in

തന്റെ മാറിടത്തിൽ അയാൾ അനുവാദം ഇല്ലാതെ പെട്ടെന്ന് ആയിരുന്നു കയറി പിടിച്ചത്ഞെ; ടികുന്ന അനുഭവം വെളിപ്പടുത്തി നടി സോനം കപൂർ

നിരവധി ആരാധകരുള്ള താരമാണ് ബോളിവുഡ് താരം സോനം കപൂര്‍. താരം അടുത്തിടെ അമ്മയായി. കുഞ്ഞുണ്ടായ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ആനന്ദ് അഹൂജയും സോനം കപൂറും. ഞങ്ങളുടെ ആൺകുഞ്ഞിനെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്ന് ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിൽ കുറിച്ചിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയിലൂടെയാണ് കുറച്ചുനാള്‍ മുമ്പ് താന്‍ ഗര്‍ഭിണിയാണ് സോനം കപൂര്‍ അറിയിച്ചിരുന്നത്. ആനന്ദ് അഹൂജയുടെ മടിയില്‍ തലവച്ച് കിടന്ന് കൊണ്ട്, കുഞ്ഞ് വയറിന് തലോടിക്കൊണ്ടുള്ളൊരു ചിത്രം പങ്കുവെച്ചായിരുന്നു സന്തോഷവാർത്ത സോനം അന്ന് പങ്കുവെച്ചത്.

2018 ല്‍ ആയിരുന്നു ആനന്ദ് അഹൂജയുടെയും സോനം കപൂറിന്‍റേയും വിവാഹം. വിവാഹ ശേഷവും കരിയറില്‍ വളരെ അധികം സജീവമായിരുന്നു താരം. 2007-ൽ സാവരിയ എന്ന സിനിമയിലൂടെ സിനിമാലോകത്ത് അരങ്ങേറിയ താരം ഡൽഹി 6, താങ്ക്യു, മോസം, ഭാഗ് മിൽക ഭാഗ്, നീർജ, പാഡ്മാൻ, സഞ്ജു തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി.

എകെ വെഴ്സസ് എകെ എന്ന സിനിമയാണ് സോനം അഭിനയിച്ച് ഒടുവിൽ പുറത്തിറങ്ങിയത്. ബ്ലൈൻഡ് ആണ് ഇനി ഇറങ്ങാനിരിക്കുന്ന ചിത്രം. ബോളിവുഡില്‍ 13 വര്‍ഷം പിന്നിട്ടിരിക്കുകയാണ് സോനം കപൂര്‍. അഭിനേത്രിയെന്നത് പോലെ തന്റെ നിലപാടുകള്‍ തുറന്നു പറയാനും ശ്രമിക്കുന്ന താരമാണ് സോനം.

ബോളിവുഡ് ഗാനങ്ങളില്‍ സ്ത്രീകളെ വര്‍ണിക്കുന്നതടക്കം മാറേണ്ടതുണ്ടെന്ന് സോനം പറയുന്നു. നടിമാര്‍ ഇങ്ങനെ പെരുമാറണം. ഇങ്ങനെ സംസാരിക്കണം എന്നൊക്കെയുണ്ടെന്ന് സോനം പറയുന്നു. എന്നാല്‍ സ്ത്രീകള്‍ തങ്ങള്‍ക്കായി നിലപാടെടുക്കണം. നല്ല തിരഞ്ഞെടുപ്പുകള്‍ നടത്തണം.

ഇല്ലെങ്കില്‍ വിച്ച് ഹണ്ടിന് ഇരയാവുകയും ഇല്ലാതാവുകയും ചെയ്യുമെന്നും സോനം പറയുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ ഉണ്ടായ ഒരു ദുരനുഭവം വെളിപ്പെടുത്തുകയാണ് താരം. തനിക്ക് ഏതാണ്ട് പതിമൂന്ന് വയസ്സ് ഉള്ളപ്പോള്‍ ഒരാള്‍ തന്റെ പിന്നില്‍ വന്ന് പുറകില്‍ കൂടി മാറില്‍ പിടിച്ചു എന്നാണ് താരം പറഞ്ഞത്.

തിയേറ്ററില്‍ സിനിമ കാണാന്‍ പോയപ്പോള്‍ ആണ് ഈ സംഭവം നടന്നത് എന്നാണ് താരം പറയുന്നത്. ആ സമയത്ത് തനിക്ക് എന്ത് ചെയ്യണം എന്നുള്ള ഒരു അറിവും ഉണ്ടായിരുന്നില്ല എന്നും പേടിച്ചു കരഞ്ഞുപോയി എന്നും താരം വെളിപ്പെടുത്തിയിരുന്നു. 2007 പുറത്തിറങ്ങിയ സാവരിയ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവരുമ്പോൾ ബോളിവുഡ് ലോകം ഈ താരപുത്രിയെ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

പിന്നീടങ്ങോട്ട് അവരുടെ അഭിനയ ജീവിതത്തെയും സൗന്ദര്യത്തെയും വാനോളം പുകഴ്ത്തുന്ന ഒരു ആരാധകവൃന്ദം തന്നെ അവർക്കുണ്ടായി. തൻ്റെ സൗന്ദര്യവും ജനപ്രീതിയും അടിസ്ഥാനമാക്കി ഫോർബ്സ് ഇന്ത്യയുടെ ഏറ്റവും മികച്ച 100 സെലിബ്രിറ്റികളുടെ 2019 വർഷത്തിലെ പട്ടികയിൽ സോനം കപൂറും സ്ഥാനമുറപ്പിച്ചു.

Written by Editor 3

സൂപ്പർ താരങ്ങൾക്ക് ഒപ്പം എല്ലാം അവസരങ്ങൾ ധാരാളം ലഭിച്ചിട്ടും ആ ഭാഗ്യം മാത്രം വിമലാ രാമന് ലഭിച്ചില്ല, ഇപ്പോൾ താരത്തിന്റെ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ

ഇതൊക്കെയാണ് ഫോട്ടോഷൂട്ട്… സമൂഹ മാധ്യമങ്ങളിൽ തരംഗമായി ഒരു പ്രീ വെഡിങ് ഫോട്ടോഷൂട്ട്; വൈറൽ ഫോട്ടോസ് കാണാം