ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് അമൃത സുരേഷ്. വ്യത്യസ്തമായ ആലാപന രീതിയിലൂടെ ഫൈനലിൽ വരെ എത്താൻ സാധിച്ച താരം വളരെ പെട്ടെന്ന് തന്നെ മലയാളികൾക്കിടയിൽ സുപരിചിതയായി മാറുകയുണ്ടായി.
നിരവധി സിനിമകളിൽ അടക്കം ഹിറ്റ് ഗാനങ്ങൾ പാടുവാൻ അവസരം ലഭിച്ച അമൃത ഇന്ന് സോഷ്യൽ മീഡിയയിലെ മിന്നുന്ന താരമാണ്. താരത്തിന്റെ വിശേഷങ്ങളും വാർത്തകളും ഒക്കെ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കാറുമുണ്ട്. 2010ൽ റിയാലിറ്റി ഷോയുടെ സ്പെഷ്യൽ ഗസ്റ്റ് ആയി വന്ന ചലച്ചിത്രതാരം ബാലയുമായി താരം പ്രണയത്തിലാവുകയും പിന്നീട് ഇരുവരും വിവാഹം കഴിക്കുകയും ചെയ്തിരുന്നു.
സിനിമാലോകത്തുള്ള പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത വിവാഹം വളരെ ആഘോഷപൂർവ്വം തന്നെയാണ് സോഷ്യൽ മീഡിയ അടക്കം കൈകാര്യം ചെയ്തത്. എന്നാൽ 2016 ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. വിവാഹമോചന ശേഷവും പിന്നണി ഗാനരംഗത്തും ആൽബങ്ങളിലും സമൂഹമാധ്യമങ്ങളിലും സജീവമായി ഇടപെടുവാൻ അമൃതയ്ക്ക് സാധിച്ചു.
സഹോദരി അഭിരാമി സുരേഷമായി ചേർന്ന് അമൃതം ഗമയ എന്ന മ്യൂസിക്കൽ ബാൻഡ് നടത്തിവരുന്ന താരം ഇതിനിടയിൽ ഫോർവേഡ് മാഗസിന്റെ മോഡലായി നടത്തിയ ഫോട്ടോഷൂട്ട് ആളുകൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത് താരം തന്നെയായിരുന്നു.
ചിത്രത്തിനു താഴെ അടി വസ്ത്രം എവിടെ എന്ന് അടക്കമുള്ള പല അശ്ലീല കമന്റുകളും താരത്തിനെ തേടി എത്തുകയും ചെയ്തിരുന്നു. എന്നാൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കെല്ലാം ശക്തമായ രീതിയിൽ തന്നെയാണ് അമൃത പ്രതികരിച്ചിട്ടുള്ളത്. സഹോദരിമാർ ഒന്നിച്ചു തുടങ്ങിയ അമൃതംഗമയ എന്ന മ്യൂസിക്കൽ ബാന്റിന് മികച്ച പ്രതികരണമാണ് സംഗീത പ്രേമികൾക്ക് ഇടയിൽ നിന്നും ലഭിക്കുന്നത്.
സംഗീതം എന്നതുപോലെ ഫാഷൻ രംഗത്തും സജീവമായി ഇടപെടുവാൻ അമൃതയ്ക്ക് സാധിക്കുന്നുണ്ട്. അതിന് ഉദാഹരണമാണ് താരം നടത്തിയ പല ഫോട്ടോഷൂട്ടുകളും വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കുന്നത്. അടുത്തകാലത്തായി അമൃത വാർത്താമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് സംഗീത സംവിധായകൻ ഗോപി സുന്ദർമായുള്ള പ്രണയ ബന്ധത്തോടെയാണ്.
ഗോപി സുന്ദറിന്റെ മൂന്നാമത്തെ ബന്ധമാണ് അമൃതയുമായി ഉള്ളത്. ഇതിനെതിരെ ശക്തമായ വിമർശനങ്ങളും ആരാധകരുടെ ഭാഗത്തുനിന്നും ഉയർന്നിരുന്നു. ഗോപി സുന്ദറും അമൃത സുരേഷും ഒന്നിച്ചുള്ള പല ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇരുവരുടെയും യാത്രകളും സംഗീതവും മറ്റു വിശേഷങ്ങൾ എല്ലാം താരങ്ങൾ തന്നെ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യാറും ഉണ്ട്.
ഇപ്പോൾ അമൃത ഏറ്റവും ഒടുവിലായി പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം ഗോവയിൽ അടിച്ചുപൊളിക്കുന്ന അമൃതയുടെ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുത്തിട്ടുണ്ട്. അമൃതയ്ക്കൊപ്പം ഗോപി സുന്ദറിനെ കാണുന്നില്ലല്ലോ എന്ന കുറവ് മാത്രമാണ് ആരാധകർ ചൂണ്ടി കാണിക്കുന്നത്.