in

മിനിസ്‌ക്രീൻ ആരാധകർ കാത്തിരുന്ന താരവിവാഹം, വിവാഹ തീയതി വ്യക്തമാക്കി പുറത്തുവിട്ട് മൃദുല വിജയിയും

yuva krishna with mridula vijay

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നത് ഒരു താര വിവാഹത്തിന് വേണ്ടിയാണ്. മറ്റാരുമല്ല യുവ കൃഷ്ണയും മൃദുല വിജയിയും തമ്മിലുള്ള വിവാഹമാണത്. വിവാഹ നിശ്ചയം കഴിഞ്ഞ് മാസങ്ങളായി, ഇനി ഇവരുടെ വിവാഹം എന്നായിരിക്കുമെന്ന ചോദ്യവുമായി ആരാധകര്‍ താരങ്ങളുടെ സോഷ്യല്‍ മീഡിയകളില്‍ എത്തിയിരുന്നു. ഇപ്പോള്‍ ഈ ചോദ്യത്തിനും കാത്തിരിപ്പിനും അവസാനമായിരിക്കുകയാണ്. ജൂലൈ എട്ടിന് മൃദുലയും യുവയും വിവാഹിതര്‍ ആകും.

ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ സേവ് ദി ഡേറ്റ് ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിവാഹ തീയതി പുറത്തു വിട്ടത്. നേരത്തെ ജൂലൈയില്‍ വിവാഹം ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും തീയതി നിശ്ചയിച്ചിട്ടില്ലെന്ന് ഇരുവരും പറഞ്ഞിരുന്നു”ചില അപ്രതീക്ഷിത വളവുകള്‍ യാത്രയെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകളെ അടുത്ത തലത്തിലേക്ക് എത്തിച്ചേക്കാം. ഇതങ്ങനെ ഒന്നാണെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങളുടെ അനുഗ്രഹത്തോടും പ്രാര്‍ഥനയോടും കൂടി ഞങ്ങളത് സാധ്യമാക്കാന്‍ പോകുന്നു. അതെ ഞങ്ങള്‍ ഒന്നിച്ച് ‘മൃദവ’യാകാന്‍ പോകുന്നു. ഞങ്ങളുടെ വിവാഹദിവസത്തിനായി കാത്തിരിക്കൂ. 08/07/2021”- മൃദുല ചിത്രത്തിനൊപ്പം കുറിച്ചു.

തിരുവനന്തപുരത്തുവച്ചാണ് വിവാഹം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ സുഹൃത്തുക്കളെ എല്ലാവരെയും പങ്കെടുപ്പിക്കാനാവില്ല എന്ന വിഷമം മൃദുല നേരത്തെ തന്നെ പങ്കുവെച്ചിരുന്നു. ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവരെങ്കിലും പ്രണയ വിവാഹമല്ല. നടി രേഖ സതീഷ് ആണ് ഇവരുടെ വിവാഹത്തിന് ചുക്കാന്‍ പിടിച്ചത്.

Written by admin

mommootty with sathyan mash

ഉറങ്ങികിടക്കുന്ന സത്യൻ മാഷിന്റെ കാൽ തൊട്ടു വന്ദിച്ചു, അപൂർവ ഫോട്ടോയുമായി മമ്മൂട്ടി

kani kusruti FILM NEWS

ഒരുപട് ആൾകാർ കൂടെ കിടക്കാൻ വേണ്ടി വിളിച്ചിട്ടുണ്ട്.. പണം മോഹിച്ചു മാത്രം ആണ് സിനിമയിൽ അഭിയനയിച്ചത്… വെളിപ്പെടുത്തി കനി കുസൃതി.. !!