ലെ സ്ബിയന്‍ പ്രണയത്തെ കുറിച്ച് പറയുന്ന ഹോളിവുഡ് എന്ന ചിത്രം റിലീസ് ആവുന്നതിന്റെ ത്രില്ലിലാണ് ജാനകി സുധീര്‍. ഇന്ത്യഗ്ലിഡ്സിന് നല്‍കിയ അഭിമുഖത്തില്‍ ചില ചോദ്യങ്ങളോട് പ്രതികരിക്കവെ പ്രണയത്തെ കുറിച്ചും കാ മത്തെ കുറിച്ചും ഉള്ള തന്റെ കാഴ്ചപ്പാടിനെ കുറിച്ച് ജാനകി സംസാരിക്കുകയുണ്ടായി.
എന്റെ ഡിഗ്രി കാലത്താണ് എനിക്ക് ആദ്യത്തെ പ്രണയം ഉണ്ടായത്. പിന്നീട് പ്രണയങ്ങള്‍ പലതും സംഭവിച്ചു എങ്കിലും ഇപ്പോള്‍ സിംഗിള്‍ ആണ്. എന്റെ അഭിപ്രായത്തില്‍ ഒരു നേരത്തെ സമയം പോക്കിന് വേണ്ടി പ്രണയം നടിക്കരുത്. ആരുടെയും മനസ്സ് വേദനിപ്പിക്കരുത്.
കാ മവും പ്രേമവും ഒന്ന് വിശദീകരിക്കാമോ എന്നായിരുന്നു ചോദ്യം, തുറന്ന് പറഞ്ഞാല്‍ സമ്മതിയ്ക്കുന്ന, താത്പര്യമുള്ള വിഷയമാണ് എങ്കില്‍ അത് പറയുക. അല്ലാതെ അതിന് വേണ്ടി പ്രണയം നടിച്ച് അത് കഴിഞ്ഞ് ഇട്ടിട്ട് പോകുന്ന അവസ്ഥ ഉണ്ടാവരുത്. മനസ്സാണ് വേദനിയ്ക്കും- ജാനകി സുധീര്‍ പറഞ്ഞു.
രാത്രിയാത്രയെ കുറിച്ച് ചോദിച്ചപ്പോഴാണ്, വീട്ടുകാര്‍ തന്നെ ഒന്നിനും തടയാറില്ല എന്ന് ജാനകി പ്രതികരിച്ചത്. ഞാന്‍ എന്താണെ, എങ്ങിനെയാണ് എന്നൊക്കെ വീട്ടുകാര്‍ക്ക് അറിയാം. ലെ സ്ബിയന്‍ സിനിമയില്‍ അഭിനയിച്ചപ്പോള്‍ വധ ഭീഷണി വന്നിരുന്നു. പക്ഷെ അപ്പോഴും വീട്ടുകാരോട് പറഞ്ഞിരുന്നു. അതൊന്നും അവര്‍ക്ക് പ്രശ്നം ആയിരുന്നില്ല.
കഥാപാത്രത്തിന്റെ അടിസ്ഥാനത്തില്‍ ഞാനൊരു ലെ സ്ബിയനാണ് എന്നൊന്നും പറയാന്‍ പറ്റില്ല. ആളുകളുടെ അത്തരം കാഴ്ചപ്പാട് എല്ലാം മാറിയിട്ടുണ്ട്. അഭിനയം എന്റെ തൊഴിലാണ്. അതും ജീവിതവും കൂട്ടികുഴയ്ക്കരുത്. പിന്നെ ലെ സ്ബിയന്‍ ആണോ എന്ന് ചോദിച്ചാല്‍, ഇതുവരെ എനിക്ക് അങ്ങനെയുള്ള ഇഷ്ടം തോന്നിയിട്ടില്ല, ഇനി എന്താവും എന്ന് പറയാനൊന്നും പറ്റില്ല. ജാനി പറഞ്ഞു.
മീ ടൂവിനെ കുറിച്ചും താരം പ്രതികരിച്ചിരുന്നു. ‘തന്റെ അനുഭവം വച്ച് ആരും പിടിച്ചു കൊണ്ടുപോയി പീ ഡിപ്പിക്കില്ല. ഒരു ജോബിന് വിളിച്ചാല്‍ എന്താണ് ഉള്ളത് എന്ന് വെച്ചാല്‍ അങ്ങനെ തന്നെ പറയാറുണ്ട്. അപ്പോള്‍ തലപര്യമില്ലെങ്കില്‍ ഒരു നോ പറഞ്ഞിട്ട് അവിടെന്ന് ഇറങ്ങണം.
അതല്ലാതെ അപ്പോള്‍ ഒക്കെ പറഞ്ഞിട്ട് പിന്നീട് അവരോടൊപ്പം പോയി എന്തെങ്കിലും സംഭവിച്ച ശേഷം അതിനെ കുറിച്ച് പറയുന്നതിനോട് യോജിക്കാനാവില്ല. ‘ ‘ആദ്യമേ നോ തനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞാല്‍ അത് അവിടെ തീരും. പക്ഷെ അതിനുള്ള സാഹചര്യങ്ങളൊക്കെ ഉണ്ടാക്കി അവസാനം അവസരം കിട്ടാതെയാകുമ്പോള്‍ എന്നെ പീ ഡിപ്പിച്ചു എന്ന് പറയുന്നു.
നമ്മള്‍ തീരുമാനിച്ചു പോയിട്ട് എന്തെങ്കിലും സംഭവിച്ചാല്‍ നമ്മുടെ അടുത്താണ് തെറ്റ്’ ജാനകി പറഞ്ഞു. കാര്യങ്ങള്‍ തുറന്ന് പറയുന്നതിനോട് യാതൊരു മടിയും ഇല്ലാത്ത താരമാണ് ജാനകി സുധീര്‍. ബിഗ്ഗ് ബോസ് ഷോയില്‍ നിന്ന് തന്നെ അത് വ്യക്തമായ കാര്യമാണ്.
ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങളെ കുറിച്ചും ജാനകി തുറന്ന് പറഞ്ഞിട്ടുണ്ട്. ആ തുറന്ന് പറച്ചിലുകള്‍ കാരണം വിട്ടുപോയ ബന്ധങ്ങളും ഉണ്ട്. എന്നാല്‍ അത് കാര്യമാക്കുന്നില്ല, തന്നെ മനസ്സിലാക്കുന്നവര്‍ മതി എന്നാണ് അന്നും ഇപ്പോഴും ജാനകി സുധീര്‍ പറയുന്നത്.