in

ആ ലിപ് ലോക്ക് ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു, കാരണം ഞാൻ ഇതുവരെയും സ്ത്രീകളെ ചുംബിച്ചിട്ടില്ല, അതൊരു പ്രശ്നമായിരുന്നു; ജാനകി സുധീർ പറയുന്നു

ലെസ്ബിയന്‍ പ്രണയം പ്രമേയമാക്കി മലയാളത്തില്‍ ഒരുങ്ങിയ ചിത്രമാണ് ‘ഹോളി വൂണ്ട്’. ഓഗസ്റ്റ് 12 ന് എസ് എസ് ഫ്രെയിംസ് ഓ ടി ടി യിലൂടെ പ്രദര്‍ശനത്തിനെത്തി. മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്. സഹസ്രാര സിനിമാസിന്റെ ബാനറില്‍ സന്ദീപ് ആര്‍.

നിര്‍മിക്കുന്ന ചിത്രം അശോക് ആര്‍. നാഥ് ആണ് സംവിധാനം ചെയ്തത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ബിഗ് ബോസ് മലയാളം സീസണ്‍ നാലിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ജാനകി സുധീര്‍ ആയിരുന്നു.

ബിഗ് ബോസ് ഷോയിലെത്തുന്നതിന് മുന്‍പ് തന്നെ മോഡലിംഗ് രംഗത്തും അഭിനയത്തിലുമൊക്കെയായി സജീവമായിരുന്നു ജാനകി. ശരിക്കും ഇതൊരു ആർട്ട് ഫിലിമാണ്. അതിനെ ആ രീതിയാൽ സമീപിച്ചാൽ മാത്രമേ അതു കാണുന്നതിന്റെ സംതൃപ്തി കിട്ടുകയുള്ളൂ.

അല്ലാതെ നോർമൽ ഒരു സിനിമയെ സമീപിക്കുന്ന രീതിയിൽ ആ സിനിമ കണ്ടിട്ട് അത് ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്നതിൽ കാര്യമില്ല. എനിക്ക് ഈ കാര്യം അറിയാവുന്നതു കൊണ്ട് നെഗറ്റീവ് കമന്റുകളെല്ലാം പോസിറ്റീവ് ആയി തന്നെയാണ് എടുക്കുന്നത്.

സിനിമ റിലീസ് ആകുന്നതിന് മുൻപുണ്ടായ വിവാദങ്ങളൊന്നും സിനിമ പുറത്തിറങ്ങിയ ശേഷമുണ്ടായിട്ടില്ല. ആളുകൾക്ക് എന്തെങ്കിലും ചെറുത് കണ്ടാൽ മതി. അതിൽ എന്തോ ഉണ്ടെന്ന് പറഞ്ഞ് നടക്കും. പിന്നെ ട്രെയ്‌ലർ എന്നത് നമ്മുടെ ഒരു മാർക്കറ്റിങ് സ്ട്രാറ്റജി കൂടിയാണ്.

വ്യത്യസ്തമായിട്ട് എന്തെങ്കിലും ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. നോർമൽ ആയി നമ്മൾ ചെയ്യുന്ന കഥാപാത്രങ്ങളിൽ നിന്ന് മാറിയിട്ട് വേറിട്ട കഥാപാത്രം ചെയ്യണമെന്നുണ്ടായിരുന്നു. സൈലന്റ് മൂവി ആയതുകൊണ്ടുതന്നെ അഭിനയത്തിന് നല്ല പ്രാധാന്യമുണ്ടായിരുന്നു.

അങ്ങനെ ആ മെയിൻ റോൾ ഞാൻ ചോദിച്ച് മേടിക്കുകയായിരുന്നു. ലെസ്ബിയൻ സ്റ്റോറി ആയതുകൊണ്ടു തന്നെ ചില കാര്യങ്ങളൊക്കെ നേരിടേണ്ടതായി വരും. പിന്നെ അത്ര ഇന്റിമസി സിനിമയിൽ വരുന്നില്ല. ഒരു ലിപ് ലോക്ക് സീൻ മാത്രമേ വരുന്നുള്ളൂ. അത് കുറച്ച് ബുദ്ധിമുട്ടായിരുന്നു. കാരണം ഞാനിതുവരെ സ്ത്രീകളെ ചുംബിച്ചിട്ടില്ല. അതൊരു പ്രശ്നമായിരുന്നു.

പിന്നെ നമ്മുടെ ടീം നല്ല സപ്പോർട്ടായിരുന്നു. അവസാന ഭാഗമായപ്പോഴൊക്കെ ആയിരുന്നു ഈ സീനൊക്കെ ഷൂട്ട് ചെയ്യുന്നത്. അപ്പോഴേക്കും എല്ലാവരുമായി നല്ല സൗഹൃദമായി. പിന്നെ അങ്ങ് അത് ചെയ്യുകയായിരുന്നു. പിന്നെ പ്രൊഡ്യൂസറിന് അദ്ദേഹം ചെലവാക്കിയതിന്റെ ഇരട്ടി പൈസ എന്തായാലും കിട്ടി. അത് നമ്മുക്ക് എല്ലാവർക്കും സന്തോഷം തന്ന കാര്യമാണ്.

സിനിമയെ കുറിച്ച് നന്നായി അറിയാവുന്ന ആളുകൾക്ക് സിനിമ ഇഷ്ടപ്പെട്ടിട്ടുണ്ട്. നന്നായി അഭിനയിച്ചിട്ടുണ്ടെന്നുമൊക്കെ കുറേ പേർ വിളിച്ചു പറഞ്ഞിരുന്നു. നോർമൽ പ്രേക്ഷകരില്ലേ, സിനിമയിൽ സീൻ ഉണ്ടെന്ന് വിചാരിച്ച് പോയവർക്കൊക്കെ ഒരടിയായി. കാരണം അവർ വിചാരിക്കുന്ന ഒരു സംഭവം സിനിമയിൽ ഇല്ല- ജാനകി പറയുന്നു.

Written by Editor 3

ഇപ്പോഴും എന്നാ ഒരു ഇത് ആണല്ലേ… തിരിച്ചു വരവ് പൊളിച്ചടുക്കി പദ്മപ്രിയ

പൂച്ച പോലും നോക്കി നിന്നു പോയി, വേദികയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറൽ: കിടിലൻ ഫോട്ടോസ് കാണാം