ഒരുകാലത്ത് മലയാള സിനിമ അടക്കിവാണിരുന്ന ലേഡിസൂപ്പര്‍സ്റ്റാര്‍ ആയിരുന്നു ശോഭന. ഇപ്പോള്‍ താരം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കില്‍ കൂടി മലായളികള്‍ക്ക് ഈ താരത്തെ ഒരിക്കലും മറക്കാന്‍ കഴിയില്ല എന്നതാണ് സത്യം. 1984-ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്.
ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ശോഭന രണ്ടാമതായി അഭിനയിക്കുന്നത്. അതേ വർഷം തന്നെ മമ്മൂട്ടിയുടെ നായികയായി കാണാമറയത്ത് എന്ന ചിത്രത്തിലും ശോഭന അഭിനയിച്ചു. രണ്ടുതവണയാണ് ദേശീയ അവാർഡ് ശോഭന നേടിയെടുത്തത്.
ഇപ്പോള്‍ നൃത്തത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ശോഭന. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ ഡാന്‍സ് വീഡിയോസും മറ്റ് വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്, ശോഭനയുടെ ദത്തുപുത്രിയാണ് അനന്ത നാരായണി, ജന്മം കൊടുത്തിട്ടില്ലെങ്കിലും കര്‍മ്മം കൊണ്ട് അനന്ത നാരായണിയെ അത്രമേല്‍ സ്‌നേഹിക്കുന്നുണ്ട് ശോഭന. 2010 ല്‍ ആണ് ഒരു പെണ്‍കുഞ്ഞിനെ ശോഭന ദത്തെടുക്കുന്നത്. അടുത്തിടെ ഇൻസ്റ്റയിൽ കുഞ്ഞിനോടൊപ്പമുള്ള ഏതാനും നിമിഷങ്ങൾ ശോഭന പങ്കുവെച്ചിരുന്നു.
2010 ൽ ശോഭന അനന്ത നാരായണിയെ ദത്തെടുക്കുമ്പോൾ അന്ന് കുഞ്ഞിന് പ്രായം ആറ് മാസമായിരുന്നു. താരം മകളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മകളെ കുറിച്ച് പറയുകയാണ് താരം, തന്റെ മകളാണ് തന്റെ ലോകം, പെണ്‍കുട്ടികള്‍ ആകുമ്പോള്‍ പെട്ടെന്ന് വളരുമല്ലോ എന്നാണ് നടി പറയുന്നത്.
മകളുടെ വസ്ത്രത്തിന്റെ കാര്യത്തില്‍ താന്‍ അതീവ ശ്രദ്ധ കൊടുക്കാറുണ്ട്. കൂടാതെ മകള്‍ മോഡേണ്‍ സ്‌കൂളില്‍ ആണ് പഠിക്കുന്നതെന്നും താരം പറയുന്നു. പെണ്‍കുട്ടികള്‍ ആകുമ്പോള്‍ പെട്ടെന്ന് വളരുമല്ലോ അത്‌കൊണ്ട് തന്നെ ഞാനെപ്പോഴും അവള്‍ നീളം വയ്ക്കുന്നുണ്ടോ എന്ന് നോക്കിയിരിക്കും, അത് കാണുമ്പൊള്‍ വാട്‌സ് ദി ഡീല്‍ അമ്മ എന്ന് ചോദിക്കുമെന്നും ശോഭന പറയുന്നു. ഗുരുവായൂര്‍ നടയില്‍ വെച്ച് മകള്‍ക്ക് ചോറൂണ് നടത്തിയ വാര്‍ത്തകളെല്ലാം അന്ന് പത്രങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു.
ഗുരുവായൂര്‍ അമ്പല നടയില്‍ വച്ചായിരുന്നു അനന്ത നാരാണിയുടെ ചോറൂണ്. പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് ശോഭന വിവാഹം കഴിക്കാഞ്ഞതെന്നുള്ള ചർച്ചകളും നിലനിൽക്കുന്നതിന്റെ ഇടയിലായിരുന്നു കുഞ്ഞിനെ ശോഭന ദത്തെടുക്കുന്നത്. എന്നാൽ സ്വതന്ത്ര്യമായി ജീവിക്കാൻ ഇഷ്ടപെടുന്ന സ്ത്രീ നിലയിൽ മുൻനിരയിലാണ് ശോഭനയുടെ സ്ഥാനം എന്ന് പലപ്പോഴും ഗോസിപ്പ് ഇറക്കുന്നവർ മറക്കുന്നു എന്നതാണ് വാസ്തവം.
ആരാധകർ നിരന്തരമായി ശോഭനയോട് മകളെ കുറിച്ച് സംസാരിക്കാറുണ്ടെങ്കിലും മകളുടെ വിശേഷങ്ങൾ അധികം താരം പങ്കിട്ടിരുന്നില്ല. മകളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ടാകണം അങ്ങിനെ ചെയ്തതും.