മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന സെലിബ്രിറ്റി ദമ്പതികളാണ് ജീവയും അപർണ തോമസും. സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതനായ ജീവ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയത്. ജീവ മാത്രമല്ല ഭാര്യയും ഇപ്പോൾ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്.
അവതാരക ആകും മുൻപേ തന്ന അപർണ മോഡൽ ആയി എത്തിയിരുന്നു അപർണ. ഇരുവരും അവതരിപ്പിച്ച മിസ്റ്റർ ആൻ്റ് മിസിസ് എന്ന ഷോയും സൂപ്പർ ഹിറ്റായിട്ടാണ് മുന്നേറിയത്.
സൂര്യ മ്യൂസിക്കിലൂടെയാണ് ജീവ അവതരണ രംഗത്ത് തുടക്കം കുറിച്ചത്. അന്ന് തന്റെ കോ ആങ്കറായിരുന്ന അപര്‍ണ തോമസിനെയാണ് ജീവ തന്റെ ജീവിത സഖിയാക്കിയത്. ഇരുവരും മെയ്ഡ് ഫോര്‍ ഈച്ച് അതര്‍ ആണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
പ്രേക്ഷകരുടെ ഇഷ്ട ജോഡിയാണെങ്കിലും ഇരുവരെയും ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകള്‍ക്ക് കുറവൊന്നുമുണ്ടാകാറില്ല. ഇരുവരും ഒരുമിച്ചുള്ള ഇന്റിമേറ്റ് ചിത്രങ്ങള്‍ അതിവേഗം വൈറലാകാറുണ്ടെങ്കിലും ഇതിനെ വിമര്‍ശിക്കുന്നവരും ഏറെയാണ്.
ഇപ്പോഴിതാ തായ്ലൻഡിൽ പിറന്നാളും വിവാഹവാർഷികവുമൊക്കെ തകർത്ത് ആഘോഷിക്കുകയാണ് അപർണയും ജീവയും. സന്തോഷം ചെറുതോ വലുതോ ആകട്ടെ സംഭവം മാക്സിമം കളറാക്കണം.
ഏഴാം വിവാഹ വാർഷികത്തിന്റെയും അപർണയുടെ പിറന്നാളിന്റെയും ആഘോഷമാണ് ഒറ്റ യാത്രയിൽ. തായ്്ലൻഡിൽ അവധിയാഘോഷമാക്കുന്ന നിരവധി ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിൽ അപർണയും ജീവയും പങ്കുവച്ചിട്ടുണ്ട്.
ജീവിതത്തിലെ എല്ലാം നിമിഷങ്ങളേയും ആഘോഷ ലഹരിയിലാക്കുന്ന ഇൗ താരങ്ങൾക്ക് ആരാധകരുമേറെയുണ്ട്. പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ നിരവധിപേരാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ചിത്രം പോലെ ജീവിതവും കളർഫുള്ളാകട്ടെ എന്നും ജീവ പങ്കുവച്ച ചിത്രത്തിനോടൊപ്പം കുറിച്ചിട്ടുണ്ട്.
തായ്ലൻഡിലെ ക്രാബിയിലാണ് ഇവരുടെ അവധിയാഘോഷം. അപർണ സ്വിം സ്യുട്ട് ഡ്രെസ്സിൽ ബീച്ചിൽ നിൽക്കുന്നതിന്റെയും വെള്ളത്തിൽ നീന്തി പഠിക്കുന്നതിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
പ്രകൃതിയോട് ഇണങ്ങിയ ട്രീഹൗസിലാണ് താമസം. മനോഹരമായ ചിത്രത്തിനൊപ്പം ‘അപ്പൊ എങ്ങനാ സെലിബ്രേഷൻ തുടങ്ങുവല്ലേ’ എന്ന അടികുറിപ്പുമുണ്ട്.