തെന്നിന്ത്യയില്‍ നിരവധി സിനിമകളിലൂടെ ശ്രദ്ധ നേടി ആരാധകരെ സ്വന്തമാക്കിയ താരമാണ് ശിവാനി ഭായ്. ബാലതാരമായി സിനിമാലോകത്തെത്തിയ ശിവാനി സഹനടിയായി നായികയായി നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു. തനിക്ക് കൊവിഡ് ബാധിച്ചുവെന്നും അതിന് പിന്നാലെ ക്യാന്‍സര്‍ വന്നുവെന്നും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം.
സോഷ്യല്‍മീഡിയയിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. രോഗാവസ്ഥയെ കുറിച്ച് അറിയിച്ച് എത്തിയ താരത്തിന്റെ പോസ്റ്റ് ചുരുങ്ങിയ സമയംകൊണ്ടാണ് വൈറല്‍ ആയിമാറിയത്. കാന്‍സര്‍ ആണെന്ന് അറിഞ്ഞ് ആദ്യത്തെ ഒരു അര മണിക്കൂറു ഞെട്ടലിനെ അതിജീവിച്ചു അതിനെ ഞാന്‍ നേരിട്ട് തുടങ്ങി, ഇതെന്റെ രണ്ടാമത്തെ കീമോ ആണ്…6 എണ്ണം കൂടി ബാക്കിയുണ്ട്, നീളന്‍ മുടി പോകുമ്പോള്‍ ഉള്ള വിഷമം കൂടുതല്‍ ആണെന്ന് തോന്നിയത് കൊണ്ടാണ് ആദ്യത്തെ കീമോയ്ക്ക് ശേഷം ഞാന്‍ കുറിച്ച് ചിത്രങ്ങള്‍ എടുക്കാമെന്ന് വച്ചതെന്നും താരം കൂട്ടിചേര്‍ത്തു.
കുറിപ്പ് വായിക്കാം:
അങ്ങനെ ഞാന്‍ April ല്‍ കൊറോണയെ നിസാരമായി ഓടിച്ചുവെന്നു ജയിച്ച ഭാവത്തില്‍ നില്‍ക്കുമ്പോഴാ, ചില ബുദ്ധിമുട്ടുകള്‍ തോന്നി Biopsy എടുക്കുന്നത്. Corona പോയപ്പോള്‍ ദാ വന്നേക്കുന്നു എന്നെ സംബന്ധിച്ചിടത്തോളം cancer എന്ന് വെച്ചാല്‍ എന്നെയോ എനിക്ക് പരിചയം ഉള്ളവര്‍ക്കോ വരാത്ത ഒരു അസുഖം മാത്രമായിരുന്നു…ഇപ്പോള്‍ അതെനിക്ക് വന്നിരിക്കുന്നു .. അറിഞ്ഞ ആദ്യത്തെ ഒരു അര മണിക്കൂറു ഞെട്ടലിനെ അതിജീവിച്ചു അതിനെ ഞാന്‍ നേരിട്ട് തുടങ്ങി…ഇതെന്റെ രണ്ടാമത്തെ chemo ആണ്…6 എണ്ണം കൂടി ബാക്കിയുണ്ട് …. നീളന്‍ മുടി പോകുമ്പോള്‍ ഉള്ള വിഷമം കൂടുതല്‍ ആണെന്ന് തോന്നിയത് കൊണ്ടാണ് ആദ്യത്തെ chemo യ്ക്ക് ശേഷം ഞാന്‍ boy cut ചെയ്തത് …ഇന്നലെ മുതല്‍ അതു കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു …മുഴുവനായും പോകും മുന്‍പ് കുറച്ച് photo എന്നെ സ്നേഹിക്കുന്നവര്‍ക്കായി post ചെയ്യാന്‍ ഒരു ആഗ്രഹം തോന്നി..