പൃഥ്വിരാജ് നായകനായി എത്തിയ വിമാനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ദുർഗാകൃഷ്ണ. പിന്നീട് നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരം സമൂഹമാധ്യമങ്ങളിൽ അടക്കം സജീവസാന്നിധ്യമാണ്. ഓരോ കഥാപാത്രം തിരഞ്ഞെടുക്കുമ്പോഴും അതിൽ എന്തെങ്കിലും ഒക്കെ വ്യത്യസ്തതയും വൈവിധ്യവും കാത്തുസൂക്ഷിക്കുവാൻ എന്നും ദുർഗ ശ്രമിക്കാറുണ്ട്.
ശക്തമായ കഥാപാത്രങ്ങൾ തന്നെയാണ് എന്നും ദുർഗ്ഗ ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ താരത്തിന് വളരെ പെട്ടെന്ന് ധാരാളം ആരാധകരെ ലഭിക്കുകയും ചെയ്തു. മറ്റുള്ളവർ ചെയ്യാൻ മടിക്കുന്ന കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുകയും അത് അഭിനയിച്ച് ഫലിപ്പിക്കുകയും ചെയ്യുന്നതിലാണ് ദുർഗ എന്നും മുൻപന്തിയിൽ നിൽക്കുന്നത്.
ഇന്റിമേറ്റ് രംഗങ്ങൾ പോലും ചിത്രീകരിക്കുന്നതിന് താരം തയ്യാറാകുന്നതും അതുകൊണ്ട് തന്നെയാണ്. ദുർഗയുടെ കരിയറിൽ തന്നെ മാറ്റി നിർത്താൻ കഴിയാത്ത ചിത്രങ്ങളാണ് പ്രേതം 2, ഉടൽ, കുടുക്ക് 2025 എന്നിവ. ഇതിൽ ഉടൽ, കുടുക്ക് 2025 എന്നീ ചിത്രങ്ങളിലെ താരം അഭിനയിച്ച ചില രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വലിയതോതിൽ ചർച്ചകൾക്ക് വിധേയമാവുകയുണ്ടായി.
അതിനുശേഷം താരവും കുടുംബവും നല്ല രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നേരിട്ടു എന്ന് വേണം പറയുവാൻ. ഇന്റിമേറ്റ് രംഗങ്ങൾ അഭിനയിച്ചു എന്ന കാരണത്താലാണ് താരത്തിനെതിരെ ഇത്തരത്തിൽ സൈബർ ആക്രമണം ഉണ്ടായത്. എന്നാൽ ഇതിനെതിരെ ശക്തമായ രീതിയിൽ ചിത്രത്തിൻറെ അണിയറ പ്രവർത്തകരും ദുർഗയും പ്രതികരിക്കുകയായിരുന്നു.
ഹിന്ദി, ഇംഗ്ലീഷ് ചിത്രങ്ങളിൽ ഇത്തരം ഇന്റിമേറ്റ് രംഗങ്ങൾ വരുമ്പോൾ കണ്ടിരിക്കുന്നവരാണ് മലയാളികളിൽ പലരും. എന്നാൽ മലയാള ചിത്രത്തിൽ അത്തരത്തിൽ ഒരു രംഗം വന്നു കഴിഞ്ഞാൽ ഉൾക്കൊള്ളുവാൻ വളരെയധികം മടിയും സദാചാരം തലപൊക്കുകയും ചെയ്യുന്നത് ഇന്ന് ഒരു പതിവ് കാഴ്ചയായി മാറിയിരിക്കുന്നു എന്നാണ് താരം പറയുന്നത്.
ഇമോഷണൽ, ഫൈറ്റ്, കോമഡി രംഗങ്ങൾ പോലെയുള്ള പ്രാധാന്യം മാത്രമേ ഇത്തരം ഇന്റിമേറ്റ് രംഗങ്ങൾക്ക് താൻ കൽപ്പിക്കുന്നുള്ളൂ എന്നും അത് അല്ലാതെ ചിലർ ഇതിനെ മറ്റൊരു രീതിയിൽ ഉൾക്കൊണ്ട് വിമർശനങ്ങൾക്ക് വഴി വയ്ക്കുന്നതിന് കാരണം അവർക്ക് സെക്ഷ്വൽ ഫ്രസ്ട്രേഷൻ ആണെന്നുമാണ് ദുർഗ വ്യക്തമാക്കുന്നത്.
സോഷ്യൽ മീഡിയയിൽ നിന്ന് പലതരത്തിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നപ്പോഴും ദുർഗയ്ക്ക് പൂർണ്ണപിന്തുണയുമായി ഭർത്താവ് ഒപ്പം തന്നെയുണ്ടായിരുന്നു. താരത്തിന്റെ വിവാഹ ചിത്രങ്ങളും സേവ് ദി ഡേറ്റ് ചിത്രങ്ങളും ഒക്കെ സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറിയിരുന്നു. അതുപോലെതന്നെയാണ് ഉടൽ, കുടുക്ക് എന്നീ ചിത്രങ്ങളുടെ ട്രെയിലറും പോസ്റ്ററും ഒക്കെ പുറത്തുവന്നപ്പോഴും പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ച സ്വീകാര്യത വളരെ വലുതാണ്.
ചിത്രത്തിന്റെ ടീസർ ഉൾപ്പെടെയുള്ളവ ആളുകൾ ഏറ്റെടുത്തതെങ്കിലും ഈ ചിത്രങ്ങളിലെ ചില ഇന്റിമേറ്റ് രംഗങ്ങൾക്കെതിരെ താരത്തിന് വലിയ രീതിയിലുള്ള വിമർശനം തന്നെ നേരിടേണ്ടി വന്നു. ഒടുവിൽ ചിത്രത്തിൽ അഭിനയിച്ച പലതാരങ്ങളും അണിയറ പ്രവർത്തകരും ദുർഗയ്ക്ക് പൂർണ്ണപിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.