in

ടെലിവിഷൻ അവതാരകയായി തുടക്കം. ഒരേയൊരു സിനിമയിലെ നായികാ കഥാപാത്രത്തിലൂടെ ഇന്നും ഓർക്കുന്ന പ്രിയപ്പെട്ട മുഖം; ചാക്കോച്ചന്റെ നായികയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…!

ദീപ നായര്‍, ആ പേര് ചിലപ്പോൾ പെട്ടെന്ന് ഓ‍‍‍ര്‍മ്മയിൽ വരണമെന്നില്ല. പക്ഷേ ‘പ്രിയം’ സിനിമയിലെ ബെന്നിയുടെ പ്രണയിനി ആനിയെ അത്ര പെട്ടെന്ന് മറക്കാനാകില്ല. ഒരു സിനിമയിൽ മാത്രം ആകെ അഭിനയിച്ചിട്ടുള്ള ആ നടിയുടെ യഥാര്‍ഥ പേരാണ് ദീപ നായർ എന്നത്. കുടുംബവുമൊക്കെ ഓസ്ട്രേലിയയിൽ മെൽബണിൽ താമസിക്കുകയാണ് ഇപ്പോൾ താരം.

കുഞ്ചാക്കോ ബോബന്‍ നാകനായി 2000 ല്‍ പുറത്തിറങ്ങിയ പ്രിയം എന്ന സിനിമ ഹിറ്റായിരുന്നു. പ്രണയ നായകനായ ചാക്കോച്ചന്‍ തിളങ്ങി നിന്ന സമയത്ത് പുതുമുഖ താരമായിട്ടായിരുന്നു ദീപ നായരുടെ വരവ്. പ്രിയത്തില്‍ ആനി എന്ന കഥാപാത്രത്തെയാണ് ദീപ അവതരിപ്പിച്ചത്. ഒറ്റ സിനിമകൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ താരം പക്ഷേ പിന്നീട് സിനിമ വിടുകയായിരുന്നു.

തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുമ്പോഴാണ് ദീപ സിനിമയിൽ അഭിനയിച്ചത്. പക്ഷേ പഠനത്തിന് വേണ്ടി പിന്നീട് സിനിമ തൽക്കാലത്തേക്ക് ഉപേക്ഷിച്ചു. പക്ഷേ അപ്പോഴേക്കും ഇൻഫോസിസിൽ ജോലി ലഭിച്ചു. 2002ൽ രാജീവ് നായരുമൊത്ത് വിവാഹം. ശേഷം മെൽബണിലേക്ക്.

മെല്‍ബണില്‍ കുടുംബവുമായി താമസിക്കുകയാണിപ്പോൾ താരം. ഓസ്ട്രേലിയ ആൻഡ് ന്യൂസിലാൻഡ് ബാങ്കിങ് ഗ്രൂപ്പിൽ എഞ്ചിനീയറാണ്. മെല്‍ബണിലെത്തിയിട്ടും കലാ ജീവിതത്തെ മറന്നില്ല, മോഹിനിയാട്ടം അഭ്യസിക്കുന്നുമുണ്ട് താരം. ശ്രദ്ധ, മാധവി എന്നിവരാണ് ദീപ – രാജീവ് ദമ്പതികളുടെ മക്കൾ.

ഫേസ്ബുക്കിൽ സജീവമാണ് താരം. കുട്ടികളോടൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട് താരം. കുട്ടികളുടെ സ്കൂളിലെ രസങ്ങളും അവർ വരയ്ക്കുന്ന ചിത്രങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. പൂർണ്ണമായും സിനിമ ഉപേക്ഷിച്ച താരം ഇപ്പോൾ കുടുംബത്തോടൊപ്പമാണ്.

പ്രിയം സിനിമയിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി വേഷങ്ങൾ താരത്തെ തേടിയെത്തുകയുണ്ടായി. ദേവദൂതൻ, ചക്രം എന്നീ സിനിമകളിൽ വേഷം ലഭിച്ചിരുന്നു. പക്ഷേ ദീപ എല്ലാം ഉപേക്ഷിച്ച് പഠനത്തിനായും കുടുംബത്തിനായും മാറി നിൽക്കുകയായിരുന്നു.

2002 ലായിരുന്നു ദീപയുടെ വിവാഹം. 2005ൽ ഒരു പെൺകുട്ടിക്ക് ജനനം നൽകി. ശ്രദ്ധയെന്നാണ് പേര്. 2017ൽ അടുത്ത കുട്ടി ജനിച്ചു. മാധവി എന്നാണ് രണ്ടാമത്തെ കുട്ടിയുടെ പേര്. ഇരുവരോടൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങൾ ഇടയ്ക്കിടെ ദീപ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

Written by Editor 3

ചുമ്മാതാണോ ഇത്രേം പൊളി ലുക്ക്, ഫിറ്റ്നസ് റൂമിൽ നിന്നും ഫോട്ടോകൾ പങ്കുവെച്ച് മാളവിക, കിടിലൻ ഫോട്ടോസ് കാണാം

എന്റെ ഭർത്താവാണ് എന്റെ അവസാന വാക്ക്, പക്ഷേ എനിക്ക് എന്റേതായ വ്യക്തിത്വവും ഉണ്ട്: ലേഖാ എംജി ശ്രീകുമാർ തുറന്ന് പറയുന്നു