അഭിനയത്തിൽ സജീവമല്ലെങ്കിലും ഇന്നും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് സംയുക്ത വർമ. ബിജു മേനോനുമായുള്ള പ്രണയവിവാഹത്തോടെ അഭിനയം നിര്‍ത്തിയെങ്കിലും സംയുക്തയുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ അറിയുന്നുണ്ട്.
താരവിവാഹങ്ങളിലും മറ്റ് പരിപാടികള്‍ക്കുമെല്ലാമായി എത്തുമ്പോള്‍ എന്നാണ് സിനിമയിലേക്ക് തിരിച്ചുവരുന്നതെന്നാണ് താരത്തോട് എല്ലാവരും ചോദിക്കാറുള്ളത്.
കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലാണ് ഒരാള്‍ അഭിനയിച്ചാല്‍ മതിയെന്ന തീരുമാനമെടുത്തതെന്ന് സംയുക്ത പറഞ്ഞിരുന്നു. അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്ത സമയത്തായിരുന്നു താരം യോഗയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.
രോഗങ്ങള്‍ മാറ്റിയെടുക്കുന്നതിന് വേണ്ടിയായാണ് താന്‍ യോഗ അഭ്യസിച്ച് തുടങ്ങിയതെന്ന് സംയുക്ത പറയുന്നു. പൊതുവേ മലയാളികൾ യോഗ നന്നായി ചെയ്യുന്നുണ്ട്. എന്നിട്ടും അതിനെക്കുറിച്ച് ധാരാളം സംശയങ്ങളുണ്ട്.
എന്തുകൊണ്ട് യോഗ ചെയ്തിട്ടും തടി കുറഞ്ഞില്ല, എന്തുകൊണ്ട് യോഗ ചെയ്തിട്ടും വന്ധ്യത മാറുന്നില്ല, എന്തുെകാണ്ട് മുടി വളർന്നില്ല, എന്തുകൊണ്ട് ദേഷ്യം മാറുന്നില്ല… അങ്ങനെയുള്ള ചോദ്യങ്ങൾ വരുന്നു. യോഗയെക്കുറിച്ച് കൂടുതൽ അറിയുമ്പോൾ അത്തരം സംശയങ്ങൾ ഇല്ലാതാവും.
സന്തോഷം വന്നാലും സങ്കടം വന്നാലും ഒരേപോലെയായിരിക്കാനുള്ള ബാലന്‍സ്ഡ് മാനസികാവസ്ഥ ലഭിച്ചത് യോഗ ചെയ്ത് തുടങ്ങിയപ്പോഴാണ്. ജീവിതത്തില്‍ നോ പറയാന്‍ പഠിച്ചത് യോഗ ചെയ്ത് തുടങ്ങിയതിന് ശേഷമാണ്.
നേരത്തെ നോ പറയാന്‍ ബുദ്ധിമുട്ടായിരുന്നു. അതേപോലെ കാര്യങ്ങള്‍ പറഞ്ഞുചെയ്യിക്കാനും മേല്‍ക്കൈ വേണ്ടിടത്ത് അത് പ്രകടിപ്പിക്കാനുമൊക്കെ പഠിച്ചത് യോഗയിലൂടെയാണെന്നുമായിരുന്നു സംയുക്ത വര്‍മ്മ പറഞ്ഞത്.
നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ സംയുക്തയുടെ പഴയകാല അഭിമുഖമാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഗ്ലാമർ റോളുകളെപ്പറ്റി അവതാരകൻ ചോദിക്കുമ്പോൾ വളരെ ബോൾഡ് ആയാണ് സംയുക്ത മറുപടി നൽകുന്നത്.
ഒരു നടി കഥാപാത്രത്തിനു വേണ്ടി ഗ്ലാമറസ്സാകുന്നതില്‍ തെറ്റുകാണുന്നില്ല. സത്യത്തില്‍ കഥാപാത്രത്തിനായി അത്തരമൊരു തീരുമാനം എടുക്കുന്ന നടി ചെയ്യുന്നത് ഒരു തരത്തില്‍ ത്യാഗമാണ്. സിനിമയ്ക്കു വേണ്ടി അങ്ങനെ ചെയ്യാന്‍ തയ്യാറാകുന്നത് അഭിനന്ദിക്കേണ്ട കാര്യമാണെന്നും സംയുക്ത പറയുന്നുണ്ട്.
ഇന്നത്തെ നായിക നടിമാരുടെ അടുത്ത് ചോദിച്ചിരുന്നെങ്കിൽ അവതാരകനിട്ട് പൊട്ടിച്ചിട്ട് പോയേനെ എന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകർ കമൻ്റ് ചെയ്യുന്നത്. മലയാളത്തിൽ കുറച്ച് സിനിമയൊക്കെ ചെയ്ത് പിന്നീട് നടിമാർ തമിഴിലേക്ക് പോകുന്നത് ഒരു ട്രെൻഡ് ആണെന്നും.
അങ്ങനെ പോകുമ്പോൾ ഇവിടെ ധാവണിയൊക്കെ ധരിച്ച് സ്ക്രീനിൽ എത്തിയവർ പിന്നീട് തമിഴിലേക്ക് എത്തുമ്പോൾ ഗ്ലാമറസ് വേഷങ്ങളിലേക്ക് മാറും. ഭാവിയിൽ സംയുക്തയും അതുപോലെ തമിഴിലേക്ക് പോകുമോ ഗ്ലാമറസ് വേഷങ്ങൾ ചെയ്യുമോ എന്നാണ് അവതാരകൻ ചോദിച്ചത്. ഇതിനാണ് സംയുക്ത മാസ് മറുപടി നൽകിയത്.