in

ഈ വേഷത്തിൽ വീണ്ടും ആന കളിക്കാമോ? ചോദിച്ച് ആൾക്ക് മാസ്സ് മറുപടിയുമായി മാളവിക ജയറാം

മലയാള സിനിമയിൽ ഏറെ ആരാധകരുള്ള താരതമ്പതികൾ ആണ് ജയറാമും നടി പാർവതിയും. അഭിനയരംഗത്ത് സജീവമായി നിന്നിരുന്ന സാഹചര്യത്തിലാണ് പാർവതിയും ജയറാമും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹശേഷം അഭിനയരംഗത്ത് നിന്ന് പാർവതി വിട്ടു നിന്നെങ്കിലും ഇന്നും മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിരക്കേറിയ നായകനായി ജയറാം തിളങ്ങുകയാണ്.

താരത്തിന്റെ പാത പിന്തുടർന്ന് മകൻ കാളിദാസ് ജയറാം മുൻപേ തന്നെ സിനിമയിലേക്ക് എത്തിയിരുന്നു. ബാലതാരമായി ആണ് കാളിദാസ് സിനിമാരംഗത്തേക്ക് കടന്നുവന്നത്. കൊച്ചു കൊച്ചു സന്തോഷങ്ങൾ, എൻറെ വീട് അപ്പുവിന്റെയും തുടങ്ങിയ ചിത്രങ്ങളിലെ അച്ഛനും മകനുമായി തന്നെ ഇരുവരും ക്യാമറയ്ക്ക് മുന്നിൽ വേഷം പകർനാടുകയുണ്ടായി.

അതിനുശേഷം പൂമരം എന്ന ചിത്രത്തിലൂടെ നായകനായി കാളിദാസ് തൻറെ രണ്ടാം തിരിച്ചുവരവ് രേഖപ്പെടുത്തുകയും ചെയ്തു. മകൻ അഭിനയരംഗത്ത് തിളങ്ങി നിന്നപ്പോഴും താരത്തിന്റെ മകളെപ്പറ്റി വേണ്ട അറിവൊന്നും ആരാധകർക്ക് ലഭിച്ചിരുന്നില്ല. മാളവിക എന്ന ചക്കി ക്യാമറ കണ്ണുകൾക്കും സമൂഹമാധ്യമങ്ങളിൽ നിന്നും വലിയ ഒരു അകലം തന്നെ പാലിച്ചിരുന്നു.

എന്നാൽ അച്ഛനും മകളുമായി തന്നെ ഇരുവരും ഒരു ജ്വല്ലറിയുടെ പരസ്യത്തിലൂടെ രണ്ടാം തിരിച്ചു വരവ് അടയാളപ്പെടുത്തുകയും ചെയ്തു. അതിനു ശേഷം മാളവിക ഒരു മ്യൂസിക്കൽ ആൽബത്തിൽ അഭിനയിച്ചിരുന്നു. ഇതോടുകൂടിയാണ് താരം തന്റെ അഭിനയ വൈഭവം തുറന്നു പ്രകടിപ്പിച്ചത്. അപ്പോഴും പാർവതി അഭിനയരംഗത്തേക്ക് കടന്നു വന്നിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ്.

ഇപ്പോൾ ഇവരുടെ കുടുംബകാര്യമൊക്കെ മലയാളികൾക്ക് അറിയാൻ പ്രിയപ്പെട്ട വാർത്തകൾ തന്നെയാണ്. ദുൽഖർ സൽമാൻ നായകനായി എത്തിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ കല്യാണി പ്രിയദർശൻ അവതരിപ്പിച്ച നായിക കഥാപാത്രം മാളവികയ്ക്ക് ആയിരുന്നു ലഭിച്ചിരുന്നത് എന്നും എന്നാൽ അഭിനയിക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് ആ കഥാപാത്രം താൻ വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്ന് ഇതിനോടകം മാളവികയും ജയറാമും തുറന്നു പറഞ്ഞ കാര്യമായിരുന്നു.

അതിനുശേഷം നടൻ ഉണ്ണി മുകുന്ദനെ തനിക്ക് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന പ്രസ്താവനയുമായി മാളവിക രംഗത്തെത്തുകയും അത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തകൾക്കും ചർച്ചകൾക്കും വഴി വയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മാളവിക പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു പഴയകാല ചിത്രത്തിന് ഒരാൾ നൽകിയ കമന്റിനുള്ള മാളവികയുടെ മറുപടിയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്

അർദ്ധ ന ഗ്നരായി ജയറാമിന്റെ മുതുകിൽ ആന കളിക്കുന്ന മാളവികയുടെയും കാളിദാസ് ജയറാമിന്റെയും ചിത്രമാണ് മാളവിക ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതേ വേഷത്തിൽ ഇപ്പോഴും ആന കളിക്കാമോ എന്നാണ് ഒരാൾ താരത്തോട് ചോദിച്ചത്.

കള്ളപ്പേരിൽ ഇത്തരം ചോദ്യങ്ങൾ ചോദിക്കാതെ ആദ്യം നിങ്ങളുടെ മുഖം വ്യക്തമാക്കി മുഖത്തുനോക്കി ചോദിക്കാൻ ധൈര്യം കാണിക്കു എന്നാണ് മാളവിക അതിന് മറുപടി നൽകിയത്. നിരവധി ആളുകളാണ് മാളവികയുടെ കമന്റിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ പോസ്റ്റും ഇതിന് നൽകിയ കമന്റും മറുപടിയും വൈറൽ ആയി മാറിയിട്ടുണ്ട്.

Written by Editor 1

മനോജുമായി ഒരു സൗഹൃദം പോലും ഞാൻ ഇനി ആഗ്രഹിക്കുന്നില്ല, ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രശ്നങ്ങളാണ് ഫേസ് ചെയ്യേണ്ടി വന്നത്; വിവാഹമോചനത്തെ കുറിച്ച് ഊർവശി പറയുന്നു

കാവ്യയുടെ വിവാഹം കഴിഞ്ഞ ദിവസം ഒരുപാട് വിഷമിച്ചു, മുടിയൊക്കെ മുറിച്ചു; കാവ്യയുടെ പേരിൽ ഒരുപാട് വഴിപാടുകൾ നടത്തി..!