അന്യഭാഷയിൽ നിന്ന് മലയാളത്തിലേക്ക് എത്തി ധാരാളം ആരാധകരെ നേടിയ നിരവധി താരങ്ങളുണ്ട്. അതിൽ ഒരാളാണ് ആന്ധ്രകാരിയായ ശാന്തിയ എന്ന വിനീത. സിനിമയിലെത്തിയപ്പോൾ താരം വിനീത എന്ന പേര് സ്വീകരിക്കുകയായിരുന്നു. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകുവാൻ വിനീതയ്ക്ക് സാധിച്ചത് വളരെ കുറഞ്ഞ സമയം കൊണ്ടായിരുന്നു.
മോഹൻലാൽ നായകനായി എത്തിയ മാന്ത്രികം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് തന്റെ ചുവടുറപ്പിക്കുന്നത്. ചിത്രത്തിലെ കേളി വിപിനം എന്ന ഒരൊറ്റ പാട്ട് മതി വിനീത എന്ന താരത്തെ മലയാളികൾ എക്കാലവും ഓർത്തിരിക്കുവാൻ. അന്യഭാഷാ സ്വദേശി ആയിരുന്നിട്ട് പോലും മലയാളി കഥാപാത്രത്തെ അതിൻറെ തന്മയത്വം ഒട്ടും ചോർന്നു പോകാതെ തന്നെയാണ് താരം തിരശ്ശീലയ്ക്കു മുന്നിൽ അവതരിപ്പിച്ചത്.
ക്യാമറ കണ്ണൂകൾ വിനീത എന്ന കലാകാരിയുടെ എല്ലാ മികവും ഒപ്പിയെടുത്തപ്പോൾ അവർക്ക് കൂടുതൽ കൂടുതൽ അവസരങ്ങൾ കരിയറിൽ ലഭിക്കുകയായിരുന്നു. ആദ്യ മലയാള ചിത്രം മാന്ത്രികമാണ് എങ്കിൽ പോലും അതിനു മുൻപ് നിരവധി തമിഴ് ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്യുവാൻ വിനീതയ്ക്ക് അവസരം ലഭിച്ചിരുന്നു.
മോഹൻലാൽ നായകനായി എത്തിയ വിയറ്റ്നാം കോളനി എന്ന ചിത്രത്തിൻറെ തമിഴ് റീമേക്കിൽ കനക അവതരിപ്പിച്ച കഥാപാത്രത്തെ ഭംഗിയായി പ്രദർശിപ്പിക്കുവാൻ വിനീതയ്ക്കാണ് അവസരം ലഭിച്ചത്. അതിനുശേഷമാണ് താരത്തിന് മാന്ത്രികം ഉൾപ്പെടെയുള്ള ചിത്രങ്ങളിലേക്ക് അവസരം ലഭിക്കുന്നത്. ലഭിച്ച കഥാപാത്രം ചെറുതോ വലുതോ എന്ന് നോക്കാതെയാണ് വിനീത കൈകാര്യം ചെയ്തിട്ടുള്ളത്.
അത് തന്റെ കരിയറിൽ വലിയ നേട്ടങ്ങൾ കൈവരിക്കുന്നതിന് താരത്തിനെ സഹായിക്കുകയും ചെയ്തു. മലയാളം, തമിഴ് എന്നീ ഭാഷകൾക്ക് പുറമെ ആന്ധ്ര ഭാഷയിലും അഭിനയിക്കുവാൻ താരത്തിന് നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. കരിയറിൽ ഉണ്ടായിരുന്ന കാലം അത്രയും മികച്ച വിജയങ്ങൾ തന്നെയാണ് താരം നേടിയെടുത്തിട്ടുള്ളത്.
സിനിമാ മേഖലയിൽ ഒഴിച്ച് നിർത്താൻ കഴിയാത്ത ഒരു അഭിവാജ്യ ഘടകമായി വിനീത മാറിയതും വളരെ പെട്ടെന്ന് തന്നെയായിരുന്നു. മാന്ത്രികം എന്ന ചിത്രത്തിനു ശേഷം സുരേഷ് ഗോപി നായകനായ ചിത്രത്തിൽ ഉൾപ്പെടെ നിരവധി അവസരങ്ങൾ വിനീതയ്ക്ക് ലഭിക്കുകയുണ്ടായി. അവയൊക്കെയും വളരെ ഭംഗിയായി തന്നെ താരം അവതരിപ്പിക്കുകയും ചെയ്തു.
മോഹൻലാൽ നായകനായി എത്തിയ താണ്ഡവം എന്ന ചിത്രത്തിൽ ഉൾപ്പെടെ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത വിനീത ഇന്ന് അഭിനയരംഗത്ത് സജീവമല്ല. 2003 ൽ താരത്തിനെതിരെ ഒരു കേസ് വന്നപ്പോൾ കരിയറിൽ ഒരു ബ്രേക്ക് ഉണ്ടാവുകയായിരുന്നു.
എന്നാൽ തൊട്ടടുത്ത വർഷം തന്നെ താരത്തിനെതിരെ യാതൊരു തെളിവും ഇല്ലെന്ന് കേസിൽ വിധി വന്നു എങ്കിൽ പോലും മാനസികമായി ഒരുപാട് തകർച്ച താരത്തിന് ഉണ്ടാവുകയായിരുന്നു. അതോടുകൂടി അഭിനയരംഗത്ത് നിന്ന് വലിയ ഒരു ഇടവേള എടുത്തിരിക്കുകയാണ് വിനീത.