in

അത് മടുത്തപ്പോഴാണ് സിനിമ അഭിനയത്തിൽ നിന്ന് ഇടവേള എടുത്തത്;കാരണം വ്യക്തമാക്കി പത്മപ്രിയ…!

1999 പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാളചിത്രമായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിൻറെ തെലുങ്ക് റീമേക്കിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് പത്മപ്രിയ.മലയാളത്തിൽ പ്രവീണ കൈകാര്യം ചെയ്ത വേഷം മനോഹരമായി അവതരിപ്പിച്ചതുകൊണ്ടുതന്നെ പിന്നീട് നിരവധി അവസരങ്ങളാണ് പത്മപ്രിയയ്ക്ക് സിനിമ രംഗത്ത് ലഭിച്ചത്.

കാഴ്ച എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ആണ് താരം മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. അതിനുശേഷം മമ്മൂട്ടിയുടെ തന്നെ ചിത്രമായ രാജമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. ഞെട്ടിക്കുന്ന പ്രകടനവുമായി മോഹൻലാലിൻറെ വടക്കുംനാഥൻ എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെട്ടതോടെ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി പത്മപ്രിയയുടെ പേരും എഴുതുകയായിരുന്നു.

ഡൽഹി സ്വദേശിയായ പത്മപ്രിയ തെന്നിന്ത്യൻ സിനിമയിൽ ആണ് സജീവമായി നില നിന്നത്. 2005ലാണ് താരത്തിന്റെ ആദ്യ തമിഴ് ചിത്രം പുറത്തിറങ്ങുന്നത്. അമ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ച താരം സെയ്ഫ് അലി ഖാൻ നായകനായി 2017 പുറത്തിറങ്ങിയ ഷെഫ് എന്ന ഹിന്ദി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

കുറച്ചുനാളുകളായി സിനിമകളിൽ നിന്നെല്ലാം അകലം പാലിച്ചിരുന്ന താരം അതിൻറെ കാരണവും വ്യക്തമാക്കുകയുണ്ടായി. സിനിമാമേഖലയിൽ ജെൻഡർ ജസ്റ്റിസിന് ധാരണ വളരെ കുറവാണ് എന്നാണ് താരം പറയുന്നത്.ഞാൻ ഏകദേശം എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

തെലുങ്ക്, തമിഴ്, കന്നട, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലെല്ലാം അഭിനയിച്ച് എനിക്ക് മതിയായതുകൊണ്ടാണ് സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തത്.എനിക്ക് തുല്യ ഇടം ലഭിക്കുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത് പൂർണമായും ജെൻഡർ മൂലമാണ്. സഹപ്രവർത്തകർക്ക് കിട്ടുന്ന അംഗീകാരം പോലും തനിക്ക് ലഭിക്കുന്നില്ല. അവർക്ക് വരുന്നത് പോലെയുള്ള കഥാപാത്രങ്ങൾ തനിക്ക് ലഭിക്കാറില്ല.

അംഗീകാരം കിട്ടുമ്പോൾ ആണല്ലോ ഒരു സപ്പോർട്ട് സിസ്റ്റം ഉണ്ടാകുന്നത്. ഓരോ സൗകര്യത്തിനുവേണ്ടി ഓരോ തവണയും നമ്മൾ തർക്കിച്ചു കൊണ്ടിരിക്കണം.അങ്ങനെ അടുത്ത കുറച്ചുകാലം സിനിമയിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചു. ആ സമയം ഇൻഡസ്ട്രിയിൽ ഉള്ള സ്ഥാനം നഷ്ടപ്പെട്ടു എന്നാണ് താരം വ്യക്തമാക്കിയത്.

നാടൻ കഥാപാത്രങ്ങളും മോഡേൺ വേഷങ്ങളും പത്മപ്രിയയുടെ കൈകളിൽ ഭദ്രമാണ്. അഭിനേത്രി എന്നതിലുപരി നർത്തകി കൂടിയായ താരം അഭിനയിച്ച കഥാപാത്രങ്ങൾക്ക് ഒക്കെ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ശ്രീനിവാസൻ എന്നിവർക്കൊപ്പം മികച്ച വേഷത്തിൽ തിളങ്ങുവാൻ താരത്തിന് അവസരം ലഭിച്ചത്.

എം ബി എ കഴിഞ്ഞ് ബിസിനസ് കൺസൾട്ടന്റായി ജോലി നോക്കുമ്പോൾ ആയിരുന്നു മലയാള സിനിമയിൽ നിന്ന് അവസരം ലഭിക്കുന്നത്. അമ്മ വേഷത്തിലൂടെ സിനിമയിലെത്തിയത് കൊണ്ട് തന്നെ പ്രായത്തിന് ചേരുന്ന കഥാപാത്രങ്ങൾ തരാൻ പലരും മടിച്ചിരുന്നു എന്നും താരം വ്യക്തമാക്കുന്നു.

മിനി സ്കേർട്ട് ഒക്കെ ഇട്ട് അഭിനയിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും കുറെയധികം നല്ല സിനിമകൾ ചെയ്യാൻ മാത്രമായിരുന്നു അവസരം ലഭിച്ചത്. മലയാളി പ്രേക്ഷകർ മികച്ച പിന്തുണ നൽകിയെന്നും തനിക്ക് എല്ലാം തന്നത് സിനിമയാണെന്നും മുൻപ് ഒരു അഭിമുഖത്തിൽ പത്മപ്രിയ വ്യക്തമാക്കുകയുണ്ടായി.

Written by Editor 1

എന്റെ ഭർത്താവാണ് എന്റെ അവസാന വാക്ക്, പക്ഷേ എനിക്ക് എന്റേതായ വ്യക്തിത്വവും ഉണ്ട്: ലേഖാ എംജി ശ്രീകുമാർ തുറന്ന് പറയുന്നു

വെണ്ണക്കൽ ശിൽപം പോലെ അതിസുന്ദരിയായ മോഡൽ നൗഫിയ; കിടിലൻ ഫോട്ടോസ് കാണാം