in

ഇപ്പോഴും എന്നാ ഒരു ഇത് ആണല്ലേ… തിരിച്ചു വരവ് പൊളിച്ചടുക്കി പദ്മപ്രിയ

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് പത്മപ്രിയ. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം താരം ഇപ്പോള്‍ മലയാള സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. പദ്മപ്രിയ എന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്.

1999 പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് മലയാള ചിത്രമായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് പത്മപ്രിയ. മലയാളത്തില്‍ പ്രവീണ കൈകാര്യം ചെയ്ത വേഷം മനോഹരമായി അവതരിപ്പിച്ചതുകൊണ്ടുതന്നെ പിന്നീട് നിരവധി അവസരങ്ങളാണ് പത്മപ്രിയയ്ക്ക് സിനിമ രംഗത്ത് ലഭിച്ചത്.

കാഴ്ച എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ആണ് താരം മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. അതിനുശേഷം മമ്മൂട്ടിയുടെ തന്നെ ചിത്രമായ രാജമാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ താരത്തിന് അവസരം ലഭിച്ചു. ഞെട്ടിക്കുന്ന പ്രകടനവുമായി മോഹന്‍ലാലിന്റെ വടക്കുംനാഥന്‍ എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെട്ടതോടെ മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി പത്മപ്രിയയുടെ പേരും എഴുതുകയായിരുന്നു.

ഡല്‍ഹി സ്വദേശിയായ പത്മപ്രിയ തെന്നിന്ത്യന്‍ സിനിമയില്‍ ആണ് സജീവമായി നില നിന്നത്. 2005ലാണ് താരത്തിന്റെ ആദ്യ തമിഴ് ചിത്രം പുറത്തിറങ്ങുന്നത്. അമ്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ച താരം സെയ്ഫ് അലി ഖാന്‍ നായകനായി 2017 പുറത്തിറങ്ങിയ ഷെഫ് എന്ന ഹിന്ദി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

കുറച്ചുനാളുകളായി സിനിമകളില്‍ നിന്നെല്ലാം അകലം പാലിച്ചിരുന്ന താരം അതിന്റെ കാരണവും വ്യക്തമാക്കുകയുണ്ടായി. സിനിമാമേഖലയില്‍ ജെന്‍ഡര്‍ ജസ്റ്റിസിന് ധാരണ വളരെ കുറവാണ് എന്നാണ് താരം പറയുന്നത്.

ഞാന്‍ ഏകദേശം എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, തമിഴ്, കന്നട, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലെല്ലാം അഭിനയിച്ച് എനിക്ക് മതിയായതുകൊണ്ടാണ് സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തത്.എനിക്ക് തുല്യ ഇടം ലഭിക്കുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

അത് പൂര്‍ണമായും ജെന്‍ഡര്‍ മൂലമാണ്. സഹപ്രവര്‍ത്തകര്‍ക്ക് കിട്ടുന്ന അംഗീകാരം പോലും തനിക്ക് ലഭിക്കുന്നില്ല. അവര്‍ക്ക് വരുന്നത് പോലെയുള്ള കഥാപാത്രങ്ങള്‍ തനിക്ക് ലഭിക്കാറില്ല. അംഗീകാരം കിട്ടുമ്പോള്‍ ആണല്ലോ ഒരു സപ്പോര്‍ട്ട് സിസ്റ്റം ഉണ്ടാകുന്നത്.

ഓരോ സൗകര്യത്തിനുവേണ്ടി ഓരോ തവണയും നമ്മള്‍ തര്‍ക്കിച്ചു കൊണ്ടിരിക്കണം.അങ്ങനെ അടുത്ത കുറച്ചുകാലം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചു. ആ സമയം ഇന്‍ഡസ്ട്രിയില്‍ ഉള്ള സ്ഥാനം നഷ്ടപ്പെട്ടു എന്നാണ് താരം വ്യക്തമാക്കിയത്.

ഇപ്പോഴിതാ ഒരു തെക്കന്‍ തല്ലു കേസ് എന്ന സിനിമയിലൂടെയാണ് താരം തിരിച്ചു വരവ് അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍. ബിജു മേനോന്‍- റോഷന്‍ മാത്യു കൂട്ടുകെട്ടിലെത്തിയ ചിത്രത്തില്‍ പത്മപ്രിയ മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. നിരവധി പേരാണ് താരത്തിന്റെ അഭിനയത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.

Written by Editor 3

ലൊക്കേഷനിൽ ഇരുന്ന് മീൻ വെട്ടുന്ന ഈ താരത്തെ മനസ്സിലായോ? ഒറ്റനോട്ടത്തിൽ താരത്തെ പിടികിട്ടിയെങ്കിൽ നിങ്ങൾ മരണ മാസ്സാണ്

ആ ലിപ് ലോക്ക് ചെയ്യാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു, കാരണം ഞാൻ ഇതുവരെയും സ്ത്രീകളെ ചുംബിച്ചിട്ടില്ല, അതൊരു പ്രശ്നമായിരുന്നു; ജാനകി സുധീർ പറയുന്നു