മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നടി കാവ്യാ മാധവനെ. ബാലതാരമായ് സിനിമയില്‍ തുടക്കം കുറിച്ച കാവ്യ ‘പൂക്കാലം വരവായ്’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. അതിനു ശേഷം മമ്മൂട്ടി നായകനായി 1996ല്‍ പുറത്തിറങ്ങിയ അഴകിയ രാവണന് എന്ന ചിത്രത്തില്‍ കാവ്യ അവതരിപ്പിച്ച അനുരാധയുടെ ചെറുപ്പകാലം ശ്രദ്ധിക്കപെട്ടു.
kavya-4.jpg” alt=”” width=”720″ height=”811″ />
‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന ചിത്രത്തിലാണ് ആദ്യം നായികയായി വേഷമിട്ടത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. മലയാളികള്‍ സ്വന്തം വീട്ടിലെ കുട്ടിയായി കാവ്യയെ കണ്ടു. 2009 ഫെബ്രുവരി 5ന് കാവ്യയും നാഷനല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ സാങ്കേതിക ഉപദേഷ്ടാവായ നിഷാല്‍ചന്ദ്രയുമായി വിവാഹം കഴിഞ്ഞു. എന്നാല്‍ ആ ദാമ്പത്യം അധികനാള്‍ നീണ്ടു നിന്നില്ല.
രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2011 മേയ് മാസത്തില്‍ നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി. തുടര്‍ന്ന 2016 നവംമ്പര്‍ 25ന് നടന് ദിലീപിനെ വിവാഹം ചെയ്തു. വിവാഹത്തോടെ അഭിനയ രംഗം വിട്ടെങ്കിലും കാവ്യയോടുള്ള ആരാധനയ്ക്ക് കുറവൊന്നും വന്നിട്ടില്ല. കാവ്യയുടെ മേക്കപ്പ് ആര്‍ട്ടിസ്റ് ഉണ്ണി പലപ്പോഴും അവരുടെ സൗന്ദര്യത്തേ കുറിച്ച് വര്ണ്ണിച്ചെത്താറും ഉണ്ട്.
ഇപ്പോഴിതാ കാവ്യയുടെ സൗന്ദര്യവും അവരോടുള്ള ആരാധനയും കൊണ്ട് ഒരു നാട് മുഴുവനും അറിയപ്പെടുന്ന കാവ്യാ പ്രകാശനാണ് ചര്‍ച്ചയാവുന്നത്. കാവ്യയെ സ്വന്തമാക്കാന്‍ വേണ്ടി അമ്പലം തോറും വഴിപാടുകള്‍ നേര്‍ന്ന കാവ്യാ പ്രകാശന്. ഒപ്പം 16 വര്‍ഷം കൊണ്ട് 60 ലക്ഷം രൂപയുടെ ലോട്ടറി എടുത്ത പ്രകാശന്റെ കഥ വായിക്കാം.
ഒരു സ്വകാര്യ ചാനലിലാണ് കാവ്യാ പ്രകാശന്റെ അപൂര്‍വ കഥ പുറത്തുവന്നത്. കാവ്യയോടുള്ള അടങ്ങാത്ത ആരാധനയും അവരെ സ്വന്തമാക്കാന്‍ പ്രകാശന് കാത്തിരുന്ന കഥയും നാട്ടുകാര്‍ തന്നെ വിശദീകരിക്കുന്നുണ്ട്. കാവ്യയോട് മാത്രമല്ല, ലോട്ടറിയോടും ഈ പ്രകാശന് അടങ്ങാത്ത അഭിനിവേശമാണ്,
ഒരു ദിവസം നൂറു ടിക്കറ്റ് വരെയൊക്കെയും പ്രകാശന് എടുക്കാറുണ്ട്. മുപ്പത്തിനാല് വര്‍ഷമായി തുടരുന്ന ശീലമാണ് ഇത്. കല്ലും മണ്ണും ചുമന്നു കിട്ടുന്ന പൈസ കൊണ്ടാണ് പ്രകാശന് ലോട്ടറി എടുക്കുന്നത്. എന്നാല്‍ അങ്ങിനെ കിട്ടുന്ന കാശ് കൊണ്ട് എടുക്കുന്ന ലോട്ടറിയില്‍ ഇത് വരെയും ഒരു സമ്മാനം പോലും അദ്ദേഹത്തെ തേടിയെത്തിയിട്ടിട്ടില്ലെന്നും നാട്ടുകാര്‍ വെളിപ്പെടുത്തുന്നു.
ബമ്പര്‍ ലോട്ടറികളാണ് പ്രകാശന് എടുക്കുന്നത് അത്രയും. 16 വര്‍ഷം കൊണ്ട് 60 ലക്ഷം രൂപയുടെ ലോട്ടറിയാണ് പ്രകാശന് നേടിയെടുത്തത്. ആരൊക്കെ ഉപദേശിച്ചിട്ടും ഒരു കാര്യവും ഉണ്ടായിട്ടില്ല. ആ ലോട്ടറി എടുക്കുന്നതില്‍ പ്രകാശന് ഒരു ലക്ഷ്യവും ഉണ്ടായിരുന്നു കാവ്യയെ സ്വന്തം ആക്കണമെന്ന ആഗ്രഹം. അതുമായിട്ടാണ് ബമ്പര്‍ ലോട്ടറികള്‍ പ്രകാശന് എടുത്തിരുന്നതെന്നും നാട്ടുകാര്‍.
നാട്ടില്‍ കാവ്യാ പ്രകാശന് എന്ന് പറഞ്ഞാല്‍ മാത്രമേ ഈ ലോട്ടറി പ്രേമിയെ അറിയുകയുള്ളൂ. അത്രയും ഇഷ്ടമായിരുന്നു കാവ്യ മാധവനോട് പ്രകാശന്. കാവ്യാ മാധവനെ ഞാന്‍ വിവാഹം കഴിക്കും എന്നാണ് പറഞ്ഞു നടന്നിരുന്നത്. അതിനായി ഒരുപാട് ക്ഷേത്രങ്ങളില്‍ പൂജയും വഴിപാടും പ്രകാശന് നടത്തിയിരുന്നതായും നാട്ടുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
കാവ്യയുടെയും പ്രകാശാന്റെയും ഫോട്ടോ ഒന്നിച്ചാക്കി വീട്ടിലെ മുന്‍പിലത്തെ മുറിയില്‍ തന്നെ തൂക്കി ഇട്ടിട്ടുണ്ടായിരുന്നു. ഞങ്ങളൊക്കെ കളിയാക്കിയിട്ടും അതിനൊന്നും മാറ്റം വന്നില്ല. കാവ്യയുടെ വിവാഹത്തിന്റെ അന്ന് ഒരുപാട് വിഷമം ആയിരുന്നു അദ്ദേഹത്തിന്. മുടിയൊക്കെ മുറിച്ച് ആകെ നിരാശയിലായി. ഒരു തരം ഭ്രാന്തന് അവസ്ഥയില്‍ ആയിരുന്നു അന്ന് പ്രകാശനെന്ന് കണ്ണൂര്‍ ഏഴോത്ത് സ്വദേശികള്‍ വെളിപ്പെടുത്തി.