ഇന്ന് സമൂഹമാധ്യമങ്ങളിൽ ധാരാളം ഫോട്ടോഷോട്ടുകൾ ആണ് വന്ന് നിറയുന്നത്. ഓരോന്നും ഒന്നിനൊന്ന് മെച്ചപ്പെട്ടതായി തന്നെയാണ് ക്യാമറയ്ക്ക് മുന്നിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. വ്യത്യസ്തമായ ഫോട്ടോ പങ്കുവയ്ക്കുന്നതിൽ ഇന്ന് ഓരോ മോഡലുകളും മുൻപന്തിയിൽ തന്നെയാണ്. അവർക്ക് പൂർണ്ണ പിന്തുണയുമായി കൊറിയോഗ്രാഫർമാരും ഒപ്പം ഉണ്ടെന്നത് ശ്രദ്ധേയമായ കാര്യമാണ്. ഫോട്ടോഷോട്ടുകളിൽ കൊണ്ടുവരുന്നതോടൊപ്പം തന്നെ സൈബർ ലോകത്തും തങ്ങളുടേതായ സ്ഥാനം കണ്ടെത്തുവാനാണ് ഇന്ന് ഓരോരുത്തരും ശ്രമിക്കുന്നത്.
ഫോട്ടോഷോട്ടുകൾ സജീവമായതോടുകൂടി കമ്പനികൾ പോലും ആരംഭിച്ച് ആളുകൾക്ക് അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ പകർത്തി നൽകുന്നതിൽ മുൻപന്തിയിൽ തന്നെയാണ് പലരും. ഏതു കാര്യത്തിനും ഫോട്ടോഷൂട്ടുകളെ മാറ്റി നിർത്തിക്കൊണ്ട് ഒന്ന് ചിന്തിക്കാൻ കഴിയുന്നതല്ല. വളരെ പെട്ടെന്നാണ് ഫോട്ടോഷൂട്ടുകൾ ആളുകളുടെ മനംകവരുന്ന നിലയിലേക്ക് വളർന്നതും വികസിച്ചതും. സാധാരണക്കാർക്ക് പോലും സജീവമായി ഇടപെടുവാൻ കഴിയുന്ന ഒന്നായി ഫോട്ടോഷൂട്ട് മാറിയതും വളരെ പെട്ടെന്ന് തന്നെയാണ്. ഗ്രാമീണ ഭംഗിയും പരമ്പരാഗത രീതിയും ചേർത്ത് നിർത്തികൊണ്ടുള്ള ഫോട്ടോഷോട്ടുക്ക് ആണ് ഇന്ന് വലിയ തോതിലുള്ള പ്രചാരം ലഭിക്കുന്നത്.
എങ്ങനെ മറ്റുള്ളവരെ താങ്കളുടെ ശ്രദ്ധയിൽ ഉൾപ്പെടുത്താം എന്ന് ചിന്തിക്കുന്നത് കൊണ്ട് തന്നെ ഓരോ ഫോട്ടോഷൂട്ടും വൈവിധ്യം കാത്തുസൂക്ഷിക്കുന്നതോടൊപ്പം തന്നെ ഗ്ലാമറിനും പ്രാധാന്യം നൽകുന്ന നിലയിലേക്ക് മാറ്റിയെഴുതപ്പെട്ട് കഴിഞ്ഞിരിക്കുകയാണ്. മുൻപ് ശരീരം പ്രദർശിപ്പിക്കുന്നത് മോശം കാര്യമായി കണ്ടിരുന്നുവെങ്കിൽ ഇന്ന് ഏറ്റവും കൂടുതൽ വാണിജ്യപരമായി ആളുകൾ നോക്കിക്കാണുന്ന ഒന്നായി ശരീരപ്രദർശനം മാറിയിരിക്കുകയാണ്. ഇത്തരം ചിത്രങ്ങൾ സൈബർ ആക്രമണങ്ങൾ ഉൾപ്പെടെയുള്ളവ നേരിടുമ്പോഴും അതിനൊന്നും വലിയ പ്രാധാന്യം നൽകാതെ സ്വന്തം നിലപാടും കാഴ്ചപ്പാടുമായി മുന്നോട്ടു പോകുവാൻ ആണ് ഓരോ മോഡലുകളും ശ്രമിക്കുന്നത്.
മോഡലുകൾക്കൊപ്പം പിടിച്ചു നിൽക്കുവാൻ ഇന്ന് താരങ്ങളും ഈ ഒരു രീതിയിലേക്ക് മാറിയിരിക്കുകയാണ്. മുൻപ് ആളുകൾക്കിടയിൽ പ്രശസ്തരായ സിനിമ, സീരിയൽ, മോഡലുകൾ മാത്രമായിരുന്നു ഫോട്ടോഷോട്ടുകൾ പങ്കുവെച്ചിരുന്നത് എങ്കിൽ ഇന്ന് സാധാരണക്കാരിൽ സാധാരണക്കാര് പോലും ഇതിന്റെ കരവലയത്തിൽ ഉൾപ്പെട്ടിരിക്കുകയാണ്. പേരും പ്രശസ്തിയും എന്നതുപോലെ തന്നെ പണം നേടുവാനുള്ള എളുപ്പ വഴിയായും ഫോട്ടോഷൂട്ട്, മോഡലിംഗ് മാറിക്കഴിഞ്ഞിരിക്കുകയാണ്. മുൻപ് കൊച്ചുകുട്ടികളോട് പോലും ഏത് ജോലിയാണ് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്ന് ചോദിക്കുമ്പോൾ ഡോക്ടർ, എൻജിനീയർ തുടങ്ങിയ ജോലികൾ ആയിരുന്നു പറഞ്ഞിരുന്നത് എങ്കിൽ ഇന്ന് അവർ പോലും പറയുന്നത് മോഡൽ ആകണം സോഷ്യൽ മീഡിയ സെലിബ്രിറ്റി ആകണം എന്നാണ്.
അത്രയേറെ കൊച്ചുകുട്ടികളിൽ പോലും സ്വാധീനം ചെലുത്തുവാൻ ഫോട്ടോഷൂട്ടുകൾക്ക് കഴിഞ്ഞിട്ടുണ്ട്. പ്രീ വെഡിങ് ഫോട്ടോഷൂട്ട്, പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട്, മെറ്റേണിറ്റി ഫോട്ടോഷൂട്ട്, സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് തുടങ്ങി വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ആണ് ഇന്ന് ഫോട്ടോഷോട്ടുകൾ ആളുകൾക്കിടയിൽ നിറഞ്ഞു നിൽക്കുന്നത്. അത്തരത്തിൽ ഉള്ളൊരു പ്രീ വെഡിങ് ഫോട്ടോഷോട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കണ്ടത്തിലെ ചേറിൽ കിടന്നുള്ള വധുവാരന്മാരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്.