in

ലൊക്കേഷനിൽ ഇരുന്ന് മീൻ വെട്ടുന്ന ഈ താരത്തെ മനസ്സിലായോ? ഒറ്റനോട്ടത്തിൽ താരത്തെ പിടികിട്ടിയെങ്കിൽ നിങ്ങൾ മരണ മാസ്സാണ്

ജോജു ജോര്‍ജ് പ്രധാന വേഷത്തിലെത്തിയ ജോസഫ് എന്ന ചിത്രത്തില്‍ നാടന്‍ പെണ്‍കുട്ടിയായി എത്തിയ താരമാണ് മാധുരി ബ്രെഗന്‍സ. ബാംഗ്ലൂര്‍ സ്വദേശിയായ താരം വളരെയധികം വ്യത്യസ്തമായ ലുക്കിലാണ് ജോസഫ് എന്ന ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്‍സ്റ്റയില്‍ ഏറെ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലാവാറുണ്ട്.

ജോസഫിന് ശേഷം നിരവധി അവസരങ്ങളാണ് താരത്തിന് മലയാള സിനിമയില്‍ ലഭിച്ചത്. മോഹന്‍ലാലിനൊപ്പം ഇട്ടിമാണി മൈഡ് ഇന്‍ ചൈന, ജയറാമിനൊപ്പം പട്ടാഭിരമാന്‍ എന്നീ ചിത്രത്തിലും താരം അഭിനയിക്കുകയുണ്ടായി. അല്‍ മല്ലു എന്ന ചിത്രത്തില്‍ നടിയായും പിന്നണി ഗായികയായും തിളങ്ങുവാനും താരത്തിന് അവസരം ലഭിച്ചിരുന്നു.

സംവിധായകന്‍ ബോബന്‍ സാമൂവലിന്റെ ചിത്രത്തിലൂടെയാണ് താരം പിന്നണി ഗായികയായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. ജോസഫിലെ പാട്ടുകള്‍ ഒരുക്കിയ രഞ്ജിന്‍ രാജാണ് അല്‍ മല്ലുവിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഒരു റെട്രോ ടൈപ്പ് രീതിയിലുള്ള ഗാനമാണ് മാധുരി ചിത്രത്തില്‍ ആലപിച്ചിരിക്കുന്നത്. സിനിമയിലെ ഗാനരംഗത്ത് മാധുരി അഭിനയിക്കുന്നുമുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇതിനോടകം പങ്കുവെച്ചിട്ടുണ്ട്. ബാല്‍ക്കണിയില്‍ കോഫിമഗ്ഗുമായി ഗ്ലാമര്‍ ലുക്കില്‍ എത്തിയ താരത്തിന്റെ ചിത്രത്തിന് താഴെ നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ആദ്യ ചിത്രത്തില്‍ നാടന്‍ പെണ്‍കുട്ടിയായി ആണ് അഭിനയിച്ചതെങ്കിലും അടിമുടി മോഡേണ്‍ ആണ് താനെന്ന് ഇതിനോടകം പങ്കുവെച്ച് ഫോട്ടോഷൂട്ടുകളിലൂടെ താരം തെളിയിച്ചു കഴിഞ്ഞു.

മാധുരിയുടെ യൂട്യൂബ് ചാനലില്‍ താരം പങ്കുവെച്ചിരിക്കുന്ന ഒരു ഗാനം കേള്‍ക്കാന്‍ ഇടയായ സംവിധായകന്‍ ബോബന്‍ സാമുവല്‍ ആണ് മാധുരിയെ അല്‍ മല്ലു എന്ന ചിത്രത്തിലേക്ക് ക്ഷണിച്ചത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ചില ചിത്രങ്ങള്‍ക്കെതിരെ സദാചാരവാദികളുടെ ആക്രമണം ഉണ്ടായപ്പോള്‍ ശക്തമായ ഭാഷയില്‍ താരം പ്രതികരിച്ചും രംഗത്തെത്തിയിട്ടുണ്ട്. ബിക്കിനി ചിത്രം പങ്കുവെച്ചതിനെതിരെ ചിലര്‍ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ ബാത്തിങ് സ്യൂട്ടിലെ ചിത്രം ഇട്ടതും ഇത്ര പുകിലോ.

മലയാളികള്‍ക്ക് അപമാനം ആവരുത് നിങ്ങള്‍ എന്നായിരുന്നു താരം അന്ന് പ്രതികരിച്ചത്. അനൂപ് മേനോന്‍ നായക കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് 2018 തിയറ്ററുകളില്‍ എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമായ എന്റെ മെഴുകുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് മാധുരി വെള്ളിത്തിരയിലേക്ക് കടന്നുവന്നത്.

തിയറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവെച്ചത്. എന്നാല്‍ അതേ വര്‍ഷം പുറത്തിറങ്ങിയ ജോസഫ് എന്ന സൂപ്പര്‍ഹിറ്റ് വിജയ ചിത്രത്തിലൂടെയാണ് മാധുരി മലയാള സിനിമ പ്രേക്ഷകര്‍ക്ക് മുന്നില്‍ സുപരിചിതയായി മാറുന്നത്. ചിത്രത്തിലെ ലിസമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടിലെ വിശേഷങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മാധുരി.
കായംകുളം കൊച്ചുണ്ണിയുടെ കാമുകി കാത്തയായി എത്തി സിനിമയില്‍ തിളങ്ങിയിരിക്കുകയാണ് നടി.

ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള തന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് നടി. സിനിമയേയും തന്റെ കഥാപാത്രത്തെയും ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയാനും മാധുരി മറന്നില്ല.

Written by Editor 3

ഞാനൊരു തെറ്റും ചെയ്തിരുന്നില്ല, എപ്പോഴും തല്ലും, സ്റ്റൂൾ എടുത്ത് അടിക്കും, അയാളുടെ ടോർച്ചർ കാരണം അബോർഷനായി: ആദ്യ ഭർത്താവ് ചെയ്ത ദ്രോങ്ങളെ കുറിച്ച് നടി സീത പറയുന്നു

ഇപ്പോഴും എന്നാ ഒരു ഇത് ആണല്ലേ… തിരിച്ചു വരവ് പൊളിച്ചടുക്കി പദ്മപ്രിയ