുധീർ പറയുന്നു

പിങ്ക് ഡ്രസ്സിൽ കിടിലൻ ലുക്കിൽ പ്രയാഗ മാർട്ടിൻ… കിടിലൻ കാൻഡിഡ് ഫോട്ടോകൾ വൈറൽ