in

എന്റെ ജീവിതം നിങ്ങളുടെ കുടുംബ പ്രശ്നമായി കണ്ട് ചീത്ത വിളിക്കുന്നവർക്കുള്ള മറുപടി, നിങ്ങടെ സ്വന്തം കുടുംബം കലക്കി, അഭയ

abhaya hiranmayi

ഗോപി സുന്ദർ എന്ന സം​ഗീത സംവിധായകൻ മലയാളിക്ക് പ്രിയപ്പെട്ടവനായി മാറികഴിഞ്ഞു. അ​ദ്ദേഹത്തിന്റെ പല പാട്ടുകളും ഹിറ്റുകളുടെ ​ഗണത്തിലേക്ക് എത്തപ്പെട്ടു. ഗോപിയുടെ പ്രണയിനിയും ജീവിത പങ്കാളിയുമാണ് ഗായികയായ അഭയ ഹിരൺമയി. നിരവധി ആരാധകരാണ് ഇരുവർക്കുമുള്ളത്. നേരത്തെ ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ച് അഭയ ഹിരൺമയി നടത്തിയ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴി ഒരുക്കിയിരുന്നു. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ അവർ തങ്ങളുടെ ജീവിതം ആഘോഷമാക്കുകയാണ്.

വ്യക്തി ജീവിതത്തിൽ മാത്രമല്ല സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ അഭയ ഗാനം ആലപിച്ചിട്ടുണ്ട്.

അഭയയുടെ പുതിയ പോസ്റ്റാണ് വൈറലാകുന്നത്. പുത്തൻ ഫോട്ടോയോടൊപ്പമാണ് കാപ്ഷൻ പങ്കുവെച്ചിരിക്കുന്നത്, തന്നെ ചീത്ത വിളിക്കുകയും സൈബറിടത്തിൽ ആക്രമിക്കുകയും ചെയ്തവർക്ക് ചുട്ട മറുപടി നൽകുകയാണ് അഭയ. തന്റെ പുതിയ ഹെയർ കട്ട് പരിചയപ്പെടുത്തികൊണ്ടുള്ള ചിത്രത്തിനൊപ്പമാണ് അഭയയുടെ കുറിപ്പ് എന്റേ ഒരു പോസ്റ്റ് പോലും വിട്ടുകളയാതെ ഉത്തരവാദിത്തത്തോടെ എന്റെ ജീവിതം അവരുടെ കുടുംബ പ്രശ്നമായി കണ്ടു എന്നൈ ചീത്ത വിളിക്കുകയും, bodyshame ചെയ്യുകയും മരിച്ചു പോയ എന്റെ തന്തപ്പടിയെ വരെ തിരികെ കൊണ്ട് വന്നു നന്നാക്കാൻ ശ്രമിക്കുകയുക ചെയ്ത അ സുമനസുകൾ ആയ കുലസ്ത്രീ /കുലപുരുഷുസ്‌ ,കൂടാതെ fake പ്രൊഫൈൽ ഉണ്ടാക്കി വീരത്വം കാണിക്കുന്ന വീരയോദ്ധാക്കൾക്കുമായി എന്റെ വെട്ടിക്കളഞ്ഞ മുടി അഥവാ (……)സമർപ്പിക്കുന്നു !!!!ഞാൻ ഇതോടെ നന്നായി എന്നും,നാളെ മുതൽ നിങ്ങൾ പറയുന്നതു കേട്ട് അനുസരിചു ജീവിച്ചുകൊള്ളാം എന്നും ഇതിനാൽ ഇവിടെ സാക്ഷ്യപെടുത്തുന്നു ഏന്നു നിങ്ങടെ സ്വന്തംകുടുംബംകലക്കി

Written by admin

navya nair saree

പഴയ സൗന്ദര്യം അതുപോലെ കാത്തുസൂക്ഷിച്ചു നവ്യ നായർ… ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ… !!!

12th man movie Jeethu Joseph

ദൃശ്യത്തിന് പിന്നാലെ ജിത്തു ജോസഫ് _ മോഹൻലാൽ കുട്ടുകെട് വീണ്ടും ചരിത്രം തീർക്കാൻ എത്തുന്നു.. ട്വൽത് മാൻ ആയി മോഹൻലാൽ…. !!!