in ,

നിരവധി വെത്യസ്തമായ വേഷങ്ങളിൽ തിളങ്ങി നിൽക്കുമ്പോൾ മരണം , സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും മലയാളിപ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ പ്രിയ നടി രേഖയുടെ ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ..!

മലയാളസിനിമയിൽ നിരവധി താരങ്ങൾ വളരെക്കുറച്ച് കഥാപാത്രം മാത്രം അവതരിപ്പിച്ചു കൊണ്ട് ശ്രെദ്ധിക്കപ്പെട്ടിട്ടുണ്ട്. കുറച്ചു സിനിമകൾ മാത്രം ചെയ്തിട്ടുള്ളൂ എങ്കിൽകൂടിയും അതൊക്കെ ആ താരങ്ങളുടെ കരിയറിലെ ഒരിക്കലും മാറ്റിനിർത്താൻ കഴിയാത്തവ തന്നെയാകും. അത്തരത്തിൽ ചുരുക്കം ചില ചിത്രങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള താരമാണ് രേഖ.

ഉദ്യാനപാലകൻ എന്ന ചിത്രത്തിലൂടെയാണ് താരം ശ്രെദ്ധിക്കപ്പെട്ടത്. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിൽ മെഗാസ്റ്ററിന്റെ സഹോദരിയുടെ വേഷം ആണ് താരം കൈകാര്യം ചെയ്തത്.അധികവും സഹോദരി റോളുകളിൽ ആണ് താരം തിളങ്ങിയിട്ടുള്ളതും. ഓരോ ചിത്രത്തിലും വളരെയധികം വ്യത്യസ്തമായ റോളുകളിൽ ആണ് താരം തിളങ്ങിയത്.

മമ്മൂട്ടി,മോഹൻലാൽ,ദിലീപ് എന്നിവർക്ക് ഒപ്പം ആണ് താരം മലയാളത്തിൽ അഭിനയിച്ചിട്ടുള്ളത്. ആകെ മൂന്ന് ചിത്രങ്ങളിൽ ആണ് മലയാളത്തിൽ അഭിനയിച്ചത്. ഉദ്യാനപാലകൻ, നി വരുവോളം,യാത്രാമൊഴി എന്നിവയാണ് ആ ചിത്രങ്ങൾ. തമിഴിൽ കമലഹാസന്റെ ഒപ്പം അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചിരുന്നു എങ്കിലും അത് രേഖ മനപൂർവം ഒഴിവാക്കുകയായിരുന്നു.

ചെന്നൈയിൽ പോയി സ്ക്രീനിംഗ് ഒക്കെ കഴിഞ്ഞിരുന്നു എങ്കിലും അവിടുത്തെ ആളും തിരക്കും ഒക്കെ കണ്ടപ്പോ അവിടെ നിന്ന് ലഭിച്ച ചാൻസ് വേണ്ടെന്ന് വെക്കുകയും പിന്നിട് കേരളത്തിൽ എത്തി മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിൽ അഭിനയിക്കുകയും ആയിരുന്നു. സ്ത്രീപദം എന്ന മിനിസ്‌ക്രീൻ പരമ്പരയിലെ മായമ്മ എന്ന കഥാപാത്രം ആണ് താരത്തിന്റെ ഏറെ ശ്രെദ്ധിക്കപ്പെട്ടത്.

മലേഷ്യയിലുള്ള ഭർത്താവ് പലതവണ വിളിച്ചു എങ്കിലും കിട്ടാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് രേഖ മരണപ്പെട്ടു എന്ന് വിവരം പുറംലോകം അറിയുന്നത്. ടേബിളിൽ കമിഴ്ന്ന് കിടന്ന നിലയിൽ ആയിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. ആദ്യം താരത്തിന്റെ മരണം ഒരു ആത്മഹത്യ ആണ് എന്ന് സംശയിച്ചിരുന്നു എങ്കിൽ പോലും പിന്നീട് പോസ്റ്റ്മോർട്ടത്തിൽ നിന്നും മറ്റും ഹൃദയാഘാതം ആണ് മരണകാരണം എന്ന് തെളിയുകയായിരുന്നു.

ബ്ര സ്റ്റ് ക്യാൻസറിനെ തുടർന്നുണ്ടായ ശസ്ത്രക്രിയ നിമിത്തം താരത്തിന് മക്കൾ ഉണ്ടായിരുന്നില്ല. അതും അഭിനയ ജീവിതത്തിൽ വേണ്ടത്ര ശോഭിക്കാൻ കഴിയാത്തതും ഒക്കെയാകാം താരത്തിനെ മരണത്തിലേക്ക് നയിച്ചത് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പിന്നീട് ദുരൂഹതകൾ നീങ്ങുകയായിരുന്നു. എന്നും വിഷാദമുഖത്തോടെ കണ്ടിരുന്ന നാടൻ പെൺകുട്ടി എന്നാണ് രേഖയെ സിനിമാലോകം ഒന്നടങ്കം വിശേഷിപ്പിച്ചിട്ടുള്ളത്.

ഭർത്താവ് മോഹനൻ കൃഷ്ണനും മറിച്ച് ഒരു അഭിപ്രായമായിരുന്നില്ല ഉണ്ടായിരുന്നത്. ഗ്ലിസറിൻ ഇല്ലാതെ കരയുവാൻ അവൾക്ക് പെട്ടെന്ന് സാധിക്കുമെന്നും ഒരു കൊച്ചു കുട്ടിയെ പോലെയാണ് താൻ അവളെ കൊണ്ട് നടന്നിരുന്നതെന്ന് മോഹൻ കൃഷ്ണൻ പറയുന്നു.

മക്കൾ ഉണ്ടാവുന്നതിന് മുമ്പ് ലോകം ചുറ്റി കാണണം എന്നത് രേഖയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്നും തങ്ങൾ ഒരുപാട് യാത്ര ചെയ്തിട്ടുണ്ടെന്നും രേഖയുടെ മരണശേഷം മോഹൻ കൃഷ്ണൻ വ്യക്തമാക്കുകയുണ്ടായി. ഇന്ന് ജീവനോടെയുണ്ടായിരുന്നു എങ്കിൽ മലയാള സിനിമയിൽ മാറ്റിനിർത്താൻ കഴിയാത്ത താരമൂല്യമുള്ള നടിമാരിൽ ഒരാളായി രേഖ ഉയരുമായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Written by Editor 1

പുത്തൻ ലുക്കിൽ ആരാധകരുടെ മനം കവർന്ന് അനശ്വര രാജൻ: കിടിലൻ ഫോട്ടോസ് കാണാം

തായ്‌ലൻഡിലെ ബീച്ചിൽ നീന്തി പഠിച്ച് അപർണ തോമസ്, ഏറ്റെടുത്ത് ആരാധകർ: ഫോട്ടോസ് കാണാം