സംഗീതത്തിന്റെ ലോകത്ത് ജീവിക്കുകയും ജീവിതത്തിൽ ഒന്നായി ചേരുകയും ചെയ്ത താരങ്ങളാണ് സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. ഗോപി സുന്ദറിന്റെ ആദ്യം വിവാഹം കഴിഞ്ഞിരുന്നു എങ്കിൽപോലും ആ ബന്ധം വേർപെടുത്താതെ ഗായികയായ അഭയ ഹിരാണ്മയിയുമായി ഗോപി സുന്ദർ പ്രണയത്തിൽ ആവുകയും പിന്നീട് ലിവിങ് ടുഗെദർ ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞ 9 വർഷക്കാലമായി അഭയയുമായി ഉള്ള ലിവിങ് ബന്ധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഗോപി സുന്ദർ ആ ബന്ധം വേർപെടുത്തി ഇപ്പോൾ ഗായിക അമൃത സുരേഷ്യമായി മുന്നോട്ടുള്ള ജീവിതം നയിച്ചു വരുന്നത്.
തമിഴ്, മലയാളം സിനിമ ലോകത്ത് തിളങ്ങി നിന്നിരുന്ന ബാലയുമായി അമൃതയുടെ വിവാഹം കഴിഞ്ഞിരുന്നുവെങ്കിലും ദാമ്പത്യ ജീവിതത്തിലെ ചില പൊരുത്തക്കേടുകൾ മൂലം ഇരുവരും ബന്ധം വേർപ്പെടുത്തുകയായിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃതയെ ആളുകൾക്ക് പരിചയം.
ഇപ്പോൾ സഹോദരിയുമൊത്ത് അമൃതംഗമയ എന്ന മ്യൂസിക്കൽ ബാന്റുമായി സംഗീത ലോകത്ത് സജീവമായി തന്നെ അമൃത ഇടപെടുന്നുണ്ട്. വിവാഹശേഷം സോഷ്യൽ മീഡിയയിലും വാർത്താമാധ്യമങ്ങളിലും ഒന്നും അമൃതയുടെ പേര് വന്നിരുന്നില്ല എങ്കിലും ബാലയുമായുള്ള വിവാഹബന്ധം വേർപെടുത്തിയതോടെയാണ് താരം സമൂഹമാധ്യമങ്ങളിൽ അടക്കം സജീവ സാന്നിധ്യമായി മാറിയത്.
അതിനിടെ ഗോപി സുന്ദറുമായുള്ള താരത്തിന്റെ ബന്ധം അല്പം ഞെട്ടലോടെ തന്നെയാണ് മലയാളക്കര കേട്ടത്. അതിനുശേഷം ഇരുവർക്കും എതിരെ വലിയതോതിലുള്ള സൈബർ ആക്രമണങ്ങൾ പല ഘട്ടങ്ങളിലായി ഉണ്ടാവുകയും ചെയ്തു. എന്നാൽ അതിനൊന്നും വലിയ പ്രാധാന്യം നൽകുവാൻ ഇരുതാരങ്ങളും തയ്യാറായിട്ടുമില്ല.
ആദ്യമൊക്കെ തങ്ങളുടെ ബന്ധത്തെ പറ്റിയുള്ള തുറന്നു പറച്ചിലുകൾ താരങ്ങൾ നടത്തിയില്ല എങ്കിലും പിന്നീട് തങ്ങൾ പ്രണയത്തിലാണെന്ന് ഇരുവരും വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. ശേഷം ഒന്നിച്ച് പല ഫംഗ്ഷനുകളിലും ഇരുവരും എത്തിയിരുന്നു. പാപ്പു എന്ന മകൾക്ക് ഗോപി സുന്ദരമായുള്ള തൻറെ ബന്ധത്തിന് യാതൊരു കുഴപ്പവുമില്ല എന്ന് അമൃത തന്നെ വ്യക്തമാക്കിയിരുന്നു.
ഗോപി സുന്ദറുമായി തനിക്കുള്ള പ്രണയബന്ധം താൻ ആദ്യം പറഞ്ഞത് മകളോട് ആണെന്നും അവളുടെ സമ്മതപ്രകാരമാണ് മുന്നോട്ടുള്ള ജീവിതം തിരഞ്ഞെടുത്തത് എന്നുമാണ് അമൃത വ്യക്തമാക്കിയത്. ഇപ്പോൾ ഓണക്കാലത്ത് ഇരുവരും ഒന്നിച്ചെത്തിയ ഒരു അഭിമുഖത്തിലെ ചില പ്രസക്തഭാഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്.
ഗോപി സുന്ദറിന് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണെന്ന് ചോദിച്ചപ്പോൾ വറുത്തതൊന്നും ഏട്ടന് ഇഷ്ടമല്ലെന്നാണ് അമൃത പറയുന്നത്. അടുത്തത് വയ്യാതെ വന്നപ്പോൾ ഡോക്ടറെ കണ്ടപ്പോൾ ബിപി അല്പം കൂടുതലാണെന്നും ഒന്നുകിൽ ശരീരം ശ്രദ്ധിക്കാം അല്ലെങ്കിൽ ജീവിതകാലം മുഴുവൻമരുന്ന് കഴിക്കാം എന്നാണ് ഡോക്ടർ പറഞ്ഞത്.
ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കാൻ പറ്റാത്തതു കൊണ്ട് തന്നെ ഇപ്പോൾ ഡയറ്റിൽ ആണെന്ന് അമൃത വ്യക്തമാക്കുന്നു. അതേസമയം അമൃത ഭക്ഷണപ്രിയ ആണെന്നും അടുത്തിടെയായി ഭക്ഷണം കഴിപ്പ് അല്പം കൂടിയിട്ടുണ്ടെന്ന് ആണ് ഗോപി സുന്ദർ പറയുന്നത്.
ദീപിക പദുകോൺ ബിക്കിനി ഇട്ട് നിൽക്കുന്ന ചിത്രം കാണിച്ച് താനാഗ്രഹിക്കുന്നത് ഇതുപോലെയുള്ള ശരീരം ആണെന്ന് അമൃതയോടെ പലപ്പോഴും പറയാറുണ്ട് എന്നും ഗോപി സുന്ദർ വ്യക്തമാക്കുന്നു. എന്നാൽ തന്റെ ഫോട്ടോ കാണിച്ചശേഷം ഇതുപോലെയാകാൻ അവരോട് പറഞ്ഞാൽ പോരെ എന്നാണ് അതിനു മറുപടിയായി അമൃത ചോദിച്ചിരിക്കുന്നത്.