in

ആ വേഷം ഞാൻ ചെയ്‌താൽ എങ്ങനെ ഉണ്ടാകും, എനിക്കത് ചെയ്യാൻ പറ്റുമോ എന്നൊക്കെ ചിന്തിച്ചു; സിനിമാ പ്രവേശത്തെക്കുറിച്ച് മമ്മൂട്ടിയുടെ മകൾ സുറുമി പറയുന്നു

മഹാനടന്റെ മകള്‍, തെന്നിന്ത്യന്‍ യുവനടന്റെ സഹോദരി, രാജ്യത്തെ പ്രശസ്തനായ ഹൃദയശസ്ത്രക്രിയാവിദഗ്ധന്റെ ഭാര്യ. ഇങ്ങനെ മൂന്നുമേല്‍വിലാസങ്ങള്‍ മാത്രമല്ല, സ്വന്തം പ്രതിഭകൊണ്ടും വിലാസമുണ്ടാക്കുകയാണ് സുറുമി മമ്മൂട്ടി എന്ന ചിത്രകാരി.

വളരെ ആസ്വദിച്ചാണു ചിത്രങ്ങള്‍ വരയ്ക്കുന്നതെന്ന് സുറുമി പറഞ്ഞിട്ടുണ്ട്. ചിത്രരചനയുടെ എല്ലാഘട്ടങ്ങളിലും ഭര്‍ത്താവ് ഡോ. റെയ്ഹാന്‍ നല്‍കുന്ന പിന്തുണ കൂടുതല്‍ വരയ്ക്കാന്‍ പ്രചോദനം നല്‍കുന്നു. അതുപോലെ ഡാഡിയും മമ്മയും സഹോദരന്‍ ദുല്‍ഖര്‍ സല്‍മാനും നല്ല പിന്തുണയാണു നല്‍കുന്നത്. കുറച്ചു ചിത്രങ്ങള്‍കൂടി വരച്ചശേഷം പ്രദര്‍ശനം സംഘടിപ്പിക്കാനും സുറുമിക്ക് പദ്ധതിയുണ്ട്.

വിദേശത്തും മറ്റും പോയിവരുമ്പോള്‍ ചിത്രരചനയ്ക്കു വേണ്ട ഉപകരണങ്ങളും വര്‍ണങ്ങളും കുഞ്ഞുസുറുമിക്ക് സമ്മാനമായി വാങ്ങുമായിരുന്നു മമ്മൂട്ടി. ‘വരയ്ക്കുമ്പോള്‍ മനസിന് കിട്ടുന്ന ഒരു സംതൃപ്തി മറ്റെന്ത് ചെയ്താലും എനിക്ക് കിട്ടാറില്ല. അതാണ് കോര്‍പറേറ്റ് ലോകത്ത് നിന്നും വിട്ട് നില്‍ക്കാന്‍ പ്രേരണയായത്. ദുല്‍ഖറിനെ പറ്റി പറയുകയാണെങ്കില്‍ ആര്‍ട്ടിനെ വളരെ ഇഷ്ടപ്പെടുന്ന ആളാണ്.

എവിടെ പോയാലും മനോഹരമായ പെയ്ന്റിങ് വാങ്ങുന്ന സ്വഭാവം ദുല്‍ഖറിനുണ്ട്. ഉമ്മച്ചി നന്നായി വായിക്കുന്ന കൂട്ടത്തിലായിരുന്നു. അങ്ങിനെയാണ് മലയാളത്തോട് കൂടുതല്‍ അടുക്കുന്നത്. ഒരു കുടുംബം എങ്ങിനെ കൊണ്ടു പോകണമെന്ന വ്യക്തമായ ധാരണ തന്നതും ഉമ്മച്ചിയാണ്. പഠിച്ചതും വളര്‍ന്നതും കേരളത്തിലല്ലെങ്കിലും നാടുമായി ഒരടുപ്പം നിലനിര്‍ത്താന്‍ വാപ്പച്ചിയും ഉമ്മച്ചിയും എപ്പോഴും പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും സുറുമി പറയുന്നു.

ഇപ്പോഴിതാ എന്തുകൊണ്ട് ഇതുവരേയും സിനിമയില്‍ അരങ്ങേറിയില്ല എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് സുറുമി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുറുമി മനസ് തുറന്നത്. സിനിമയിലേക്ക് വരാന്‍ തനിക്ക് താല്‍പര്യമുണ്ടായിരുന്നുവെന്നും എന്നാല്‍ തനിക്ക് പേടിയായിരുന്നുവെന്നുമാണ് സുറുമി പറയുന്നത്. താനൊരു നാണം കുണുങ്ങിയായിരുന്നു ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് തന്നെ പേടിയും ചമ്മലുമായിരുന്നുവെന്നും സുറുമി പറയുന്നു.

സുറുമിയുടെ വാക്കുകള്‍ ഇങ്ങനെ, ‘എന്റെ ചുറ്റിലും സിനിമ ഉണ്ടായിരുന്നു, വാപ്പച്ചിയായും ദുല്‍ഖറയായും സിനിമ എന്റെ ചുറ്റും ഉണ്ട്. അതുകൊണ്ട് തന്നെ സിനിമ എന്നെ സ്വാധീനിച്ചിരുന്നു. അപ്പോള്‍ ഇടയ്ക്ക് തോന്നാറുണ്ട് ആ വേഷം ചെയ്താല്‍ എങ്ങനെ ഉണ്ടാവും, ഈ റോള്‍ ചെയ്യാന്‍ പറ്റുമോ എന്നൊക്കെ. ചിലപ്പേള്‍ സിനിമാഭിനയം എനിക്ക് പറ്റിയ പണിയല്ല എന്ന് തോന്നും. എന്റെ ലോകം ചിത്രരചനയായിരുന്നു. എന്നോട് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊന്നും വാപ്പച്ചി പറഞ്ഞിരുന്നില്ല. എനിക്ക് ചിത്രം വര ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ നല്ല പ്രോത്സാഹനമാണ് വീട്ടില്‍ നിന്ന് കിട്ടിയത്.”.

വരയ്ക്കാന്‍ എന്തെങ്കിലും വേണമെന്ന് പറയുമ്പോള്‍ വാപ്പച്ചി തന്നെയാണ് അതൊക്കെ വാങ്ങി തരാറുള്ളത്. പിന്നീട് താന്‍ ചിത്ര രചനയില്‍ തന്നെ ഉപരിപഠനം നടത്തണമെന്ന് പറഞ്ഞപ്പോള്‍ അതിനും വീട്ടില്‍ നിന്നും നല്ല പിന്തുണയും പ്രോത്സാഹനവുമാണ് ലഭിച്ചത്. അതേസമയം എന്നെങ്കിലും സിനിമയില്‍ വരുമോ എന്ന് അവതാരക ചോദിക്കുമ്ബോള്‍ അങ്ങനെ ഉണ്ടാവില്ല എന്നും പറയുന്നുണ്ട്.

Written by Editor 3

ആരും പിന്തുണച്ചിരുന്നില്ല, അദ്ദേഹത്തിന് മറ്റൊരു ബന്ധമുണ്ടെന്ന് ഞാൻ അമ്മയോട് പറഞ്ഞിരുന്നതാണ്; വിവാഹ ശേഷം ഒറ്റയ്ക്കിരുന്ന് കരയുമായിരുന്നു; അനന്യ പറയുന്നു

കല്യാണത്തിന് മുൻപ് ഗോവയിൽ പോയി ആഘോഷിച്ചാലോ എന്ന് സന്തോഷേട്ടൻ ചോദിച്ചു, എന്നാൽ…; നവ്യ നായർ പറയുന്നു