മലയാളത്തിന്റെ സൂപ്പർ നായികയാണ് ഉർവശി. 1979ൽ പുറത്തിറങ്ങിയ കതിർമണ്ഡപം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. അഭിനയത്തിന് പുറമെ തിരക്കഥ എഴുത്തും നിർമ്മാണത്തിലേക്കും ഒരു കൈ നോക്കിയിട്ടുണ്ട്. ഉത്സവമേളം, പിടക്കോഴി നൂറ്റാണ്ട് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയതും നിർമ്മിച്ചതും ഉർവശിയായിരുന്നു.
സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം ആകർഷിക്കാനുളള കഴിവാണ് ഉർവശിയെ മറ്റുളളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. 1984-ൽ മമ്മൂട്ടി നായകനായി അഭിനയിച്ച എതിർപ്പുകൾ ആണ് ഉർവ്വശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. 1985-1995 കാലഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉർവ്വശി. ഇക്കാലയളവിൽ 500-ൽ അധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.
മലയാളം, തമിഴ് എന്നിവ കൂടാതെ തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും വേഷമിട്ടു. അഭിനേത്രി മാത്രമല്ല ഒരു തിരക്കഥാകൃത്തും കൂടിയാണ് ഉർവ്വശി. ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ സിനിമകളുടെ കഥ ഉർവ്വശി എഴുതിയതാണ്. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിനിമയുടെ പ്രൊഡ്യൂസറും ഉർവ്വശി തന്നെയാണ്.
വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത നടി ഉർവശി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തി. മനോജ് കെ ജയനും ഉർവശിയും ഏറെ കാലം പ്രണയത്തിലായിരുന്നു. ഒടുവിൽ 2000 ത്തിൽ ഇരുവരും വിവാഹിതരായി. ഈ ബന്ധത്തിൽ തേജലക്ഷ്മി എന്നൊരു മകളുണ്ട്. എട്ട് വർഷം നീണ്ട വിവാഹജീവിതം 2008 ൽ ഇരുവരും അവസാനിപ്പിച്ചു.
വിവാഹമോചനത്തിന് ശേഷം കുഞ്ഞാറ്റ എന്ന് വിളിക്കുന്ന മകൾ മനോജിനൊപ്പമായിരുന്നു പോന്നത്. പിന്നീട് 2011 ലാണ് മനോജ് കെ ജയൻ ആശയെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും ഒരു മകൻ ആണുള്ളത്. ഉർവശിയും വേറെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിൽ നീലാണ്ഡൻ എന്നൊരു മകനുണ്ട്.
വർഷങ്ങൾക്കുമുമ്പുള്ള ഉർവശിയുടെ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലാവുന്നത്. ഉർവശി അഭിമുഖത്തിൽ പറയുന്നതിങ്ങനെ, ഞാൻ ഒരു കൂട്ടുകുടുംബത്തിലെ ആണ് വളർന്നത്. അപ്പോൾ ഒരു കുടുംബത്തിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങളെയും കുറിച്ച് എനിക്ക് നല്ലതുപോലെ അറിയാൻ സാധിക്കുമായിരുന്നു. ഒരു വീടിന്റെ എല്ലാ അടുക്കും ചിട്ടയും അറിഞ്ഞു തന്നെയാണ് വളർന്നത്.
അവിടെ ഞാൻ, എന്റെ, എന്ന തോന്നലുകൾ കുറവായിരുന്നു. അതുകൊണ്ടുതന്നെ ഏതു സാഹചര്യത്തിലും അഡ്ജസ്റ്റ് ചെയ്യാൻ എനിക്ക് കഴിയുമായിരുന്നു. കുടുംബത്തിൽ ഉള്ളവർ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. എന്നെ കുറിച്ച് വേറെ ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു.
ഞാൻ അവരെയൊക്കെ എതിർത്തിട്ട് അവരുടെ ഒക്കെ ഇഷ്ടത്തിന് എതിരായിട്ടാണ് വിവാഹജീവിതത്തിലേക്ക് കടന്നത്. അവർ ഈ ബന്ധം ചെയ്യരുത് എന്ന് പറഞ്ഞിട്ടും കേൾക്കാതെയാണ് അതിലേക്ക് കടന്നതും. അതുകൊണ്ട് തന്നെ ഒരു പ്രശ്‌നം ഉണ്ടാകുമ്പോൾ അവിടെ പോയി പറയുക എന്നത് എന്റെ മനസ്സിന്റെ ഒരു പ്രശ്നമായി മാറി. അവരെ അറിയിക്കാതെ മാക്സിമം പോയി.
കുഞ്ഞിന് അമ്മയും അച്ഛനും തുല്യമായി വേണം എന്ന ഓർഡർ ആയിരിന്നു കോടതി ഇട്ടിരുന്നത്. അത് അവരുടെ അഭാവത്തിൽ ആണ് വിധി വന്നത്. കുഞ്ഞിനെ സംബന്ധിച്ച് എന്റെ അമ്മയുടെ കൂടെ ആയിരുന്നു വളർന്നുവന്നത്. എന്നാൽ പെട്ടെന്ന് പറിച്ചെടുത്തപോലെ ആയി പോയി കുഞ്ഞിനെ അവിടെ നിന്നും മാറ്റിയത്.
ജനനവും മരണവും വിവാഹവും ഒക്കെയും സംഭവിച്ചു പോകുന്നത് ആണ് അത് ഒരിക്കലും മായിച്ചു കളയാൻ ആകില്ല. പല തീരുമാനങ്ങളും നേരത്തെ എടുക്കാമായിരുന്നു. എല്ലാ ഉത്തരവാദിത്വങ്ങളും ഞാൻ തന്നെ ഏറ്റെടുക്കുകയാണ്. ശരികേടുകൾ എല്ലാം ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്. മനോജുമായിഒരിക്കലും ഒരു സൗഹൃദത്തിൽ പോലും മുൻപോട്ട് പോകാൻ പറ്റില്ല.
കാരണം നിരന്തരം മാനസികമായി പീ ഡിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരാളെ എങ്ങനെ സുഹൃത്തായി കാണാൻ പറ്റും. സൗഹൃദം എന്ന വാക്കിന് ഒരുപാട് അർത്ഥങ്ങളുണ്ട്. നമ്മളെ നിരന്തരം മാനസികമായി പീഡിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരാളുമായി എങ്ങനെ സൗഹൃദത്തിൽ പോകാൻ ആകും. പിന്നെ അന്യ സ്ത്രീയുടെ ഭർത്താവാണ്. സംസാരിക്കാനേ പാടില്ല അത് മര്യാദയല്ല- ഉര്‍വശി പറയുന്നു.