ബാലതാരമായി തുടക്കം കുറിച്ച് പിന്നീട് നായികയായി മാറിയ താരമാണ് അനന്യ. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി തിളങ്ങിയ താരം ഇടയ്ക്ക് വെച്ച് ബ്രേക്കെടുത്തിരുന്നു. പ്രണയവിവാഹമായിരുന്നു അനന്യയുടേത്. വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു വിവാഹമെന്നും, വീടുവിട്ടിറങ്ങിപ്പോവുകയായിരുന്നു തുടങ്ങിയ കാര്യങ്ങളായിരുന്നു അക്കാലത്ത് പ്രചരിച്ചത്.
ഈ വിവാഹബന്ധം അധികം പോവില്ലെന്ന് പറഞ്ഞവര്‍ക്ക് ജീവിതത്തിലൂടെയായി മറുപടി കൊടുക്കുകയായിരുന്നു അനന്യ. സഹോദരന്റെ വിവാഹത്തില്‍ അനന്യയും ആഞ്ജനേയനുമായിരുന്നു തിളങ്ങിയത്. വിവാഹം വിവാദമായി മാറിയത് എങ്ങനെയെന്ന ചോദ്യത്തിന് മറുപടിയേകിയുള്ള അനന്യയുടെ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.
ചിലപ്പോഴെങ്കിലും നമ്മളെടുക്കുന്ന തീരുമാനങ്ങള്‍ മാതാപിതാക്കളെ വേദനിപ്പിക്കുന്ന സാഹചര്യങ്ങളുണ്ടാകാം. എന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത് എന്നായിരുന്നു മുൻപ് അനന്യ സംസാരിച്ചത്. ഞാന്‍ അവരുടെ മകളാണ് എന്ന് പറഞ്ഞു തുടങ്ങുന്ന ഒരു അഭിമുഖം ആണ് വീണ്ടും വൈറലായി മാറുന്നത്.
എന്നെ വെറുക്കാന്‍ അവര്‍ക്കോ, അവരെ മറക്കാന്‍ എനിക്കോ കഴിയില്ലെന്ന് അനന്യ പറയുന്നു. അകല്‍ച്ച ഉണ്ടായിരുന്നെങ്കിലും പിണക്കങ്ങളെല്ലാം മറന്ന് ഇപ്പോള്‍ പപ്പയും മമ്മിയും അനിയനും തനിക്കൊപ്പമുണ്ടെന്ന് അനന്യ പറഞ്ഞിട്ടുണ്ട്. ഭര്‍ത്താവായ ആഞ്ജനേയന്‍ തന്റെ ബലമാണെന്നും താരം മുൻപേ വ്യക്തമാക്കിയിരുന്നു.
വിവാഹവുമായി ബന്ധപ്പെട്ടുകൊണ്ട് മാതാപിതാക്കളെ എതിരാക്കിയതിൽ പശ്ചാത്താപം അല്ല മറിച്ചു സങ്കടമാണെന്നു അനന്യ പറഞ്ഞിട്ടുണ്ട്. ആ വേദന കാലമെത്ര കഴിഞ്ഞാലും മായുകയില്ല. ഒറ്റക്ക് ഇരിക്കുന്ന അവസരങ്ങളിൽ കരച്ചിൽ വരും. അച്ഛനെയും അമ്മയെയും ധിക്കരിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ ആരും പിന്തുണച്ചിരുന്നില്ലെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.
അച്ഛനോടും അമ്മയോടും ഉള്ള സ്നേഹം അങ്ങനെ ഒന്നും പൊയ്‌പോകില്ല. അവരെ കാണണം എന്നുള്ളപ്പോൾ കുടുംബത്തിൽ പോകാറുണ്ട്. എങ്കിലും ചില പ്രയാസങ്ങൾ തങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. ഒരിക്കൽ മുറിഞ്ഞത് കൂട്ടിയോജിപ്പിക്കാൻ സമയം വേണ്ടി വരുമല്ലോ.
ഭാവിയിൽ എല്ലാം പരിഹരിക്കപ്പെടും എന്ന വിശ്വാസവും അന്ന് അനന്യ പങ്കിട്ടിരുന്നു. നടിയുടെ ആ വിശ്വാസം ഇപ്പോൾ യാഥാർഥ്യമാവുകയും ചെയ്തു. അനന്യയെ വിവാഹം കഴിക്കും മുൻപേ ആഞ്ജനേയന് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായി വീട്ടുകാർക്ക് അറിയാമായിരുന്നു എന്നും അനന്യ മുൻ അഭിമുഖത്തിൽ പറയുന്നുണ്ട്.
ഇക്കാര്യം താൻ അമ്മയോട് പറഞ്ഞിരുന്നതാണ്. ആ സമയത്ത് നിയമപരമായി ആ ബന്ധം വേർപെടുത്തി കഴിഞ്ഞിരുന്നു. അവസാന ചില പേപ്പർ വർക്കുകൾ മാത്രമായിരുന്നു ബാക്കിയെന്നും അനന്യ പറഞ്ഞിട്ടുണ്ട്. അവർ ആദ്യം പിന്തണച്ചു എങ്കിലും പിന്നീട് ഈ ബന്ധത്തിന് എതിരാകാൻ കാരണം പുറത്തുനിന്നും അദ്ദേഹത്തെ കുറിച്ച് കിട്ടിയ വിവരങ്ങൾ ആണ്.
ഒരിക്കലും ദുരൂഹതകൾ നിറഞ്ഞ വ്യക്തിയല്ല ആഞ്ജനേയൻ. അദ്ദേഹത്തിന്റെ പൂർവ്വ ജീവിതത്തെക്കുറിച്ചു മനസിലാക്കിയിട്ടാണ് താൻ അദ്ദേഹവുമായി വിവാഹിതയായത് എന്ന് അനന്യ മുൻപ് നൽകിയ അഭിമുഖം ആണ് ഇപ്പോൾ വീണ്ടും ആരാധകർ ഏറ്റെടുത്തത്. നിങ്ങൾ എന്നും സന്തോഷത്തോടെ ജീവിക്കാൻ ഞങ്ങളുടെ പ്രാർത്ഥന ഒപ്പം ഉണ്ടാകും എന്നാണ് ആരാധകർ ആശംസിക്കുന്നത്.